x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ണി​ജ്യ എ​ൽ​പി​ജി സി​ലി​ണ്ട​ർ വി​ല കു​റ​ച്ചു

വെബ്ഡെസ്ക്
Published: August 2, 2026 02:00 AM IST | Updated: August 2, 2026 02:00 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്തു വാ​​​​ണി​​​​ജ്യ എ​​​​ൽ​​​​പി​​​​ജി സി​​​​ലി​​​​ണ്ട​​​​റു​​​​ക​​​​ളു​​​​ടെ വി​​​​ല കു​​​​റ​​​​ച്ചു. 19 കി​​​​ലോ​​​​ഗ്രാം വാ​​​​ണി​​​​ജ്യ സി​​​​ലി​​​​ണ്ട​​​​റി​​​​ന്‍റെ വി​​​​ല ഏ​​​​ക​​​​ദേ​​​​ശം 200 രൂ​​​​പ​​​​യോ​​​​ള​​​​മാ​​​​ണ് കു​​​​റ​​​​ച്ച​​​​ത്.

ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ 202 രൂ​​​​പ​​​​യും കോ​​​​ൽ​​​​ക്ക​​​​ത്ത​​​​യി​​​​ൽ 209 രൂ​​​​പ​​​​യു​​​​മാ​​​​ണ് 19 കി​​​​ലോ​​​​ഗ്രാം വാ​​​​ണി​​​​ജ്യ സി​​​​ലി​​​​ണ്ട​​​​റി​​​​ന്‍റെ വി​​​​ല​​​​യി​​​​ൽ കു​​​​റ​​​​വ് വ​​​​ന്നി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തോ​​​​ടെ ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ വാ​​​​ണി​​​​ജ്യ എ​​​​ൽ​​​​പി​​​​ജി സി​​​​ലി​​​​ണ്ട​​​​റി​​​​ന്‍റെ വി​​​​ല 2728 രൂ​​​​പ​​​​യാ​​​​യി.

കോ​​​​ൽ​​​​ക്ക​​​​ത്ത​​​​യി​​​​ലാ​​​​ക​​​​ട്ടെ 2872 രൂ​​​​പ​​​​യാ​​​​ണ് പു​​​​തി​​​​യ വി​​​​ല. ഇ​​​​ന്ന​​​​ലെ​​​​മു​​​​ത​​​​ൽ പു​​​​തു​​​​ക്കി​​​​യ നി​​​​ര​​​​ക്കു​​​​ക​​​​ൾ പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ലാ​​​​യി. അ​​​​തേ​​​​സ​​​​മ​​​​യം, ഗാ​​​​ർ​​​​ഹി​​​​ക ആ​​​​വ​​​​ശ്യ​​​​ത്തി​​​​നു​​​​ള്ള എ​​​​ൽ​​​​പി​​​​ജി സി​​​​ലി​​​​ണ്ട​​​​റു​​​​ക​​​​ളു​​​​ടെ വി​​​​ല​​​​യി​​​​ൽ മാ​​​​റ്റ​​​​മി​​​​ല്ല.

ക​​​​ഴി​​​​ഞ്ഞ മാ​​​​സം ഒ​​​​ന്നി​​​​ന് 19 കി​​​​ലോ​​​​ഗ്രാം വാ​​​​ണി​​​​ജ്യ സി​​​​ലി​​​​ണ്ട​​​​റി​​​​ന്‍റെ വി​​​​ല 183.50 രൂ​​​​പ കു​​​​റ​​​​ച്ച​​​​തി​​​​നു​​​​പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് വി​​​​ല​​​​യി​​​​ൽ വീ​​​​ണ്ടും കു​​​​റ​​​​വ് വ​​​​രു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. റ​​​​സ്റ്റ​​​​റ​​​​ന്‍റു​​​​ക​​​​ൾ​​​​ക്കും ഹോ​​​​ട്ട​​​​ലു​​​​ക​​​​ൾ​​​​ക്കും ആ​​​​ശ്വാ​​​​സ​​​​മാ​​​​ണ് വി​​​​ല​​​​ക്കു​​​​റ​​​​വ്.

Tags : Commercial LPGCylinder Prices Reduced Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up