x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പുനർജനി കേസ് പിൻവലിച്ച സർക്കാർ നടപടി പുനഃപരിശോധിക്കണം: പിണറായി വിജയൻ

വെബ് ഡെസ്ക്
Published: August 1, 2026 01:09 PM IST | Updated: August 1, 2026 01:09 PM IST

പിണറായി വിജയൻ

തി​രു​വ​ന​ന്ത​പു​രം: വി.​ഡി. സ​തീ​ശ​നെ​തി​രാ​യ പു​ന​ർ​ജ​നി കേ​സ് പി​ൻ​വ​ലി​ച്ച സ​ർ​ക്കാ​ർ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും വ്യ​ക്തി​പ​ര​മാ​യി എ​ടു​ക്കാ​ൻ ക​ഴി​യു​ന്ന തീ​രു​മാ​ന​മ​ല്ല ഇ​തെ​ന്നും, മ​ന്ത്രി​സ​ഭാ തീ​രു​മാ​നം അ​നു​സ​രി​ച്ചാ​ണോ കേ​സ് അ​വ​സാ​നി​പ്പി​ച്ച​തെ​ന്നും പി​ണ​റാ​യി ചോ​ദി​ച്ചു.

കേ​സ് അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് മു​മ്പ് പ​രാ​തി​ക്കാ​ര​ന് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നോ എ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​തെ​യാ​ണ് പു​ന​ർ​ജ​നി പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ സ​മാ​ഹ​രി​ച്ചു​വെ​ന്ന് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​താ​ണെ​ന്നും സു​താ​ര്യ​മ​ല്ലാ​തെ​യു​ള്ള ഫ​ണ്ട് ക​ള​ക്ഷ​നി​ൽ വി.​ഡി. സ​തീ​ശ​ൻ നേ​രി​ട്ട് ഭാ​ഗ​മാ​യി​ട്ടു​ണ്ടെ​ന്നും പി​ണ​റാ​യി ആ​രോ​പി​ച്ചു.

മ​ണ​പ്പാ​ട് ഫൗ​ണ്ടേ​ഷ​നാ​ണ് പ​ണ​മി​ട​പാ​ട് ന​ട​ത്തി​യ​ത്. ഫൗ​ണ്ടേ​ഷ​ന്‍റെ പ​ദ്ധ​തി പു​ന​ർ​ജ​നി പ​ദ്ധ​തി​യാ​യി എംഎ​ൽഎ ന​ട​ത്തു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. പ​ണം സ​മാ​ഹ​രി​ച്ച​ത് സ​തീ​ശ​നാ​ണെ​ന്നും എ​ന്നാ​ൽ പ​ണം വി​നി​യോ​ഗി​ച്ച​തി​നെ​ക്കു​റി​ച്ച് പ​രാ​തി​ക​ളു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ണി​ച്ചു.

ധ​ന​സ​ഹാ​യ​ത്തി​നാ​യി വി​ദേ​ശ​ത്ത് യോ​ഗം വി​ളി​ച്ച​തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ടെ​ന്നും, മ​ണ​പ്പാ​ട് ഫൗ​ണ്ടേ​ഷ​ൻ പ​ണം സ​മാ​ഹ​രി​ച്ച​തി​ന്‍റെ​യും ചെ​ല​വ​ഴി​ച്ച​തി​ന്‍റെ​യും അ​ടി​സ്ഥാ​നം എ​ന്താ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ചോ​ദ്യം ഉ​ന്ന​യി​ച്ചു.

Tags : Punarjani case Pinarayi Vijayan VD Satheesan Deepika DeepikaNewspaper DailyNews NewsFlash

Recent News

Corehub Up