x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ർ​ല​മെ​ന്‍റി​ന് മു​ന്നി​ലെ പ്ര​തി​ഷേ​ധം; രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്

വെബ് ഡെസ്‌ക്
Published: August 2, 2026 01:12 AM IST | Updated: August 2, 2026 01:12 AM IST

രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ർ​ല​മെ​ന്‍റി​ന് മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ എം​പി​മാ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് വാ​രാ​ണ​സി പോ​ലീ​സ്.

സ​നാ​ത​ന ധ​ർ​മ​ത്തെ അ​പ​മാ​നി​ച്ചു​വെ​ന്നും മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്നും ആ​രോ​പി​ച്ച് ഒ​രു കൂ​ട്ടം സ​ന്യാ​സി​മാ​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. രാ​ഹു​ൽ ഗാ​ന്ധി​ക്ക് പു​റ​മേ സ്വ​ത​ന്ത്ര എം​പി രാ​ജേ​ഷ് ര​ഞ്ജ​ൻ എ​ന്ന പ​പ്പു യാ​ദ​വ്, സ​മാ​ജ്‍​വാ​ദി പാ‍​ർ​ട്ടി എം​പി അ​വ​ധേ​ഷ് പ്ര​സാ​ദ് എ​ന്നി​വ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തു.

കാ​ഷാ​യ വ​സ്ത്രം ധ​രി​ച്ചു പൂ​ജാ​രി​യു​ടെ രൂ​പ​ത്തി​ൽ എ​ത്തി​യ പ​പ്പു യാ​ദ​വ് കാ​ണി​ക്ക​പ്പ​ണം മോ​ഷ്ടി​ക്കു​ന്ന​താ​ണ് പ്ര​തി​പ​ക്ഷ എം​പി​മാ‍‍​രു​ടെ പ്ര​തീ​കാ​ത്മ​ക പ്ര​തി​ഷേ​ധം. കോ​ട്വാ​ലി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ല​ഭി​ച്ച രേ​ഖാ​മൂ​ല​മു​ള്ള പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​തെ​ന്ന് കാ​ശി സോ​ണി​ലെ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ഗൗ​ര​വ് ബ​ൻ​സ്വാ​ൾ അ​റി​യി​ച്ചു.

Tags : RahulGandhi PappuYadav Uttarpradesh Police Investigation CaseFile FIR

Recent News

Corehub Up