x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ന​ത്ത മ​ഴ; വ​യ​നാ​ട്ടി​ലേ​യ്ക്കു​ള്ള അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ്

വെബ് ഡെസ്ക്
Published: August 1, 2026 10:47 AM IST | Updated: August 1, 2026 10:47 AM IST

പ്രതീകാത്മക ചിത്രം

ക​ൽ​പ​റ്റ: അ​തി​തീ​വ്ര മ​ഴ തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​യ​നാ​ട് ജി​ല്ല​യി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​ജ​ന​ങ്ങ​ൾ​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും ക​ർ​ശ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ​യു​ള്ള യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും, നി​ല​വി​ൽ ജി​ല്ല​യി​ലു​ള്ള യാ​ത്രി​ക​ർ സു​ര​ക്ഷി​ത ഇ​ട​ങ്ങ​ളി​ൽ ത​ന്നെ തു​ട​ര​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മ​ഴ​യു​ടെ ശ​ക്തി കു​റ​യു​ന്ന​തു​വ​രെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക​ളും അ​നാ​വ​ശ്യമായി പു​റ​ത്തി​റ​ങ്ങുന്നതും പൂ​ർ​ണ്ണ​മാ​യി ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്. ജ​ലാ​ശ​യ​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ടു​ക​ളി​ലും ഇ​റ​ങ്ങു​ന്ന​തും കു​ളി​ക്കു​ന്ന​തും അ​പ​ക​ട​ക​ര​മാ​യ​തി​നാ​ൽ ആ​രും ഇതിന് തു​നി​യ​രു​ത്. ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ ഔ​ദ്യോ​ഗി​ക നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കാ​ൻ എ​ല്ലാ​വ​രും ത​യ്യാ​റാ​ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അറിയിച്ചു

ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ഇ​ന്ന് ജി​ല്ല​യി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി​യാ​ണ്. അ​ങ്ക​ണ​വാ​ടി​ക​ൾ, പ്രൊ​ഫ​ഷ​ണ​ൽ കോ​ളേ​ജു​ക​ൾ, ട്യൂ​ഷ​ൻ സെന്‍ററുകൾ, മ​ത​പ​ഠ​ന ക്ലാ​സു​ക​ൾ, പ്ര​ത്യേ​ക ക്ലാ​സു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Tags : Heavy rain Warning Wayanad Deepika DeepikaNewspaper DailyNews NewsFlash

Recent News

Corehub Up