x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ന​ത്ത മ​ഴ​യി​ല്‍ ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് അ​ഭ​യ​മൊ​രു​ക്ക​ണം : മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്

വയനാട് ബ്യൂറോ
Published: August 1, 2026 11:55 AM IST | Updated: August 1, 2026 12:01 PM IST

പാ​ലാ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്

പാ​ലാ: സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് സ​ഹാ​യം ഒ​രു​ക്ക​ണ​മെ​ന്ന് പാ​ലാ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്. ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക് അ​ടി​യ​ന്ത​ര അ​ഭ​യം ന​ല്‍​കു​ന്ന​തി​നാ​യി രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും സ്‌​കൂ​ളു​ക​ളും കോ​ള​ജു​ക​ളും ഇ​ട​വ​ക​ക​ളും സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി​ക​ളും തു​റ​ന്നു ന​ല്‍​കാ​ന്‍ മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ചേ​ര്‍​ന്ന  ഓ​ണ്‍​ലൈ​ൻ യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചു.

ചൂ​ണ്ട​ച്ചേ​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന ജോ​സ​ഫൈ​ന്‍റെ​യും അ​മ്മ​യു​ടെ​യും നി​ര്യാ​ണ​ത്തി​ല്‍ യോ​ഗം അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. തു​ട​ര്‍​ന്ന് കൈ​പ്പ​ള്ളി, പെ​രി​ങ്ങു​ളം, അ​ടു​ക്കം, വാ​ഗ​മ​ണ്‍, കു​ട​യ​ത്തൂ​ര്‍, മൂ​ല​മ​റ്റം, പ​യ്യാ​നി​ത്തോ​ട്ടം,തീ​ക്കോ​യി, പൂ​ഞ്ഞാ​ര്‍ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ നാ​ശ​ന​ഷ്ട​ങ്ങ​ളും പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളും വി​ല​യി​രു​ത്തി.

ബ​ന്ധ​പ്പെ​ട്ട ഇ​ട​വ​ക​ക​ളി​ലെ വി​കാ​രി അ​ച്ച​ന്മാ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കാ​നും നി​ര്‍​ദേ​ശം ന​ല്‍​കി. യോ​ഗ​ത്തി​ല്‍ മു​ഖ്യ​വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​ജോ​സ​ഫ് ത​ട​ത്തി​ല്‍ വി​കാ​രി ജ​ന​റ​ല്‍​മാ​രാ​യ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത്, ഫാ. ​ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ല്‍, രൂ​പ​ത പ്രോ​ക്യൂ​റേ​റ്റ​ര്‍ ഫാ. ​ജോ​സ് മു​ത്ത​നാ​ട്ട്, ചാ​ന്‍​സ​ല​ര്‍ ഫാ. ​ജോ​സ​ഫ് കു​റ്റി​യാ​ങ്ക​ല്‍ പ്ര​സ​ബി​റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ഫാ. ​മാ​ത്യു ആ​ല​പ്പാ​ട്ടു​മേ​ട​യി​ല്‍, പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​ന്‍ ഡോ. ​വി.​പി. ദേ​വ​സ്യ, പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. സി​ജി ആ​ന്‍റ​ണി, എ​സ്‌​ജെ​സി​ഇ​ടി കോ​ള​ജ് ഡ​യ​റ​ക്ട​ര്‍ ഫാ ​ജെ​യിം​സ് മം​ഗ​ല​ത്തി​ല്‍, സാം ​സ​ണ്ണി ഓ​ട​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

മ​ഴ​ക്കെ​ടു​തി​യി​ല്‍ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്കും സു​ര​ക്ഷി​ത താ​വ​ളം ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്കും അ​ടു​ത്തു​ള്ള ഇ​ട​വ​ക​ക​ളു​മാ​യും രൂ​പ​ത​യു​ടെ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി​യു​മാ​യും ബ​ന്ധ​പ്പെ​ടാ​ന്‍ രൂ​പ​ത അ​റി​യി​ച്ചു.

Tags : Mar Joseph Kallarangatt heavy rain Deepika DeepikaNewspaper DailyNews NewsFlash

Recent News

Corehub Up