Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K Muralidharan

ആ​രോ​ഗ്യ​മ​ന്ത്രി​യെ 'കി​ങ്ങി​ണി മോ​ന്‍' എ​ന്ന ക​മ​ന്‍റി​ട്ട് ആ​ക്ഷേ​പി​ച്ചു; സി​പി​എം പ്ര​വ​ർ​ത്ത​ക​നെ​തി​രെ കേ​സ്

കോ​ഴി​ക്കോ​ട്: ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​നെ​തി​രെ ഫേ​സ്ബു​ക്കി​ല്‍ വി​ദ്വേ​ഷ ക​മ​ന്‍റി​ട്ട സി​പി​എം പ്ര​വ​ര്‍​ത്ത​ക​നെ​തി​രെ കേ​സെ​ടു​ത്തു. താ​മ​ര​ശ്ശേ​രി തേ​റ്റാ​മ്പു​റം സ്വ​ദേ​ശി വി​വി​നെ​തി​രെ ആ​ണ് ക​ലാ​പാ​ഹ്വാ​ന​ത്തി​ന് കേ​സ് എ​ടു​ത്ത​ത്.

കെ. ​മു​ര​ളീ​ധ​ര​ന്‍റെ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ന്‍റെ വാ​ര്‍​ത്ത​ക്ക് താ​ഴെ ആ​യി​രു​ന്നു ക​മ​ന്‍റ്. കെ.​മു​ര​ളീ​ധ​ര​നെ കി​ങ്ങി​ണി മോ​ന്‍ എ​ന്ന് വി​ളി​ച്ച് ആ​ക്ഷേ​പി​ക്കു​ക ആ​യി​രു​ന്നു. താ​മ​ര​ശേ​രി പോ​ലീ​സ് ആ​ണ് കേ​സെ​ടു​ത്ത​ത്. കോ​ണ്‍​ഗ്ര​സ് നേ​താ​വ് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി.

Kerala

തു​ന്ന​ലി​ട്ട മു​റി​വി​നു​ള്ളി​ൽ മ​ര​ക്ക​ഷ​ണം; തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സാ​പ്പി​ഴ​വെ​ന്ന് ആ​രോ​പ​ണം

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സാ​പ്പി​ഴ​വെ​ന്ന് ആ​രോ​പ​ണം. മ​ര​ത്തി​ൽ​നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് ചി​കി​ത്സ തേ​ടി​യ ഭ​ര​ത​ന്നൂ​ർ ക​രി​ങ്ക​ട സ്വ​ദേ​ശി​യാ​യ മ​ധു​വി​ന്‍റെ തു​ന്ന​ലി​ട്ട മു​റി​വി​നു​ള്ളി​ൽ നി​ന്ന് മ​ര​ക്ക​ഷ​ണം ക​ണ്ടെ​ത്തി​യെ​ന്നാ​ണ് പ​രാ​തി.

ര​ണ്ട് മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് അ​ഞ്ച് സെ​ന്‍റി​മീ​റ്റ​ർ നീ​ള​മു​ള്ള മ​ര​ക്ക​ഷ​ണം ക​ണ്ടെ​ത്തി​യ​ത്. മാ​ർ​ച്ച് 21ന് ​ആ​യി​രു​ന്നു മ​ധു മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടി​യ​ത്. ഇ​തേ തു​ട​ർ​ന്ന് കാ​ലി​ന്‍റെ എ​ക്സ്റേ എ​ടു​ക്കു​ക​യും മു​റി​വ് തു​ന്നി​ക്കെ​ട്ടി മ​ധു​വി​നെ വീ​ട്ടി​ലേ​ക്ക് അ​യ​യ്ക്കു​ക​യു​മാ​യി​രു​ന്നു.

ര​ണ്ട് മാ​സ​ത്തി​ന് ശേ​ഷ​വും മു​റി​വ് ഉ​ണ​ങ്ങാ​തെ വ​ന്ന​തോ​ടെ​യാ​ണ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി​യ​ത്. വി​ദ​ഗ്‌​ധ പ​രി​ശോ​ധ​ന​യി​ലാ​ണ് മു​റി​വി​നു​ള്ളി​ൽ മ​ര​ക്ക​ഷ​ണം ക​ണ്ടെ​ത്തി​യ​ത്.

പി​ന്നാ​ലെ ന​ട​ത്തി​യ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ മ​ര​ക്ക​ഷ​ണം പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. ചി​കി​ത്സാ​പ്പി​ഴ​വി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്ന് മ​ധു​വി​ന്‍റെ കു​ടും​ബം അ​റി​യി​ച്ചു.

Kerala

ഗ​ണേ​ഷ് കു​മാ​ർ വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണം; മ​ന്ത്രി​യെ പു​റ​ത്താ​ക്ക​ണം: കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി ഗ​ണേ​ഷ് കു​മാ​ർ വി​വാ​ദ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ. മ​ന്ത്രി​യെ എ​ത്ര​യും പെ​ട്ടെ​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

ഗ​ണേ​ഷി​ന്‍റെ ഭാ​ര്യ 112ൽ ​വി​ളി​ച്ച് പ​രാ​തി പ​റ​ഞ്ഞു. പോ​ലീ​സ് വീ​ട്ടു​കാ​ര്യ​മാ​ണെ​ന്ന് പ​റ​ഞ്ഞ് തി​രി​കെ പോ​യി. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളോ​ട് പ​റ​ഞ്ഞി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

5000 ത്തോ​ളം പ്ര​ണ​യ​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് മ​ന്ത്രി പ​റ​യു​ന്നു. അ​തി​ൽ ര​ണ്ടു​പേ​രെ വി​വാ​ഹം ക​ഴി​ച്ചു. ആ​ദ്യ ഭാ​ര്യ​യു​മാ​യു​ള്ള പ്ര​ശ്ന​ത്തി​ലാ​ണ് ഉ​മ്മ​ൻ​ചാ​ണ്ടി അ​ദ്ദേ​ഹ​ത്തെ ക്യാ​ബി​ന​റ്റി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​ത്. ഉ​പ​ദ്ര​വി​ക്കും തോ​റും ഒ​ഴി​വാ​ക്കി വീ​ണ്ടും ക​ല്യാ​ണം ക​ഴി​ക്കു​ന്ന ആ​ള് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഭൂ​ഷ​ണ​മാ​ണോ എ​ന്ന് ചി​ന്തി​ക്ക​ണം.

ജീ​വി​ത​ത്തി​ൽ ഒ​രു മ​ര്യാ​ദ​യും ഇ​ല്ലാ​ത്ത ഇ​ത്ത​ര​ക്കാ​രെ സം​ര​ക്ഷി​ക്ക​ണോ എ​ന്ന് ചി​ന്തി​ക്ക​ണം. സ്ത്രീ ​സു​ര​ക്ഷ​യെ​പ്പ​റ്റി പ​റ​യു​ന്ന ആ​ളാ​ണ് മു​ഖ്യ​മ​ന്ത്രി. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട് എ​ന്തെ​ന്ന് അ​റി​യേ​ണ്ടി​യി​രി​ക്കു​ന്നു. ഇ​ത് വ്യ​ക്തി​പ​ര​മ​ല്ലെ​ന്നും മ​ന്ത്രി​യു​ടെ ഭാ​ര്യ​ക്ക് പോ​ലും ര​ക്ഷ​യി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

ഗ​ണേ​ഷി​ന്‍റെ ഭാ​ര്യ പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ച്ചു. ഭാ​ര്യ ഭ​ർ​ത്താ​വി​നെ കു​റി​ച്ച് പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ ഗൗ​ര​വ​ക​ര​മ​ല്ലേ. സ​ത്യ​ത്തി​ൽ ഇ​ത് മ​ന്ത്രി കാ​ണി​ക്കു​ന്ന തോ​ന്ന്യ​വാ​സ​മാ​ണ്. മു​ഖ്യ​മ​ന്ത്രി ഇ​ത് അം​ഗീ​ക​രി​ക്കു​ന്നു​ണ്ടോ. മാ​പ്പ് പ​റ​ഞ്ഞ​തു​കൊ​ണ്ട് പ്ര​ശ്നം തീ​രു​മോ. പൊ​തു​സ​മൂ​ഹ​ത്തി​ന് ചേ​രാ​ത്ത പ്ര​വ​ർ​ത്തി​യ​ല്ലേ ഉ​ണ്ടാ​യ​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട് എ​ന്താ​ണെ​ന്ന് അ​റി​യ​ട്ടെ. കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​ക്കെ​തി​രെ ആ​രോ​പ​ണ​മു​യ​ർ​ന്ന​പ്പോ​ൾ അ​ദ്ദേ​ഹ​ത്തെ പു​റ​ത്താ​ക്കി. ഇ​പ്പോ​ൾ അ​ദ്ദേ​ഹം കോ​ൺ​ഗ്ര​സി​ൽ ഇ​ല്ല. ഗ​ണേ​ഷി​നെ പോ​ലു​ള്ള മ​ന്ത്രി​മാ​രെ ആ​വ​ശ്യ​മി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

Kerala

വാസവന് കച്ചേരി എന്താ ഗാനമേള എന്താ എന്നറിയില്ല: കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ ഇ​നി വി​ഗ്ര​ഹം മാ​ത്ര​മേ ബാ​ക്കി​യു​ള്ളു​വെ​ന്നും വി​ഗ്ര​ഹം ഉ​ണ്ടാ​ക്കി​യ​ത് സ്വ​ർ​ണം കൊ​ണ്ട് അ​ല്ലാ​ത്ത​തി​നാ​ലാ​ണ് അ​തൊ​ഴി​കെ ബാ​ക്കി​യെ​ല്ലാം എ​ടു​ത്തു കൊ​ണ്ട് പോ​യെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ. മ​ന്ത്രി വാ​സ​വ​ന് ക​ച്ചേ​രി എ​ന്താ ഗാ​നമേ​ള എ​ന്താ എ​ന്ന് അ​റി​യി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

സം​ഗ​മ​ത്തി​ന് 500 ക​ട്ടി​ൽ എ​ന്ന ക​ണ​ക്ക് ക​ണ്ടു. എ​ന്തി​നാ​ണ് അ​യ്യ​പ്പ സം​ഗ​മ​ത്തി​ന് ഇ​ത്ര​യും ക​ട്ടി​ൽ?. കി​ട​ന്നു​റ​ങ്ങാ​നാ​ണോ എ​ല്ലാ​വ​രും അ​വി​ടേ​ക്ക് പോ​യ​ത്.

വി.​എ​ൻ. വാ​സ​വ​ൻ രാ​ജിം. അ​തി​ൽ​ക്കു​റ​ഞ്ഞ ഒ​രു ഒ​ത്തു​തീ​ർ​പ്പി​നും ഞ​ങ്ങ​ൾ ഒ​രു​ക്ക​മ​ല്ല. നി​യ​മ​സ​ഭ​യി​ൽ തെ​റ്റാ​യ ക​ണ​ക്ക് കൊ​ടു​ത്ത​തി​ന് വാ​സ​വ​നെ​തി​രെ അ​വ​കാ​ശ ലം​ഘ​ന​ത്തി​ന് നോ​ട്ടീ​സ് കൊ​ടു​ക്കാ​ൻ യു​ഡി​എ​ഫ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

4000 പേ​ർ പ​ങ്കെ​ടു​ത്തു​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ 8000 പേ​ർ ഭ​ക്ഷ​ണം ക​ഴി​ച്ചു​വെ​ന്ന് പ​റ​യു​ന്ന ക​ണ​ക്ക് എ​ങ്ങ​നെ​യാ​ണ് ശ​രി​യാ​കു​ക. വെ​റും കൊ​ള്ള​യാ​ണ് ഇ​വി​ടെ ന​ട​ന്ന​ത്. വീ​ര​പ്പ​ൻ ഇ​വ​രെ ക​ണ്ടാ​ൽ സാ​ഷ്ടാ​ഗം ന​മ​സ്ക്ക​രി​ക്കും. കെ. ​മു​ര​ളീ​ധ​ര​ൻ ഭ​യ​ന്നോ​ടു​ന്ന​വ​ൻ അ​ല്ല. മ​ത്സ​രി​ക്കു​ന്ന​തി​ൽ അ​ന്തി​മ തീ​രു​മാ​നം പാ​ർ​ട്ടി എ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

Kerala

തി​രു​വ​ന​ന്ത​പു​ര​ത്തെ ജ​ന​വി​ധി അ​ട്ടി​മ​റി​ക്കി​ല്ല; യു​ഡി​എ​ഫ് ക്രി​യാ​ത്മ​ക പ്ര​തി​പ​ക്ഷ​മാ​കും: കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ‌ തി​രു​വ​ന​ന്ത​പു​രം കൊ​ർ​പ​റേ​ഷ​നി​ലു​ണ്ടാ​യ ഫ​ല​ത്തെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ച്ച് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ. ന​ഗ​ര​സ​ഭ​യി​ലെ ജ​ന​ങ്ങ​ൾ യു​ഡി​എ​ഫി​നെ ഭ​ര​ണം എ​ൽ​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും അ​തി​നാ​ൽ ത​ന്നെ ജ​ന​വി​ധി അ​ട്ടി​മ​റി​ക്കാ​ൻ ത​ങ്ങ​ൾ ശ്ര​മി​ക്കി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി.

"തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ ക്രി​യാ​ത്മ​ക​മാ​യ പ്ര​തി​പ​ക്ഷ​മാ​കും. എ​ന്നും ജ​ന​ങ്ങ​ൾ​ക്കൊ​പ്പ​മു​ണ്ടാ​കും. ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ എ​ല്ലാം ഏ​റ്റെ​ടു​ക്കും.'-​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

സു​രേ​ഷ് ഗോ​പി എം.​പി ആ​യ​തു​കൊ​ണ്ടാ​ണ് തൃ​ശൂ​രി​ൽ യു.​ഡി.​എ​ഫി​ന് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യം ഉ​ണ്ടാ​യ​ത്. ആ​റ് മാ​സം ക​ഴി​യു​മ്പോ​ൾ ജ​ന​ങ്ങ​ൾ ബി​ജെ​പി​യെ തി​രി​ച്ച​റി​യു​മെ​ന്നും എ​ൽ​ഡി​എ​ഫി​ന് ഏ​ക ബ​ദ​ൽ യു​ഡി​എ​ഫ് മാ​ത്ര​മാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ അ​വ​കാ​ശ​പ്പെ​ട്ടു.

Kerala

പു​ക​ഞ്ഞ കൊ​ള്ളി പു​റ​ത്ത്; രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ ക​ടു​ത്ത ന​ട​പ​ടി ഉ​ണ്ടാ​കും: കെ. ​മു​ര​ളീ​ധ​ര​ന്‍  

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ ക​ടു​ത്ത ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ. പു​ക​ഞ്ഞ കൊ​ള്ളി പു​റ​ത്തെ​ന്നും ബ്ര​ഹ്മാ​സ്ത്രം പ്ര​യോ​ഗി​ക്കേ​ണ്ട സ​മ​യ​മാ​യെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

"എം​എ​ൽ​എ സ്ഥാ​നം തു​ട​ര​ണോ​യെ​ന്ന് അ​ദ്ദേ​ഹം തീ​രു​മാ​നി​ക്ക​ണം. അ​ത് പാ​ർ​ട്ടി​യ​ല്ല തീ​രു​മാ​റി​ക്കേ​ണ്ട​ത്.​പു​ക​ഞ്ഞ കൊ​ള്ളി​യോ​ട് സ്നേ​ഹ​മു​ള്ള​വ​ർ​ക്കും പു​റ​ത്ത് പോ​കാം.​നി​ല​പാ​ട് കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നെ അ​റി​യി​ച്ചു.'-​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

വീ​ണ്ടും ലൈം​ഗി​ക പീ​ഡ​ന പ​രാ​തി വ​ന്ന​തി​ന് പി​ന്നാ​ലെ രാ​ഹു​ലി​നെ കോ​ൺ​ഗ്ര​സി​ൽ നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്ന​തി​ന്‍റെ പി​ന്നാ​ലെ​യാ​ണ് മു​ര​ളീ​ധ​ര​ന്‍റെ പ്ര​തി​ക​ര​ണം. ക​ടു​ത്ത ന​ട​പ​ടി​യി​ലേ​യ്ക്ക് കോ​ൺ​ഗ്ര​സ് നീ​ങ്ങും എ​ന്നാ​ണ് സൂ​ച​ന. ഈ​ക്കാ​ര്യ​ത്തി​ൽ കെ​പി​സി​സി നേ​താ​ക്ക​ൾ കൂ​ടി​യാ​ലോ​ച​ന തു​ട​രു​ക​യാ​ണ്.

ഇ​ന്ന് ത​ന്നെ രാ​ഹു​ലി​നെ​തി​രാ​യ ന​ട​പ​ടി പ്ര​ഖ്യാ​പി​ക്കും എ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. രാ​ഹു​ലി​നെ കോ​ൺ​ഗ്ര​സ് പു​റ​ത്താ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ആ​ർ​എം​പി നേ​താ​വ് കെ. ​കെ. ര​മ എം​എ​ൽ​എ രം​ഗ​ത്ത് വ​ന്നി​രു​ന്നു.

Kerala

മ​ന്ത്രി​മാ​ർ അ​റി​യാ​തെ ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള ന​ട​ക്കി​ല്ല: കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​മാ​ർ അ​റി​യാ​തെ ശ​ബ​രി​മ​ല സ്വ​ർ​ണ്ണ​ക്കൊ​ള്ള ന​ട​ക്കി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ. മു​ൻ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നി​ലേ​ക്കും ