x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​​​​​ർ​​​​​ധ​​​​​രാ​​​​​ത്രി വ​​​​​രെ ഇ​​​​​രു​​​​​ന്നാ​​​​​ലും വേ​​​​​ണ്ടി​​​​​ല്ല, പ​​​​​രി​​​​​ഹാ​​​​​രം വേ​​​​​ണം; വിദ്യാർഥിയുടെ ഫലപ്രഖ്യാപനത്തിൽ സുപ്രീംകോടതി ഇടപെടൽ


Published: June 9, 2026 01:48 AM IST | Updated: June 9, 2026 01:48 AM IST

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: പ​​​​​ശ്ചി​​​​​മേ​​​​​ഷ്യ​​​​​ൻ സം​​​​​ഘ​​​​​ർ​​​​​ഷ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് റ​​​​​ദ്ദാ​​​​​ക്കി​​​​​യ പ​​​​​ന്ത്ര​​​​​ണ്ടാം ക്ലാ​​​​​സ് ഇം​​​​​പ്രൂ​​​​​വ്മെ​​​​​ന്‍റ് പ​​​​​രീ​​​​​ക്ഷ​​​​​ക​​​​​ളു​​​​​ടെ ഫ​​​​​ലം സ്കൂ​​​​​ൾ റെ​​​​​ക്കോ​​​​​ർ​​​​​ഡി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കാ​​​​​ത്ത​​​​​തി​​​​​ൽ സി​​​​​ബി​​​​​എ​​​​​സ്ഇ​​​​​യു​​​​​ടെ പ്ര​​​​​തി​​​​​ക​​​​​ര​​​​​ണം തേ​​​​​ടി സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി.

സൗ​​​​​ദി അ​​​​​റേ​​​​​ബ്യ​​​​​യി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള പ്ര​​​​​വാ​​​​​സി​​​​​വി​​​​​ദ്യാ​​​​​ർ​​​​​ഥി പ്രാ​​​​​ൻ​​​​​സു ജി​​​​​ഗ​​​​​ർ​​​​​കു​​​​​മാ​​​​​ർ പ​​​​​ട്ടേ​​​​​ൽ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ച്ച റി​​​​​ട്ട് ഹ​​​​​ർ​​​​​ജി​​​​​യി​​​​​ൽ ജ​​​​​സ്റ്റീ​​​​​സു​​​​​മാ​​​​​രാ​​​​​യ മ​​​​​ൻ​​​​​മോ​​​​​ഹ​​​​​ൻ, വി​​​​​ജ​​​​​യ് ബി​​​​​ഷ്ണോ​​​​​യ് എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ ബെ​​​​​ഞ്ച് സി​​​​​ബി​​​​​എ​​​​​സ്ഇ​​​​​ക്കും ബോ​​​​​ർ​​​​​ഡി​​​​​ന്‍റെ റീ​​​​​ജ​​​​​ണ​​​​​ൽ ഓ​​​​​ഫീ​​​​​സ​​​​​ർ​​​​​ക്കും നോ​​​​​ട്ടീ​​​​​സ​​​​​യ​​​​​ച്ചു.

പ​​​​​രീ​​​​​ക്ഷാ​​​​​ഫ​​​​​ലം വൈ​​​​​കു​​​​​ന്ന​​​​​ത് കു​​​​​ട്ടി​​​​​യു​​​​​ടെ ഉ​​​​​പ​​​​​രി​​​​​പ​​​​​ഠ​​​​​ന​​​​​ത്തെ​​​​​യും ഭാ​​​​​വി​​​​​യെ​​​​​യും ബാ​​​​​ധി​​​​​ക്കു​​​​​മെ​​​​​ന്നും പ്ര​​​​​വേ​​​​​ശ​​​​​ന​​​​​ത്തി​​​​​നു​​​​​ള്ള അ​​​​​വ​​​​​സ​​​​​ര​​​​​ങ്ങ​​​​​ൾ ന​​​​​ഷ്‌​​​​​ട​​​​​മാ​​​​​കു​​​​​മെ​​​​​ന്നും കോ​​​​​ട​​​​​തി ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി.

അ​​​​​ർ​​​​​ധ​​​​​രാ​​​​​ത്രി വ​​​​​രെ ക​​​​​ഠി​​​​​നാ​​​​​ധ്വാ​​​​​നം ചെ​​​​​യ്താ​​​​​ണെ​​​​​ങ്കി​​​​​ലും പ്ര​​​​​ശ്ന​​​​​ത്തി​​​​​നു പ​​​​​രി​​​​​ഹാ​​​​​രം കാ​​​​​ണാ​​​​​ൻ ബോ​​​​​ർ​​​​​ഡി​​​​​നോ​​​​​ട് സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി നി​​​​​ർ​​​​​ദേ​​​​​ശി​​​​​ച്ചു.

സി​​​​​ബി​​​​​എ​​​​​സ്ഇ നി​​​​​ല​​​​​വി​​​​​ൽ അ​​​​​മി​​​​​ത​​ ജോ​​​​​ലി​​​​​ഭാ​​​​​ര​​​​​ത്തി​​​​​ലാ​​​​​ണെ​​​​​ന്നും തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച​​​​​വ​​​​​രെ സ​​​​​മ​​​​​യം വേ​​​​​ണ​​​​​മെ​​​​​ന്നും ബോ​​​​​ർ​​​​​ഡി​​​​​ന്‍റെ അ​​​​​ഭി​​​​​ഭാ​​​​​ഷ​​​​​ക​​​​​ൻ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട​​​​​പ്പോ​​​​​ഴാ​​​​​യി​​​രു​​​ന്നു കോ​​​​​ട​​​​​തി​​​​​യു​​​​​ടെ പ്ര​​​​​തി​​​​​ക​​​​​ര​​​​​ണം.

2025ൽ ​​​​​പ​​​​​ന്ത്ര​​​​​ണ്ടാം ക്ലാ​​​​​സ് വി​​​​​ജ​​​​​യി​​​​​ച്ച പ്രാ​​​​​ൻ​​​​​സു ജി​​​​​ഗ​​​​​ർ​​​​​കു​​​​​മാ​​​​​ർ ഫി​​​​​സി​​​​​ക്സ്, കെ​​​​​മി​​​​​സ്ട്രി, മാ​​​​​ത്ത​​​​​മാ​​​​​റ്റി​​​​​ക്സ്, ഇം​​​​​ഗ്ലീ​​​​​ഷ്, കം​​​​​പ്യൂ​​​​​ട്ട​​​​​ർ സ​​​​​യ​​​​​ൻ​​​​​സ് വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​ണ് പു​​​​​നഃ​​​​​പ​​​​​രീ​​​​​ക്ഷ​​​​​യ്ക്കാ​​​​​യി അ​​​​​പേ​​​​​ക്ഷി​​​​​ച്ച​​​​​ത്.

Tags : Supreme Court intervenes student's result announcement

Recent News

Corehub Up