x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ൽ​ഗാ​മി​ലെ ഭീ​ക​രാ​ക്ര​മ​ണം; പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ളും മ​രി​ച്ചു

വെബ് ഡെസ്ക്
Published: August 1, 2026 10:28 AM IST | Updated: August 1, 2026 10:28 AM IST

പ്രതീകാത്മക ചിത്രം

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ കു​ൽ​ഗാം ജി​ല്ല​യി​ൽ ഇ​ഷ്ടി​ക​ച്ചൂ​ള​യി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​രാ​ൾ​കൂ​ടി മ​രിച്ചു. ഇ​തോ​ടെ ​ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം ര​ണ്ടാ​യി.

ഛത്തീ​സ്ഗ​ഢ് സ്വ​ദേ​ശി​ക​ളാ​യ ദീ​പ​ക്, ഭൂ​പീ​ന്ദ​ർ എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വെ​ടി​യേ​റ്റ ഉ​ട​ൻ ദീ​പ​ക് സം​ഭ​വ​സ്ഥ​ല​ത്തു​വെ​ച്ചു​ത​ന്നെ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഭൂ​പീ​ന്ദ​റി​നെ ആ​ദ്യം സ​മീ​പ​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് അ​ന​ന്ത്‌​നാ​ഗി​ലെ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്കും മാ​റ്റി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു നാ​ടി​നെ ഞെ​ട്ടി​ച്ച ആ​ക്ര​മ​ണം ന​ട​ന്ന​ത്.കു​ൽ​ഗാ​മി​ലെ കെ​ല്ലം പ്ര​ദേ​ശ​ത്തെ ഇ​ഷ്ടി​ക​ച്ചൂ​ള​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നേ​രെ ഭീ​ക​ര​ർ യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം ഭീ​ക​ര​ർ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു.

ഭീ​ക​രാ​ക്ര​മ​ണ വി​വ​രം അ​റി​ഞ്ഞ​യു​ട​ൻ സു​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി പ്ര​ദേ​ശം പൂ​ർ​ണ്ണ​മാ​യി വ​ള​ഞ്ഞു. ഭീ​ക​ര​ർ​ക്കാ​യി ഊ​ർ​ജ്ജി​ത​മാ​യ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഇ​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. പ്ര​ദേ​ശ​ത്ത് സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

 

 

Tags : Kulgam terrorist attack Deepika DeepikaNewspaper DailyNews

Recent News

Corehub Up