Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BigOnam

'വ​മ്പ​ന്‍ ഓ​ണം, കൊ​മ്പ​ന്‍ ഓ​ഫ​റു​’മാ​യി പി​ട്ടാ​പ്പി​ള്ളി​ൽ

കൊ​​​​ച്ചി: പി​​​​ട്ടാ​​​​പ്പി​​​​ള്ളി​​​​ല്‍ ഏ​​​​ജ​​​​ന്‍​സീ​​​​സി​​​​ന്‍റെ 2026ലെ ​​​​ഓ​​​​ണം സ​​​​മ്മാ​​​​ന​​​പ​​​​ദ്ധ​​​​തി​​​​യാ​​​​യ ‘വ​​​​മ്പ​​​​ന്‍ ഓ​​​​ണം, കൊ​​​​മ്പ​​​​ന്‍ ഓ​​​​ഫ​​​​ര്‍’ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. കൊ​​​​ച്ചി റി​​​​നൈ ഹോ​​​​ട്ട​​​​ലി​​​​ല്‍ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ല്‍ ഹൃ​​​ദ്‌​​​രോ​​​​ഗ​​​​വി​​​​ദ​​​​ഗ്ധ​​​​ന്‍ ഡോ. ​​​​ജോ​​​​സ് ചാ​​​​ക്കോ പെ​​​​രി​​​​യ​​​​പ്പു​​​​റം ഓ​​​​ഫ​​​​ര്‍ പ്ര​​​​ഖ്യാ​​​​പ​​​​ന​​​​വും ലോ​​​​ഗോ​​​​യു​​​​ടെ അ​​​​നാ​​​​ച്ഛാ​​​​ദ​​​​ന​​​​വും നി​​​​ര്‍​വ​​​​ഹി​​​​ച്ചു.

പി​​​​ട്ടാ​​​​പ്പി​​​​ള്ളി​​​​ല്‍ ഏ​​​​ജ​​​​ന്‍​സീ​​​​സ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്‌​​ട​​​​ര്‍ പീ​​​​റ്റ​​​​ര്‍ പോ​​​​ള്‍ പി​​​​ട്ടാ​​​​പ്പി​​​​ള്ളി​​​​ല്‍, സി​​​​ഇ​​​​ഒ കി​​​​ര​​​​ണ്‍ വ​​​​ര്‍​ഗീ​​​​സ്, ഡ​​​​യ​​​​റ​​​​ക്‌​​ട​​​​ര്‍​മാ​​​​രാ​​​​യ സി​​​​സി​​​​ലി പോ​​​​ള്‍, ഫ്രാ​​​​ന്‍​സി​​​​സ് പി​​​​ട്ടാ​​​​പ്പി​​​​ള്ളി​​​​ല്‍, മ​​​​രി​​​​യ പോ​​​​ള്‍, ഡോ. ​​​​അ​​​​ല​​​​ക്‌​​​​സ് പോ​​​​ള്‍, അ​​​​ജോ തോ​​​​മ​​​​സ് എ​​​​ന്നി​​​​വ​​​​ര്‍ ച​​​​ട​​​​ങ്ങി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

