Kerala
തിരുവനന്തപുരം: പൊതിച്ചോറ് വിതരണത്തിന്റെ മറവില് ആരോഗ്യവകുപ്പിന്റെയും ആശുപത്രികളുടെയും ഓഫീസുകളുടെയും ഭൂമി കൈയേറാന് ആരെയും അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്.
മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയുടെ മൂന്നാമത് ചരമവാര്ഷികത്തോടനുബന്ധിച്ച് ഐഎന്ടിയുസി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനവും എന്ഡോവ്മെന്റും ആയിരംപേരുടെ രക്തദാന പരിപാടിയുടെ ലോഗോ പ്രകാശനവും തിരുവനന്തപുരത്ത് നിര്വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആശുപത്രികള് കൈയേറാനും വളപ്പിലെ ഭൂമികള് കൈയടക്കാനുമുള്ള ശ്രമങ്ങള്ക്കെതിരേയാണ് ബാനറുകളും കൊടിതോരണങ്ങളും ഒഴിവാക്കണമെന്ന് താന് ആവശ്യപ്പെട്ടത്.
ഭക്ഷണം കൊടുക്കുന്നതിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും ഭക്ഷണം ആര്ക്കും കൊടുക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അനാവശ്യ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും മുരളീധരന് കൂട്ടിച്ചേര്ത്തു.
Kerala
തൃശൂർ: ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കോടതി അമിതമായി ഇടപെടുന്നതിനെതിരെ രൂക്ഷ വിമർശനവുമായി കെ. മുരളീധരൻ രംഗത്ത്. എല്ലാ കാര്യങ്ങളിലും കോടതി ഇടപെട്ടാൽ പിന്നെ ഭക്തജനങ്ങൾക്ക് എന്ത് പങ്കാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ശബരിമലയിൽ ദേവസ്വത്തിനോ സർക്കാരിനോ റോളില്ലാത്ത അവസ്ഥയാണുള്ളത്. ക്ഷേത്രത്തിൽ ഏത് പൂവ് ഉപയോഗിക്കണം എന്ന് പോലും തീരുമാനിക്കുന്നത് ഹൈക്കോടതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ക്ഷേത്രകാര്യങ്ങളിൽ ഭക്തർക്ക് എന്തെങ്കിലും റോൾ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഓരോ കാര്യത്തിലും അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങളുടെ കാര്യത്തിൽ ഇത്തരം അമിത ഇടപെടലുകൾ ആവശ്യമാണോ എന്ന് ഗൗരവമായി ചിന്തിക്കേണ്ട സമയമാണിത്. ഈ വിഷയം താൻ നിയമസഭയിൽ ഇതിനകം ഉന്നയിച്ചിട്ടുണ്ടെന്നും, അവിടെ സംസാരിക്കുമ്പോൾ കോടതിയലക്ഷ്യം പോലുള്ള ഭയമില്ലാതെ കാര്യങ്ങൾ അവതരിപ്പിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.