x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

50 രാജ്യങ്ങൾക്ക് യുഎസിന്‍റെ വീസ ബോണ്ട്

വെബ്ഡെസ്ക്
Published: August 1, 2026 11:24 PM IST | Updated: August 1, 2026 11:24 PM IST

പ്രതീകാത്മക ചിത്രം

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം ആ​​​രം​​​ഭി​​​ച്ച വീ​​​സ ബോ​​​ണ്ട് പ​​​ദ്ധ​​​തി 50 രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി സ്ഥി​​​ര​​​പ്പെ​​​ടു​​​ത്തി.

ബി​​​സി​​​ന​​​സ്, ടൂ​​​റി​​​സം വീ​​​സ​​​കളി​​​ലെ​​​ത്തു​​​ന്ന​​​വ​​​ർ 20,000 വ​​​രെ ഡോ​​​ള​​​ർ ബോ​​​ണ്ടാ​​​യി ന​​​ല്ക​​​ണ​​​മെ​​​ന്നാ​​​ണ് പ​​​ദ്ധ​​​തി നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന​​​ത്. വീ​​​സ ച​​​ട്ട​​​ങ്ങ​​​ൾ ലം​​​ഘി​​​ച്ചാ​​​ൽ പ​​​ണം തി​​​രി​​​കെ ല​​​ഭി​​​ക്കി​​​ല്ല.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം പ​​​രീ​​​ക്ഷ​​​ണാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ച്ച പ​​​ദ്ധ​​​തി സ്ഥി​​​ര​​​പ്പെ​​​ടു​​​ത്തു​​​ന്നതായാണ് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സ​​​ത്തെ അ​​​റി​​​യി​​​പ്പ്. ഇ​​​തു ബാ​​​ധ​​​ക​​​മാ​​​യ 50 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും ആ​​​ഫ്രി​​​ക്ക​​​യി​​​ൽ​​​നി​​​ന്നാ​​​ണ്. ബം​​​ഗ്ലാ​​​ദേ​​​ശ്, ഭൂ​​​ട്ടാ​​​ൻ, നേ​​​പ്പാ​​​ൾ രാ​​​ജ്യ​​​ങ്ങ​​​ളെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ങ്കി​​​ലും ഇ​​​ന്ത്യ​​​ക്കു ബാ​​​ധ​​​ക​​​മ​​​ല്ല.

ബി​​​സി​​​ന​​​സ്, ടൂ​​​റി​​​സം ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ബി1, ​​​ബി2 വീ​​​സ​​​ക്കാ​​​രാ​​​ണ് ബോ​​​ണ്ട് ന​​​ല്കേ​​​ണ്ട​​​ത്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം 5000, 10000, 15000 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ബോ​​​ണ്ട് വാ​​​ങ്ങി​​​യി​​​രു​​​ന്ന​​​ത്. ഇ​​​നി 10000, 15000, 2000 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​യി​​​രി​​​ക്കും. തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​ണ് പു​​​തി​​​യ പ​​​ദ്ധ​​​തി പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രു​​​ന്ന​​​ത്.

വീ​സ​ക്കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കു​ന്ന​തി​നു മു​ന്പ് മ​ട​ങ്ങാ​ത്ത​വ​രു​ടെ​യും കാ​ല​വ​ധി തീ​രും മു​ന്പ് വീ​സ പു​തു​ക്കി​വാ​ങ്ങാ​ത്ത​വ​രു​ടെ​യും ബോ​ണ്ട് തു​ക പി​ടി​ച്ചെ​ടു​ക്കും.

Tags : US VisaBond 50Countries Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up