Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PappuYadav

കാവിയണിഞ്ഞ് പപ്പുയാദവിന്‍റെ നേതൃത്വത്തിൽ സ്കി​​​റ്റ്; പാ​​​ർ​​​ല​​​മെ​​​ന്‍റി​​​നു​​​ പു​​​റ​​​ത്ത് വേ​​​റി​​​ട്ട പ്ര​​​തി​​​ഷേ​​​ധം

ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​യോ​​​ധ്യ രാ​​​മ​​​ക്ഷേ​​​ത്രം സം​​​ഭാ​​​വ​​​ന​​​ത്ത​​​ട്ടി​​​പ്പി​​​ൽ കേ​​​ന്ദ്ര​​​ത്തെ പ​​​രി​​​ഹ​​​സി​​​ച്ചു​​​കൊ​​​ണ്ട് പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ പ്ര​​​ധാ​​​ന ക​​​വാ​​​ട​​​മാ​​​യ മ​​​ക​​​ര​​​ദ്വാ​​​റി​​​ൽ സ്കി​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് പ്ര​​​തി​​​പ​​​ക്ഷ എം​​​പി​​​മാ​​​ർ. ബി​​​ഹാ​​​റി​​​ൽ​​​നി​​​ന്നു​​​ള്ള സ്വ​​​ത​​​ന്ത്ര എം​​​പി പ​​​പ്പു​​​യാ​​​ദ​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​​ത്ത​​​ര​​​യോ​​​ടെ​​​യാ​​​ണു എം​​​പി​​​മാ​​​ർ വേ​​​റി​​​ട്ട പ്ര​​​തി​​​ഷേ​​​ധം ന​​​ട​​​ത്തി​​​യ​​​ത്.

കാ​​​വി വേ​​​ഷ​​​ത്തി​​​ൽ ഭ​​​സ്മം പൂ​​​ശി ന​​​ടു​​​ത്ത​​​ള​​​ത്തി​​​ലി​​​രു​​​ന്ന പ​​​പ്പു​​​യാ​​​ദ​​​വ് ചു​​​റ്റും നി​​​ന്ന എം​​​പി​​​മാ​​​രി​​​ൽ​​​നി​​​ന്നും കാ​​​ണി​​​ക്ക​​​പ്പ​​​ണം പി​​​രി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് പ്ര​​​തി​​​ഷേ​​​ധി​​​ച്ച​​​ത്.

ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി പ​​​പ്പുയാ​​​ദ​​​വി​​​ന​​​ടു​​​ത്തെ​​​ത്തി കാ​​​ണി​​​ക്ക​​​പ്പ​​​ണം നി​​​ക്ഷേ​​​പി​​​ച്ചു. ഒ​​​ടു​​​വി​​​ൽ എം​​​പി​​​മാ​​​രി​​​ൽ​​​നി​​​ന്നു പി​​​രി​​​ച്ച സം​​​ഭാ​​​വ​​​ന​​​ത്തു​​​ക​​​യു​​​മാ​​​യി പ​​​പ്പു​​​യാ​​​ദ​​​വ് ഓ​​​ടു​​​ക​​​യും ചെ​​​യ്ത​​​ത് ചു​​​റ്റു​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന എം​​​പി​​​മാ​​​ർ​​​ക്കി​​​ട​​​യി​​​ൽ ചി​​​രി പ​​​ട​​​ർ​​​ത്തി.

സ​​​മാ​​​ജ്‍വാ​​​ദി പാ​​​ർ​​​ട്ടി നേ​​​താ​​​ക്ക​​​ളും പ​​​പ്പു​​​യാ​​​ദ​​​വി​​​നൊ​​​പ്പം സ്കി​​​റ്റി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. രാ​​​മ​​​ക്ഷേ​​​ത്രം ത​​​ട്ടി​​​പ്പ് വി​​​ഷ​​​യ​​​ത്തി​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​നു​​​ള്ളി​​​ലും പ്ര​​​തി​​​പ​​​ക്ഷം ഇ​​​ന്ന​​​ലെ മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ൾ മു​​​ഴ​​​ക്കി പ്ര​​​തി​​​ഷേ​​​ധി​​​ച്ചു. വ​​​രും​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ വി​​​ഷ​​​യം സ​​​ജീ​​​വ​​​മാ​​​ക്കി നി​​​ർ​​​ത്താ​​​നാ​​​ണു പ്ര​​​തി​​​പ​​​ക്ഷ തീ​​​രു​​​മാ​​​നം.

വി​​​ദ്യാ​​​ർ​​​ഥി​​​പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ലെ പോ​​​ലീ​​​സ് അ​​​തി​​​ക്ര​​​മ​​​ത്തി​​​ൽ ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ ​​​മ​​​റു​​​പ​​​ടി പ​​​റ​​​യാ​​​ത്ത​​​തും പ്ര​​​തി​​​പ​​​ക്ഷ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​യി.

ഉ​​​ത്ത​​​ര​​​വ് ആ​​​രു ന​​​ൽ​​​കി എ​​​ന്ന ബാ​​​ന​​​ർ കൈ​​​യി​​​ൽ പി​​​ടി​​​ച്ചു​​​കൊ​​​ണ്ടാ​​​യി​​​രു​​​ന്നു പാ​​​ർ​​​ല​​​മെ​​​ന്‍റി​​​നു പു​​​റ​​​ത്തെ എം​​​പി​​​മാ​​​രു​​​ടെ പ്ര​​​തി​​​ഷേ​​​ധം.

Latest News

Corehub Up