മന്ത്രി കെ. മുരളീധരൻ
പത്തനംതിട്ട: ഗുരുവായൂർ ദേവസ്വം ബോർഡ് നിയമനകാര്യത്തിൽ മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി കെ. മുരളീധരൻ. ദേവസ്വം മന്ത്രിയും മുഖ്യമന്ത്രിയും കൂടിയാലോചിച്ചാണു പട്ടിക തയാറാക്കിയത്.
മുഖ്യമന്ത്രി തിരുവനന്തപുരത്ത് എത്തിയാൽ രണ്ടു ദിവസത്തിനുള്ളിൽ തീരുമാനം പുറത്തുവരും. എല്ലാവർക്കും തൃപ്തിയുള്ള ഒരു ലിസ്റ്റും ഇല്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മുരളീധരൻ പറഞ്ഞു.
ബോർഡ്, കോർപറേഷൻ വിഭജനം ഉടൻ നടക്കുമെന്നും സർക്കാരിന്റെ ആറുമാസത്തെ പ്രവർത്തനത്തിൽ ജനങ്ങൾ സംതൃപ്തരാണെന്നും മന്ത്രി പറഞ്ഞു. ജനങ്ങൾക്ക് എപ്പോൾ വേണമെങ്കിലും സമീപിക്കാൻ കഴിയുന്ന സർക്കാരാണിത്. മറ്റാർക്കെങ്കിലും അസംതൃപ്തിയുണ്ടോയെന്നു നോക്കേണ്ടതില്ല.
അടൂർ പ്രകാശിന്റെ വിമർശനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, പ്രതിപക്ഷം തീരെ ദുർബലരായതിനാൽ ഭരണകക്ഷിയിലെ ചിലർ ഞങ്ങളുടെ ട്രാക്ക് തെറ്റിപ്പോകാതിരിക്കാൻ ഉപദേശങ്ങൾ നൽകുന്നതാണെന്നും പ്രതിപക്ഷം സ്വയം കുഴിച്ച കുഴിയിൽ വീണിരിക്കുകയാണെന്നും കെ. മുരളീധരൻ പരിഹസിച്ചു.
Tags : Guruvayur Devaswom KMuralidharan consultations VDSatheesan Adoor Prakash Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash