x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ശ്വാ​സം! ക്രൂ​​​​​ഡ്ഓ​​​​​യി​​​​​ല്‍ വി​​​​​ല താ​​​​​ഴ്ന്നു


Published: June 14, 2026 01:49 AM IST | Updated: June 14, 2026 01:49 AM IST

മും​​​​​ബൈ: പ​​​​​ശ്ചി​​​​​മേ​​​​​ഷ്യ​​​​​ൻ സം​​​​​ഘ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നു പ​​​​​രി​​​​​ഹാ​​​​​ര​​​​​മാ​​​​​കു​​​​​ന്നു​​​​​വെ​​​​​ന്ന സൂ​​​​​ച​​​​​ന​​​​​ക​​​​​ൾ​​​​​ക്കി​​​​​ടെ ക്രൂ​​​​​ഡ് ഓ​​​​​യി​​​​​ൽ വി​​​​​ല താ​​​​​ഴ്ന്നു. അ​​​​​തും ക​​​​​ഴി​​​​​ഞ്ഞ മൂ​​​​​ന്നു​​​​​ മാ​​​​​സ​​​​​ത്തെ താ​​​​​ഴ്ന്ന വി​​​​​ല​​​​​യി​​​​​ലെ​​​​​ത്തി.

ശു​​​​​ഭ​​​​​സൂ​​​​​ച​​​​​ന ഓ​​​​​ഹ​​​​​രി​​​​​വി​​​​​പ​​​​​ണി​​​​​ക​​​​​ൾ​​​​​ക്കും ക​​​​​രു​​​​​ത്തേ​​​​​കി. ല​​​​​ഭ്യ​​​​​ത വ​​​​​ര്‍​ധി​​​​​ക്കു​​​​​മെ​​​​​ന്ന​​​​​തും ഹോ​​​​​ര്‍​മു​​​​​സ് ക​​​​​ട​​​​​ലി​​​​​ടു​​​​​ക്കി​​​​​ലെ യാ​​​​​ത്രാ​​​​​ത​​​​​ട​​​​​സം മാ​​​​​റു​​​​​മെ​​​​​ന്ന വാ​​​​​ര്‍​ത്ത​​​​​ക​​​​​ളു​​​​​മാ​​​​​ണ് ക്രൂ​​​​​ഡ് വി​​​​​ല കു​​​​​റ​​​​​യാ​​​​​നി​​​​​ട​​​​​യാ​​​​​ക്കി​​​​​യ​​​​​ത്. ഡ​​​​​ബ്ല്യു​​​​​ടി​​​​​ഐ, ബ്രെ​​​​​ന്‍റ്, മ​​​​​ര്‍​ബ​​​​​ന്‍ ക്രൂ​​​​​ഡ് ഓ​​​​​യി​​​​​ല​​​​​ട​​​​​ക്കം എ​​​​​ല്ലാ​​​​​ത്തി​​​​​നും ബാ​​​​​ര​​​​​ലി​​​​​ന് 90 ഡോ​​​​​ള​​​​​റി​​​​​ല്‍ താ​​​​​ഴെ​​​​​യാ​​​​​ണ്.

പ്രീമിയം ക്രൂഡ് ഓയിലായ മ​​​​​ര്‍​ബ​​​​​ന്‍ ക്രൂ​​​​​ഡ് ബാ​​​​​ര​​​​​ലി​​​​​ന് ഇ​​​​​ന്ന​​​​​ലെ 83 ഡോ​​​​​ള​​​​​റാ​​​​​ണ്. ബ്രെ​​​​​ന്‍റ് ക്രൂ​​​​​ഡി​​​​​ന് 85 ഡോ​​​​​ള​​​​​റും. സ​​​​​മാ​​​​​ധാ​​​​​നാ​​​​​ന്ത​​​​​രീ​​​​​ക്ഷം നി​​​​​ല​​​​​നി​​​​​ന്നാ​​​​​ല്‍ ചു​​​​​രു​​​​​ങ്ങി​​​​​യ ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​ള്ളി​​​​​ൽ വി​​​​​ല 70 ഡോ​​​​​ള​​​​​റി​​​​​ലേ​​​​​ക്ക് എ​​​​​ത്തു​​​​​മെ​​​​​ന്നാ​​​​​ണ് നി​​​​​രീ​​​​​ക്ഷ​​​​​ക​​​​​രു​​​​​ടെ വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​ല്‍. വെ​​​​​ന​​​​​സ്വേ​​​​​ല, ഇ​​​​​റാ​​​​​ക്ക്, ലി​​​​​ബി​​​​​യ തു​​​​​ട​​​​​ങ്ങി​​​​​യ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ല്‍​നി​​​​​ന്ന് വ​​​​​ലി​​​​​യ​​​​​തോ​​​​​തി​​​​​ല്‍ ക്രൂ​​​​​ഡ് ആ​​​​​ഗോ​​​​​ള വി​​​​​പ​​​​​ണി​​​​​യി​​​​​ലേ​​​​​ക്ക് എ​​​​​ത്തു​​​​​ന്നു​​​​​ണ്ട്.

