എൻടിസി ഗ്രൂപ്പ് ഓഫ് കമ്പനീസ്
തൃശൂർ: എൻടിസി ഗ്രൂപ്പ് ഓഫ് കന്പനീസിന്റെ പുതിയ 10 ശാഖകൾ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി ഇന്നു പ്രവർത്തനമാരംഭിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ വർഗീസ് ജോസ് അറിയിച്ചു.
കോട്ടയം തിരുനക്കര മൈതാനത്തു നടക്കുന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. ബ്രാഞ്ചുകളുടെ വെർച്വൽ ഉദ്ഘാടനം എൻടിസി ഗ്രൂപ്പ് ബ്രാൻഡ് അബാസഡർ പദ്മഭൂഷൻ ശോഭന നിർവഹിക്കും. വിനീത് ശ്രീനിവാസൻ നേതൃത്വം നൽകുന്ന മ്യൂസിക് ഷോയും ഒരുക്കിയിട്ടുണ്ട്.
69 വർഷമായി ശ്രദ്ധേയ പ്രവർത്തനങ്ങളിലൂടെ മുന്നേറുന്ന കേരളത്തിലെ പ്രമുഖ ധനകാര്യസ്ഥാപനമാണ് എൻടിസി ഗ്രൂപ്പ്.
ഗോൾഡ് ലോണുകൾ, പ്രോപ്പർട്ടി ലോണുകൾ തുടങ്ങിയ വായ്പാപദ്ധതികളും സേവിംഗ്സ് ആൻഡ് ഫിക്സഡ് ഡെപ്പോസിറ്റുകൾ ഉൾപ്പെടെയുള്ള നിക്ഷേപപദ്ധതികളും ചിട്ടികൾ, ലൈഫ് ഇൻഷ്വറൻസ്, ഹെൽത്ത് ഇൻഷ്വറൻസ്, വെഹിക്കിൾ ഇൻഷ്വറൻസ്, ടൂർ ആൻഡ് ട്രാവൽസ് അടക്കമുള്ള സേവനങ്ങളും നൽകുന്നു.
Tags : NTC NewBranches BeginOperations Business