ഡോ. ജോസ് ചാക്കോ പെരിയപ്പുറം പ്രകാശനം ചെയ്യുന്നു.
കൊച്ചി: പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ 2026ലെ ഓണം സമ്മാനപദ്ധതിയായ ‘വമ്പന്‍ ഓണം, കൊമ്പന് ഓഫര്‍’ പ്രഖ്യാപിച്ചു. കൊച്ചി റിനൈ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഹൃദ്രോഗവിദഗ്ധന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം ഓഫര്‍ പ്രഖ്യാപനവും ലോഗോയുടെ അനാച്ഛാദനവും നിര്‍വഹിച്ചു.
പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍, സിഇഒ കിരണ്‍ വര്‍ഗീസ്, ഡയറക്ടര്‍മാരായ സിസിലി പോള്‍, ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍, മരിയ പോള്‍, ഡോ. അലക്സ് പോള്‍, അജോ തോമസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഈ വര്‍ഷത്തെ ഓണം സമ്മാനപദ്ധതിയിലൂടെ 5000ത്തിലധികം സമ്മാനങ്ങളാണു ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. യുവജനങ്ങളുടെ ഹരമായ അഞ്ച് ഹീറോ മാവെറിക് 440 ബൈക്കുകള്‍, അഞ്ച് ലേഡീസ് ഇലക്ട്രിക് സ്കൂട്ടറുകള്, എയര്‍ കണ്ടീഷണറുകള്‍, എല്‍ഇഡി ടിവികള്‍, ഫ്രിഡ്ജുകള്‍, വാഷിംഗ് മെഷീനുകള്‍, മൊബൈല്‍ ഫോണുകള്‍, കിച്ചന് അപ്ലയന്‍സുകള്‍, സ്വര്‍ണ-വെള്ളി നാണയങ്ങള്‍ തുടങ്ങി ഏറ്റവും കുറഞ്ഞത് 1000 രൂപ മൂല്യമുള്ള 5000ത്തിലേറെ സമ്മാനങ്ങളാണു വിജയികളെ കാത്തിരിക്കുന്നത്.
പിട്ടാപ്പിള്ളില്‍ ഷോറൂമുകളില്‍നിന്ന് ഏതുത്പന്നം വാങ്ങുന്ന കസ്റ്റമേഴ്സിനും ഈ സ്കീമില്‍ പങ്കെടുക്കാം. ക്യുആര്‍ കോഡ് സ്കാന്‍ ചെയ്ത് ഇന്‍വോയ്സ് വിവരങ്ങള്‍ നല്കി വളരെ എളുപ്പത്തില്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്യാം. സുതാര്യമായ ഡിജിറ്റല്‍ നറുക്കെടുപ്പിലൂടെയാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്. കേരള ഭാഗ്യക്കുറി മാതൃകയിലുള്ള ഈ നറുക്കെടുപ്പ് ഓണ്‍ലൈനായി കസ്റ്റമേഴ്സിനു കാണാനും വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ പരിശോധിക്കാനും സാധിക്കും.
എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് വഴി പിട്ടാപ്പിള്ളില്‍ എക്സ്ക്ലൂസീവ് ഓഫറില്‍ 10,000 രൂപവരെ ഇന്‍സ്റ്റന്റ് ഡിസ്കൗണ്ട്, നോ കോസ്റ്റ് ഇഎംഐ, ഫിക്സഡ് ഇഎംഐ സ്കീമുകള്‍, ദീര്‍ഘകാലാവധി സ്കീമുകള്‍, ട്രിപ്പിള്‍ സീറോ സ്കീമുകള്‍, 1 ഇഎംഐ അല്ലെങ്കില്‍ 2 ഇഎംഐ ഓഫ് സ്കീമുകള്‍, സ്മാര്‍ട്ട്ഫോണുകള്‍ സീറോ ഡൗണ്‍ പേമെന്റില്‍ സ്വന്തമാക്കാനുള്ള സൗകര്യം, പ്രത്യേക ഫിനാന്‍സ് പദ്ധതികള്‍ എന്നിവ ഓഫറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പിട്ടാപ്പിള്ളില്‍ വികെയര്‍ പ്രോഗ്രാം വഴി ഉത്പന്നങ്ങള്‍ക്ക് അധിക വാറന്റി സൗകര്യമുണ്ട്. ഇതിനുപുറമെ പ്രമുഖ ബ്രാന്‍ഡുകളുടെ പ്രത്യേക ഓണം ഓഫറുകളും കേരളത്തിലെ എല്ലാ പിട്ടാപ്പിള്ളില്‍ ഷോറൂമുകളിലും ലഭ്യമാണ്.
ചടങ്ങിന്റെ ഭാഗമായി ലോകകപ്പ് കാലയളവില്‍ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച ഇന്റേണല്‍ കോണ്ടെസ്റ്റിലെ വിജയികള്‍ക്കു സമ്മാനങ്ങളും വിതരണം ചെയ്തു.
Tags : Pittappillil BigOnam BigOffer Business