സ​​​​​മാ​​​​​ധാ​​​​​ന ക​​​​​രാ​​​​​റി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി ഇ​​​​​റാ​​​​​ന്‍ എ​​​​​ണ്ണ​​​​​യ്ക്കു​​​​​ള്ള ഉ​​​​​പ​​​​​രോ​​​​​ധം പി​​​​​ന്‍​വ​​​​​ലി​​​​​ക്ക​​​​​പ്പെ​​​​​ട്ടാ​​​​​ല്‍ എ​​​​​ണ്ണ​​​​​വി​​​​​ല കു​​​​​ത്ത​​​​​നേ താ​​​​​ഴ്‌​​​​​ന്നേ​​​​​ക്കും. ഇ​​​​​തു ഗ​​​​​ൾ​​​​​ഫ് രാ​​​​​ജ്യ​​​​​ങ്ങ​​​​​ളു​​​​​ടെ നി​​​​​ല​​​​​നി​​​​​ല്പി​​​​​നെ ബാ​​​​​ധി​​​​​ക്കു​​​​​മെ​​​​​ന്ന​​​​​തി​​​​​നാ​​​​​ല്‍ സ​​​​​മ്പൂ​​​​​ര്‍​ണ ഉ​​​​​പ​​​​​രോ​​​​​ധം പി​​​​​ന്‍​വ​​​​​ലി​​​​​ക്കാ​​​​​ന്‍ അ​​​​​മേ​​​​​രി​​​​​ക്ക ത​​​​​യാ​​​​​റാ​​​​​യേ​​​​​ക്കി​​​​​ല്ലെ​​​​​ന്നാ​​​​​ണു റി​​​​​പ്പോ​​​​​ർ​​​​​ട്ട്.

ആ​​​​​ഗോ​​​​​ള ക്രൂ​​​​​ഡ് വി​​​​​ല താ​​​​​ഴു​​​​​മ്പോ​​​​​ള്‍ റ​​​​​ഷ്യ​​​​​ന്‍ എ​​​​​ണ്ണ​​​​​യും സ​​​​​മ്മ​​​​​ര്‍​ദ​​​​​ത്തി​​​​​ലാ​​​​​കും. യു​​​​​ക്രെ​​​​​യ്ൻ അ​​​​​ധി​​​​​നി​​​​​വേ​​​​​ശ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് നാ​​​​​ലു വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ലേ​​​​​റെ​​​​​യാ​​​​​യി പാ​​​​​ശ്ചാ​​​​​ത്യ, യു​​​​​എ​​​​​സ് ഉ​​​​​പ​​​​​രോ​​​​​ധം നേ​​​​​രി​​​​​ടു​​​​​ക​​​​​യാ​​​​​ണ് റ​​​​​ഷ്യ.

ഇ​​​​​ന്ത്യ​​​​​യും ചൈ​​​​​ന​​​​​യു​​​​​മ​​​​​ട​​​​​ക്കം ചു​​​​​രു​​​​​ക്കം ചി​​​​​ല രാ​​​​​ജ്യ​​​​​ങ്ങ​​​​​ളാ​​​​​ണ് റ​​​​​ഷ്യ​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് എ​​​​​ണ്ണ വാ​​​​​ങ്ങു​​​​​ന്ന​​​​​ത്. ആ​​​​​ഗോ​​​​​ള എ​​​​​ണ്ണ​​​​​വി​​​​​ല ഇ​​​​​ടി​​​​​യു​​​​​മ്പോ​​​​​ള്‍ കൂ​​​​​ടു​​​​​ത​​​​​ല്‍ ഡി​​​​​സ്‌​​​​​കൗ​​​​​ണ്ട് ന​​​​​ൽ​​​​​കാ​​​​​ന്‍ റ​​​​​ഷ്യ ത​​​​​യാ​​​​​റാ​​​​​കും. ഇ​​​​​ത് വി​​​​​ല വീ​​​​​ണ്ടും ഇ​​​​​ടി​​​​​യാ​​​​​ന്‍ കാ​​​​​ര​​​​​ണ​​​​​മാ​​​​​യേ​​​​​ക്കും. ഫെ​​​ബ്രു​​​വ​​​രി 28ന് ​​​യു​​​ദ്ധം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ന്പ് ക്രൂ​​​ഡ് ഓ​​​യി​​​ൽ ബാ​​​ര​​​ലി​​​ന് 70 ഡോ​​​ള​​​റാ​​​യി​​​രു​​​ന്നു.