ഈ ​​​​വ​​​​ര്‍​ഷ​​​​ത്തെ ഓ​​​​ണം സ​​​​മ്മാ​​​​ന​​​പ​​​​ദ്ധ​​​​തി​​​​യി​​​​ലൂ​​​​ടെ 5000ത്തി​​​​ല​​​​ധി​​​​കം സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ളാ​​​​ണു ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്കാ​​​​യി ഒ​​​​രു​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഹ​​​​ര​​​​മാ​​​​യ അ​​​​ഞ്ച് ഹീ​​​​റോ മാ​​​​വെ​​​​റി​​​​ക് 440 ബൈ​​​​ക്കു​​​​ക​​​​ള്‍, അ​​​​ഞ്ച് ലേ​​​​ഡീ​​​​സ് ഇ​​​​ല​​​​ക്ട്രി​​​​ക് സ്‌​​​​കൂ​​​​ട്ട​​​​റു​​​​ക​​​​ള്‍, എ​​​​യ​​​​ര്‍ ക​​​​ണ്ടീ​​​​ഷ​​​​ണ​​​​റു​​​​ക​​​​ള്‍, എ​​​​ല്‍​ഇ​​​​ഡി ടി​​​​വി​​​​ക​​​​ള്‍, ഫ്രി​​​​ഡ്ജു​​​​ക​​​​ള്‍, വാ​​​​ഷിം​​​​ഗ് മെ​​​​ഷീ​​​​നു​​​​ക​​​​ള്‍, മൊ​​​​ബൈ​​​​ല്‍ ഫോ​​​​ണു​​​​ക​​​​ള്‍, കി​​​​ച്ച​​​​ന്‍ അ​​​​പ്ല​​​​യ​​​​ന്‍​സു​​​​ക​​​​ള്‍, സ്വ​​​​ര്‍​ണ-​​​​വെ​​​​ള്ളി നാ​​​​ണ​​​​യ​​​​ങ്ങ​​​​ള്‍ തു​​​​ട​​​​ങ്ങി ഏ​​​​റ്റ​​​​വും കു​​​​റ​​​​ഞ്ഞ​​​​ത് 1000 രൂപ മൂ​​​​ല്യ​​​​മു​​​​ള്ള 5000​ത്തി​​​​ലേ​​​​റെ സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ളാ​​​​ണു വി​​​​ജ​​​​യി​​​​ക​​​​ളെ കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

പി​​​​ട്ടാ​​​​പ്പി​​​​ള്ളി​​​​ല്‍ ഷോ​​​​റൂ​​​​മു​​​​ക​​​​ളി​​​​ല്‍നി​​​​ന്ന് ഏ​​​​തു​​​​ത്പ​​​​ന്നം വാ​​​​ങ്ങു​​​​ന്ന ക​​​​സ്റ്റ​​​​മേ​​​​ഴ്‌​​​​സി​​​​നും ഈ ​​​​സ്‌​​​​കീ​​​​മി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ക്കാം. ക്യു​​​​ആ​​​​ര്‍ കോ​​​​ഡ് സ്‌​​​​കാ​​​​ന്‍ ചെ​​​​യ്ത് ഇ​​​​ന്‍​വോ​​​​യ്‌​​​​സ് വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ന​​​​ല്‍​കി വ​​​​ള​​​​രെ എ​​​​ളു​​​​പ്പ​​​​ത്തി​​​​ല്‍ ഇ​​​​തി​​​​ല്‍ ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്യാം. സു​​​​താ​​​​ര്യ​​​​മാ​​​​യ ഡി​​​​ജി​​​​റ്റ​​​​ല്‍ ന​​​​റു​​​​ക്കെ​​​​ടു​​​​പ്പി​​​​ലൂ​​​​ടെ​​​​യാ​​​​ണ് വി​​​​ജ​​​​യി​​​​ക​​​​ളെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്. കേ​​​​ര​​​​ള ഭാ​​​​ഗ്യ​​​​ക്കു​​​​റി മാ​​​​തൃ​​​​ക​​​​യി​​​​ലു​​​​ള്ള ഈ ​​​​ന​​​​റു​​​​ക്കെ​​​​ടു​​​​പ്പ് ഓ​​​​ണ്‍​ലൈ​​​​നാ​​​​യി ക​​​​സ്റ്റ​​​​മേ​​​​ഴ്‌​​​​സി​​​​നു കാ​​​​ണാ​​​​നും വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ള്‍ വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ല്‍ പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​നും സാ​​​​ധി​​​​ക്കും.

