x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ; ഒ​ൻ​പ​ത് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി

വെബ് ഡെസ്‌ക്
Published: August 2, 2026 07:18 AM IST | Updated: August 2, 2026 07:18 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ ശ​ക്ത​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഒ​ൻ​പ​ത് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി. കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, മ​ല​പ്പു​റം, തൃ​ശൂ​ർ, എ​റ​ണാ​കു​ളം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

മ​ത​പ​ഠ​ന സ്ഥാ​പ​ന​ങ്ങ​ളും ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഇ​ന്ന് അ​വ​ധി​യാ​യി​രി​ക്കും. അ​തേ​സ​മ​യം ഇ​ന്ന് ന​ട​ക്കേ​ണ്ട സെ​റ്റ്, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തു​ല്യ​ത പ​രീ​ക്ഷ​ക​ൾ മാ​റ്റി. ശ്രീ​നാ​രാ​യ​ണ ഗു​രു ഓ​പ്പ​ൺ സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​യും പി​ന്നീ​ട് ന​ട​ക്കും.

ഇ​ടു​ക്കി​യി​ൽ ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ത​സ്തി​ക​യി​ലേ​ക്കു​ള്ള കാ​യി​ക ക്ഷ​മ​ത പ​രീ​ക്ഷ ചൊ​വ്വ, ബു​ധ​ൻ തീ​യ​തി​ക​ളി​ൽ ന​ട​ത്താ​ൻ പി​എ​സ്‍​സി നി​ശ്ച​യി​ച്ചി​രു​ന്ന​ത് മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് പി​എ​സ്‌​സി അ​റി​യി​ച്ചു.

Tags : Holiday Heavyrain Rainfall Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up