Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fallen

Thiruvananthapuram

ആ​റ്റി​ൽ വീ​ണ് മ​രി​ച്ച നി​ല​യി​ൽ

നെ​ടു​മ​ങ്ങാ​ട്: വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ൽ ആ​റ്റി​ൽ വീ​ണ് മ​രി​ച്ചു. ഇ​രി​യ​നാ​ട് മേ​ക്കും ക​ര വീ​ട്ടി​ൽ കെ. ​അ​നി​ൽ​കു​മാ​ർ (56) നെ​യാ​ണ് ആ​റ്റി​ൽ വീ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

രാ​ത്രി വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ൽ കാ​ൽ​വ​ഴു​തി കി​ള്ളി​യാ​റി​ലേ​ക്ക് വീ​ണു മ​രി​ച്ച​ത് ആ​കാ​മെ​ന്ന് സം​ശ​യി​ക്കു​ന്നു.

അ​നി​ൽ​കു​മാ​റി​നെ കാ​ണാ​താ​യ​തി​നെ​ത്തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ കൊ​ല്ലാ ഗ​വ. ലോ​വ​ർ പ്രൈ​മ​റി സ്കൂ​ളി​നു സ​മീ​പ​ത്ത് കി​ള്ളി​യാ​റി​ലാ​ണ് വെ​ള്ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

അ​നി​ൽ​കു​മാ​ർ ഇ​രി​യ​നാ​ട് സി​മ​ന്‍റ് ഗോ​ഡൗ​ൺ തൊ​ഴി​ലാ​ളി​യാ​ണ് . ഭാ​ര്യ: മി​നി. മ​ക​ൾ: കാ​വ്യ.

Kerala

വേ​ന​ൽമ​ഴ പെ​യ്തിട്ടും പ​ക​ൽ​ച്ചൂ​ടി​ന് ശ​മ​ന​മില്ല

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ പ​​​​ല മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലും വേ​​​​ന​​​​ൽ​​​മ​​​​ഴ പെ​​​​യ്തുതു​​​​ട​​​​ങ്ങി​​​​യി​​​​ട്ടും പ​​​​ക​​​​ൽ​​​​ച്ചൂ​​​​ടി​​​​ന് ശ​​​​മ​​​​ന​​​​മാ​​​​കു​​​​ന്നി​​​​ല്ല. പാ​​​​ല​​​​ക്കാ​​​​ട് ജി​​​​ല്ല​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ​​​​യും കൂ​​​​ടി​​​​യ പ​​​​ക​​​​ൽ താ​​​​പ​​​​നി​​​​ല 39.9 ഡി​​​​ഗ്രി സെ​​​​ൽ​​​​ഷ​​​​സ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി.

ക​​​​ണ്ണൂ​​​​രി​​​​ലും കോ​​​​ഴി​​​​ക്കോ​​​​‌ട്ടും 37.2 ഡി​​​​ഗ്രി​​​​യും വെ​​​​ള്ളാ​​​​നി​​​​ക്ക​​​​ര​​​​യി​​​​ൽ 37 ഡി​​​​ഗ്രി​​​​യും കൊ​​​​ച്ചി​​​​യി​​​​ൽ 36.1 ഡി​​​​ഗ്രി​​​​യും പു​​​​ന​​​​ലൂ​​​​രി​​​​ൽ 37.6 ഡി​​​​ഗ്രി​​​​യും കോ​​​​ട്ട​​​​യ​​​​ത്ത് 36.6 ഡി​​​​ഗ്രി​​​​യും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് 35 ഡി​​​​ഗ്രി​​​​യും ചൂ​​​​ട് അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ടു.

അ​​​​തേ​​​​സ​​​​മ​​​​യം, ഇ​​​​ന്നു മു​​​​ത​​​​ൽ പ​​​​ക​​​​ൽ​​​​ച്ചൂ​​​​ട് കു​​​​റ​​​​ഞ്ഞുതു​​​​ട​​​​ങ്ങു​​​​മെ​​​​ന്നാ​​​​ണ് കാ​​​​ലാ​​​​വ​​​​സ്ഥാ നി​​​​രീ​​​​ക്ഷ​​​​ണകേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ. വ​​​​യ​​​​നാ​​​​ട്, ഇ​​​​ടു​​​​ക്കി ഒ​​​​ഴി​​​​കെ​​​​യു​​​​ള്ള ജി​​​​ല്ല​​​​ക​​​​ളി​​​​ൽ ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്ന ഉ​​​​യ​​​​ർ​​​​ന്ന താ​​​​പ​​​​നി​​​​ല മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ഇ​​​​ന്ന​​​​ലെ​​​​യോ​​​​ടെ പി​​​​ൻ​​​​വ​​​​ലി​​​​ച്ചു.

സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ പ​​​​ല മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലും ഇ​​​​ന്ന​​​​ലെ മു​​​​ത​​​​ൽ ശ​​​​ക്ത​​​​മാ​​​​യ വേ​​​​ന​​​​ൽ മ​​​​ഴ ല​​​​ഭി​​​​ച്ചുതു​​​​ട​​​​ങ്ങി​​​​യ​​​​തോ​​​​ടെ വ​​​​രുംദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ക​​​​ത്തു​​​​ന്ന പ​​​​ക​​​​ൽ​​​​ച്ചൂ​​​​ടി​​​​ന് ശ​​​​മ​​​​ന​​​​മാ​​​​കു​​​​മെ​​​​ന്നാ​​​​ണ് നി​​​​ല​​​​വി​​​​ലെ വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ.

Latest News

Corehub Up