എ​​​​സ്ബി​​​​ഐ ക്രെ​​​​ഡി​​​​റ്റ് കാ​​​​ര്‍​ഡ് വ​​​​ഴി പി​​​​ട്ടാ​​​​പ്പി​​​​ള്ളി​​​​ല്‍ എ​​​​ക്‌​​​​സ്‌​​​​ക്ലൂ​​​​സീ​​​​വ് ഓ​​​​ഫ​​​​റി​​​​ല്‍ 10,000 രൂ​​​​പ​​​വ​​​​രെ ഇ​​​​ന്‍​സ്റ്റ​​​​ന്‍റ് ഡി​​​​സ്‌​​​​കൗ​​​​ണ്ട്, നോ ​​​​കോ​​​​സ്റ്റ് ഇ​​​​എം​​​​ഐ, ഫി​​​​ക്‌​​​​സ​​​​ഡ് ഇ​​​​എം​​​​ഐ സ്‌​​​​കീ​​​​മു​​​​ക​​​​ള്‍, ദീ​​​​ര്‍​ഘ​​​​കാ​​​​ലാ​​​​വ​​​​ധി സ്‌​​​​കീ​​​​മു​​​​ക​​​​ള്‍, ട്രി​​​​പ്പി​​​​ള്‍ സീ​​​​റോ സ്‌​​​​കീ​​​​മു​​​​ക​​​​ള്‍, 1 ഇ​​​​എം​​​​ഐ അ​​​​ല്ലെ​​​​ങ്കി​​​​ല്‍ 2 ഇ​​​​എം​​​​ഐ ഓ​​​​ഫ് സ്‌​​​​കീ​​​​മു​​​​ക​​​​ള്‍, സ്മാ​​​​ര്‍​ട്ട്‌​​​​ഫോ​​​​ണു​​​​ക​​​​ള്‍ സീ​​​​റോ ഡൗ​​​​ണ്‍ പേ​​​​മെ​​​​ന്‍റി​​​​ല്‍ സ്വ​​​​ന്ത​​​​മാ​​​​ക്കാ​​​​നു​​​​ള്ള സൗ​​​​ക​​​​ര്യം, പ്ര​​​​ത്യേ​​​​ക ഫി​​​​നാ​​​​ന്‍​സ് പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ എ​​​​ന്നി​​​​വ ഓ​​​​ഫ​​​​റി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

പി​​​​ട്ടാ​​​​പ്പി​​​​ള്ളി​​​​ല്‍ വി​​​​കെ​​​​യ​​​​ര്‍ പ്രോ​​​​ഗ്രാം വ​​​​ഴി ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍​ക്ക് അ​​​​ധി​​​​ക വാ​​​​റ​​​​ന്‍റി സൗ​​​​ക​​​​ര്യ​​​മു​​​ണ്ട്. ഇ​​​​തി​​​​നു​​​​പു​​​​റ​​​​മെ പ്ര​​​​മു​​​​ഖ ബ്രാ​​​​ന്‍​ഡു​​​​ക​​​​ളു​​​​ടെ പ്ര​​​​ത്യേ​​​​ക ഓ​​​​ണം ഓ​​​​ഫ​​​​റു​​​​ക​​​​ളും കേ​​​​ര​​​​ള​​​​ത്തി​​​​ലെ എ​​​​ല്ലാ പി​​​​ട്ടാ​​​​പ്പി​​​​ള്ളി​​​​ല്‍ ഷോ​​​​റൂ​​​​മു​​​​ക​​​​ളി​​​​ലും ല​​​​ഭ്യ​​​​മാ​​​​ണ്.

ച​​​​ട​​​​ങ്ങി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ലോ​​​കക​​​​പ്പ് കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍​ക്കാ​​​​യി സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ഇ​​​​ന്‍റേ​​​​ണ​​​​ല്‍ കോ​​​​ണ്‍​ടെ​​​​സ്റ്റി​​​​ലെ വി​​​​ജ​​​​യി​​​​ക​​​​ള്‍​ക്കു സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ളും വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു.

Latest News

Corehub Up