പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ജിഎസ്ടി വകുപ്പ് സംസ്ഥാന വ്യാപകമായി ജ്വല്ലറികളിൽ നടത്തിയ പരിശോധനയിൽ പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം 70 കോടി രൂപയുടെ വിറ്റുവരവു നികുതിവെട്ടിപ്പു കണ്ടെത്തി. ഇതിൽ നികുതി, പിഴ ഇനത്തിൽ 2.87 കോടി സർക്കാരിലേക്കു പിരിച്ചെടുക്കാനുമായി.
പഴയ സ്വർണാഭരണങ്ങൾ വാങ്ങി ശുദ്ധീകരിച്ചു ബാറുകളും ആഭരണങ്ങളുമാക്കി ജ്വല്ലറികളിൽ കച്ചവടം നടത്തുന്ന സ്ഥാപനങ്ങളിലായിരുന്നു പരിശോധന. 37 സ്വർണക്കടകൾ, ശാഖകൾ, വീടുകൾ ഉൾപ്പെടെ 79 കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടത്തിയത്.
ജനങ്ങൾ രജിസ്റ്റേർഡ് വ്യാപാരികളിൽ നിന്ന് സ്വർണം വാങ്ങുന്പോൾ നൽകുന്ന തുകയിൽ സ്വർണത്തിന്റെ വിലയോടൊപ്പം ജിഎസ്ടി തുകകൂടി ഉൾപ്പെടുന്നുണ്ട്.
ഉപയോക്താക്കളിൽ നിന്ന് ഈടാക്കുന്ന നികുതിപ്പണം സർക്കാരിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാൻ വ്യാപാരികളിൽനിന്ന് ബിൽ ചോദിച്ചു വാങ്ങണമെന്ന് ജിഎസ്ടി കമ്മീഷണർ അഭ്യർഥിച്ചു.
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ അന്വേഷണവും നടപടികളുംശക്തമായി തുടരുമെന്നും കമ്മീഷണർ അറിയിച്ചു.
Tags : GST Audit Jewellery Fraud Detected Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash