x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷി​ഗെ​ല്ല രോ​ഗ​ബാ​ധ; ആ​രോ​ഗ്യ​മ​ന്ത്രി ഇ​ന്ന് വ​യ​നാ​ട്ടി​ലെ​ത്തും


Published: June 9, 2026 07:15 AM IST | Updated: June 9, 2026 07:15 AM IST

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്ടി​ല്‍ ഷി​ഗെ​ല്ല രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍ ഇ​ന്ന് വൈ​കി​ട്ടോ​ടെ വ​യ​നാ​ട്ടി​ലെ​ത്തും. ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യി​ല്‍ മ​ന്ത്രി ടി. ​സി​ദ്ദി​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. കോ​ള​യാ​ടി യു​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളി​ലാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. സ​മാ​ന ല​ക്ഷ​ണ​ങ്ങ​ളു​ള്ള കു​ട്ടി​ക​ൾ ബ​ത്തേ​രി​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു കു​ട്ടി​ക​ള്‍​ക്ക് പ​നി​യും ഛര്‍​ദി​യും വ​യ​റി​ള​ക്ക​വും അ​നു​ഭ​വ​പ്പെ​ട്ട​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ചി​കി​ത്സ തേ​ടി​യ കു​ട്ടി​ക​ളി​ല്‍ നി​ന്ന് ശേ​ഖ​രി​ച്ച സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

Tags : k muralidharan wayanad t siddique udf Shigella

Recent News

Corehub Up