x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ തു​ട​രും; എ​ട്ട് ജി​ല്ല​ക​ളി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി

വെബ് ഡെസ്‌ക്
Published: August 2, 2026 01:57 AM IST | Updated: August 2, 2026 01:57 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഞാ‍​യ​റാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, തൃ​ശൂ​ര്‍, കോ​ട്ട​യം, മ​ല​പ്പു​റം എ​ന്നീ ജി​ല്ല​ക​ളി​ൽ ട്യൂ​ഷ​ന്‍ സെ​ന്‍റ​റു​ക​ളും മ​ദ്ര​സ​ക​ളും ഉ​ൾ​പ്പെ​ടെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും അ​വ​ധി ബാ​ധ​ക​മാ​യി​രി​ക്കും. അ​തേ​സ​മ​യം മു​ന്‍​കൂ​ട്ടി നി​ശ്ച​യി​ച്ച പ​രീ​ക്ഷ​ക​ള്‍​ക്ക് അ​വ​ധി ബാ​ധ​ക​മ​ല്ല.

പ​ത്ത​നം​തി​ട്ട

ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ പ്രൊ​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ, ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ൾ, മ​റ്റു പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഇ​ന്ന് (ഓ​ഗ​സ്റ്റ് 2) ജി​ല്ലാ ക​ള​ക്ട​ർ എ. ​നി​സാ​മു​ദ്ദീ​ൻ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

എ​റ​ണാ​കു​ളം

ജി​ല്ല​യി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മ​ത​പ​ഠ​ന ക്ലാ​സു​ക​ൾ, ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ൾ, കോ​ച്ചിം​ഗ് ക്ലാ​സു​ക​ൾ, സ്പെ​ഷ്യ​ൽ ക്ലാ​സു​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഞാ​യ​റാ​ഴ്ച അ​വ​ധി ന​ൽ​കേ​ണ്ട​താ​ണെ​ന്ന് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ ജി. ​പ്രി​യ​ങ്ക നി​ർ​ദേ​ശി​ച്ചു.

മ​ല​പ്പു​റം

ജി​ല്ല​യി​ലെ മ​ദ്ര​സ​ക​ൾ, ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഇ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​വി​ന​യ് ഗോ​യ​ൽ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച പ​രീ​ക്ഷ​ക​ൾ​ക്ക് അ​വ​ധി ബാ​ധ​ക​മ​ല്ല.

കോ​ട്ട​യം‌

കോ​ട്ട​യം ജി​ല്ല​യി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ഞാ​യ​റാ​ഴ്ച ജി​ല്ലാ ക​ള​ക്ട​ർ ചേ​ത​ൻ കു​മാ​ർ മീ​ണ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. മ​ത​പ​ഠ​ന ക്ലാ​സു​ക​ള്‍, ട്യൂ​ഷ​ന്‍ സെ​ന്‍റ​റു​ക​ള്‍, കോ​ച്ചിം​ഗ് ക്ലാ​സു​ക​ള്‍, സ്‌​പെ​ഷ്യ​ല്‍ ക്ലാ​സു​ക​ള്‍ എ​ന്നി​വ​യ്ക്ക് അ​വ​ധി ബാ​ധ​ക​മാ​യി​രി​ക്കും.

കോ​ഴി​ക്കോ​ട്

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ഞാ​യ​റാ​ഴ്ച എ​ല്ലാ മ​ദ്ര​സ​ക​ളും സ​ണ്‍​ഡേ സ്‌​കൂ​ളു​ക​ളും മ​റ്റു മ​ത​ബോ​ധ​ന ക്ലാ​സു​ക​ളും ട്യൂ​ഷ​ന്‍ സെ​ന്‍റ​റു​ക​ളും പ്ര​ത്യേ​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളും പൂ​ര്‍​ണ​മാ​യും അ​ട​ച്ചി​ട​ണ​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു.

ജി​ല്ല​യി​ല്‍ നി​ല​വി​ലു​ള്ള ക്വാ​റി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​നും വെ​ള്ള​ച്ചാ​ട്ട​ങ്ങ​ള്‍, ന​ദീ​തീ​ര​ങ്ങ​ള്‍, ബീ​ച്ചു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ജ​ലാ​ശ​യ​ങ്ങ​ളി​ലേ​ക്കു​ള്ള പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ​യും പ്ര​വേ​ശ​ന​ത്തി​നും വി​ല​ക്കു​ണ്ട്.

വ​യ​നാ​ട്

വ​യ​നാ​ട് ജി​ല്ല​യി​ലെ മ​ത​പ​ഠ​ന ക്ലാ​സു​ക​ൾ, ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ൾ, കോ​ച്ചിം​ഗ് ക്ലാ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ജി​ല്ല​യി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ൾ​ക്കും കോ​ള​ജു​ക​ൾ​ക്കും ഇ​നി​യൊ​ര​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​ത് വ​രെ അ​വ​ധി തു​ട​രും.

തൃ​ശൂ​ര്‍

തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ മ​ത​പ​ഠ​ന ക്ലാ​സു​ക​ൾ, ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ൾ, കോ​ച്ചിം​ഗ് ക്ലാ​സു​ക​ൾ, സ്പെ​ഷ്യ​ൽ ക്ലാ​സു​ക​ൾ ഉ​ൾ​പ്പ​ടെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഇ​ന്ന് ( ഓ​ഗ​സ്റ്റ് 2) ജി​ല്ലാ ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

ക​ണ്ണൂ​ർ

ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പ്രൊ​ഫ​ഷ​ണ​ൽ കോ​ള​ജ് ഉ​ൾ​പ്പ​ടെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഞാ​യ​റാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

 

 

 

Tags : Holiday Institutions Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up