x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വ​ത്തി​ല്‍ ഓ​ഡി​റ്റിം​ഗ് ന​ട​ന്നി​ട്ടി​ല്ലെ​ന്നത് ഞെ​ട്ട​ലു​ണ്ടാ​ക്കു​ന്ന​താ​യി ഹൈ​ക്കോ​ട​തി

വെബ്ഡെസ്ക്
Published: November 18, 2026 01:33 AM IST | Updated: November 18, 2026 01:33 AM IST

കേരള ഹൈ​​ക്കോ​​ട​​തി

കൊ​​​​ച്ചി: ഗു​​​​രു​​​​വാ​​​​യൂ​​​​ര്‍ ദേ​​​​വ​​​​സ്വ​​​​ത്തി​​​​ല്‍ ക​​​​ഴി​​​​ഞ്ഞ​​​വ​​​​ര്‍​ഷ​​​​ങ്ങ​​​​ളി​​​​ല്‍ ഓ​​​​ഡി​​​​റ്റിം​​​​ഗ് ന​​​​ട​​​​ന്നി​​​​ട്ടി​​​​ല്ലെ​​​​ന്ന വി​​​​വ​​​​രം ഞെ​​​​ട്ട​​​​ലു​​​​ണ്ടാ​​​​ക്കു​​​​ന്ന​​​​താ​​​​യി ഹൈ​​​​ക്കോ​​​​ട​​​​തി.

മു​​​​മ്പ് ന​​​​ട​​​​ന്ന ഓ​​​​ഡി​​​​റ്റു​​​​ക​​​​ള്‍ കൈ​​​​കാ​​​​ര്യം ചെ​​​​യ്ത​​​​ത് ഏ​​​​തു വി​​​​ധ​​​​ത്തി​​​​ലാ​​​​ണെ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ല്‍ വ്യ​​​​ക്ത​​​​ത​​​​യി​​​​ല്ലെ​​​​ന്നും ജ​​​​സ്റ്റീ​​​​സു​​​മാ​​​രാ​​​യ ദേ​​​​വ​​​​ന്‍ രാ​​​​മ​​​​ച​​​​ന്ദ്ര​​​​ന്‍, ബ​​​​സ​​​​ന്ത് ബാ​​​​ലാ​​​​ജി എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ദേ​​​​വ​​​​സ്വം ബെ​​​​ഞ്ച് നി​​​​രീ​​​​ക്ഷി​​​​ച്ചു.

2023-24 വ​​​​ര്‍​ഷം വ​​​​രെ​​​​യു​​​​ള്ള ഓ​​​​ഡി​​​​റ്റിം​​​​ഗ് മാ​​​​ത്ര​​​​മാ​​​​ണു പൂ​​​​ര്‍​ത്തി​​​​യാ​​​​യ​​​​തെ​​​​ന്നും ദേ​​​​വ​​​​സ്വ​​​​ത്തി​​​​ല്‍നി​​​​ന്നു കൃ​​​​ത്യ​​​​മാ​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ന​​​​ല്‍​കാ​​​​ത്ത​​​​തി​​​​നാ​​​​ല്‍ തു​​​​ട​​​​ര്‍​ന്നു​​​​ള്ള വ​​​​ര്‍​ഷ​​​​ങ്ങ​​​​ളി​​​​ലെ ഓ​​​​ഡി​​​​റ്റിം​​​​ഗ് ത​​​​ട​​​​സ​​​​പ്പെ​​​​ട്ട​​​​താ​​​​യും സ​​​​ര്‍​ക്കാ​​​​ര്‍ അ​​​​റി​​​​യി​​​​ച്ച​​​​തി​​​​നെ​​​ത്തു​​​​ട​​​​ര്‍​ന്നാ​​​​യി​​​​രു​​​​ന്നു കോ​​​​ട​​​​തി​​​​യു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണം.

ഗു​​​​രു​​​​വാ​​​​യൂ​​​​ര്‍ ദേ​​​​വ​​​​സ്വം നി​​​​യ​​​​മ​​​​ത്തി​​​​ലെ 26ാം വ​​​​കു​​​​പ്പ് പ്ര​​​​കാ​​​​രം ഓ​​​​ഡി​​​​റ്റ് റി​​​​പ്പോ​​​​ര്‍​ട്ട് പ​​​​രി​​​​ശോ​​​​ധി​​​​ച്ചു ഫ​​​​ണ്ട് ദു​​​​രു​​​​പ​​​​യോ​​​​ഗം ക​​​​ണ്ടെ​​​​ത്താ​​​​നും ന​​​​ഷ്‌​​​ടം ഈ​​​​ടാ​​​​ക്കാ​​​​നും ദേ​​​​വ​​​​സ്വം ക​​​​മ്മി​​​​ഷ​​​​ണ​​​​ര്‍​ക്കാ​​​​ണു ബാ​​​​ധ്യ​​​​ത​​​​യു​​​​ള്ള​​​​തെ​​​​ന്നും ഇ​​​​തു​​​​വ​​​​രെ എ​​​​ന്തു ന​​​​ട​​​​പ​​​​ടി​​​​ക​​​​ളാ​​​​ണ് സ്വീ​​​​ക​​​​രി​​​​ച്ച​​​​തെ​​​​ന്നു ക​​​​മ്മി​​​​ഷ​​​​ണ​​​​ര്‍ അ​​​​റി​​​​യി​​​​ക്ക​​​​ണ​​​​മെ​​​​ന്നും കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശി​​​​ച്ചു.

ഓ​​​​ഡി​​​​റ്റിം​​​​ഗ് സം​​​​ബ​​​​ന്ധി​​​​ച്ചു സ്വ​​​​മേ​​​​ധ​​​​യാ എ​​​​ടു​​​​ത്ത ഹ​​​​ര്‍​ജി​​​​യാ​​​​ണു കോ​​​​ട​​​​തി​​​​യു​​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലു​​​​ള്ള​​​​ത്.മ​​​​റു​​​​പ​​​​ടി​​​​ക്ക് ദേ​​​​വ​​​​സ്വ​​​​വും സ​​​​ര്‍​ക്കാ​​​​രും സ​​​​മ​​​​യം തേ​​​​ടി​​​​യ​​​​തി​​​​നെ​​​ത്തു​​​​ട​​​​ര്‍​ന്ന് ഹ​​​​ര്‍​ജി​​​​ക​​​​ള്‍ വീ​​​​ണ്ടും 20ന് ​​​​പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ന്‍ മാ​​​​റ്റി.

Tags : Kerala High Court Guruvayur Devaswom Auditing Shocking Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up