തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പല മേഖലകളിലും വേനൽമഴ പെയ്തുതുടങ്ങിയിട്ടും പകൽച്ചൂടിന് ശമനമാകുന്നില്ല. പാലക്കാട് ജില്ലയിൽ ഇന്നലെയും കൂടിയ പകൽ താപനില 39.9 ഡിഗ്രി സെൽഷസ് രേഖപ്പെടുത്തി.
കണ്ണൂരിലും കോഴിക്കോട്ടും 37.2 ഡിഗ്രിയും വെള്ളാനിക്കരയിൽ 37 ഡിഗ്രിയും കൊച്ചിയിൽ 36.1 ഡിഗ്രിയും പുനലൂരിൽ 37.6 ഡിഗ്രിയും കോട്ടയത്ത് 36.6 ഡിഗ്രിയും തിരുവനന്തപുരത്ത് 35 ഡിഗ്രിയും ചൂട് അനുഭവപ്പെട്ടു.
അതേസമയം, ഇന്നു മുതൽ പകൽച്ചൂട് കുറഞ്ഞുതുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തൽ. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ നൽകിയിരുന്ന ഉയർന്ന താപനില മുന്നറിയിപ്പ് ഇന്നലെയോടെ പിൻവലിച്ചു.
സംസ്ഥാനത്തിന്റെ പല മേഖലകളിലും ഇന്നലെ മുതൽ ശക്തമായ വേനൽ മഴ ലഭിച്ചുതുടങ്ങിയതോടെ വരുംദിവസങ്ങളിൽ കത്തുന്ന പകൽച്ചൂടിന് ശമനമാകുമെന്നാണ് നിലവിലെ വിലയിരുത്തൽ.
Tags : summer rains fallen daytime heat