ഇ​​​​​ന്ത്യ​​​​​ക്ക് ആ​​​​​ശ്വാ​​​​​സം

പ​​​​​ശ്ചി​​​​​മേ​​​​​ഷ്യ​​​​​യി​​​​​ലെ സം​​​​​ഘ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ന് അ​​​​​യ​​​​​വു വ​​​​​രു​​​​​ന്ന​​​​​ത് ഇ​​​​​ന്ത്യ​​​​​യെ സം​​​​​ബ​​​​​ന്ധി​​​​​ച്ച് ഏ​​​​​റെ ആ​​​​​ശ്വാ​​​​​സം പ​​​​​ക​​​​​രു​​​​​ന്ന കാ​​​​​ര്യ​​​​​മാ​​​​​ണ്. ഇ​​​​​റാ​​​​​നെ​​​​​തി​​​​​രേ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യും ഇ​​​​​സ്ര​​​​​യേ​​​​​ലും ഫെ​​​​​ബ്രു​​​​​വ​​​​​രി 28ന് ​​​​​യു​​​​​ദ്ധം ആ​​​​​രം​​​​​ഭി​​​​​ച്ച​​​​​ശേ​​​​​ഷം ഇ​​​​​ന്ത്യ വ​​​​​ലി​​​​​യ സാ​​​​​മ്പ​​​​​ത്തി​​​​​ക​​​​​പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യാ​​​​​ണു നേ​​​​​രി​​​​​ടു​​​​​ന്ന​​​​​ത്. പൊ​​​​​തു​​​​​മേ​​​​​ഖ​​​​​ലാ എ​​​​​ണ്ണ​​​​​ക്ക​​​​​മ്പ​​​​​നി​​​​​ക​​​​​ള്‍ പ്ര​​​​​തി​​​​​ദി​​​​​നം ആ​​​​​യി​​​​​രം കോ​​​​​ടി രൂ​​​​​പ​​​​​യി​​​​​ല​​​​​ധി​​​​​ക​​​​​മാ​​​​​ണു ന​​​​​ഷ്‌​​​​​ടം നേ​​​​​രി​​​​​ട്ടി​​​​​രു​​​​​ന്ന​​​​​ത്.

എ​​​​​ണ്ണ​​​​​വി​​​​​ല കു​​​​​റ​​​​​യു​​​​​ന്ന​​​​​തോ​​​​​ടെ ന​​​​​ഷ്‌​​​​​ടം ചു​​​​​രു​​​​​ക്കാ​​​​​നും ക​​​​​ഴി​​​​​ഞ്ഞ മാ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ലെ തി​​​​​രി​​​​​ച്ച​​​​​ടി നി​​​​​ക​​​​​ത്താ​​​​​നും സാ​​​​​ധി​​​​​ക്കും. എ​​​ണ്ണ വി​​​ല കു​​​റ​​​യു​​​ക​​​യും ഇ​​​റ​​​ക്കു​​​മ​​​തി​​​യി​​​ലെ ത​​​ട​​​സ​​​ങ്ങ​​​ൾ നീ​​​ങ്ങു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​ത് പ​​​ണ​​​പ്പെ​​​രു​​​പ്പം കു​​​റ​​​യ്ക്കാ​​​നും രൂ​​​പ​​​യു​​​ടെ മൂ​​​ല്യ​​​ത്ത​​​ക​​​ർ​​​ച്ച ഒ​​​ഴി​​​വാ​​​ക്കാ​​​നും സ​​​ഹാ​​​യി​​​ക്കും. ഇ​​​തി​​​നെ​​​ല്ലാം പു​​​റ​​​മെ ഇ​​​ന്ധ​​​ന-​​​പാ​​​ച​​​ക​​​വാ​​​ത​​​ക​​​വി​​​ല കു​​​റ​​​യ്ക്കാ​​​നും സ​​​ഹാ​​​യ​​​ക​​​മാ​​​കും.

എ​​​ന്നാ​​​ൽ, ക്രൂ​​​​​ഡ് വി​​​​​ല 70 ഡോ​​​​​ള​​​​​റാ​​​​​യാ​​​​​ല്‍​പ്പോ​​​​​ലും വി​​​​​ല കു​​​​​റ​​​​​ച്ച് റി​​​​​സ്‌​​​​​കെ​​​​​ടു​​​​​ക്കാ​​​​​ന്‍ കേ​​​​​ന്ദ്രം ത​​​​​യാ​​​​​റാ​​​​​യേ​​​​​ക്കി​​​​​ല്ലെ​​​​​ന്നാ​​​​​ണു സൂ​​​​​ച​​​​​ന. എ​​​​​ല്‍​പി​​​​​ജി വി​​​​​ത​​​​​ര​​​​​ണം ചെ​​​​​യ്യു​​​​​ന്ന​​​​​തു​​​​​വ​​​​​ഴി എ​​​​​ണ്ണ​​​​​ക്ക​​​​​മ്പ​​​​​നി​​​​​ക​​​​​ള്‍ വ​​​​​ലി​​​​​യ ന​​​​​ഷ്‌​​​​​ടം നേ​​​​​രി​​​​​ടു​​​​​ന്നു​​​​​ണ്ട്. വി​​​​​ല കു​​​​​റ​​​​​ച്ച് കി​​​​​ട്ടു​​​​​മ്പോ​​​​​ള്‍ ന​​​​​ഷ്‌​​​​​ടം നി​​​​​ക​​​​​ത്താ​​​​​നാ​​​​​കും സ​​​​​ര്‍​ക്കാ​​​​​ര്‍ താ​​​​​ത്പ​​​​​ര്യ​​​​​പ്പെ​​​​​ടു​​​​​ക.

Tags : Crude oil prices fallen Sensex Share Market

Recent News

Corehub Up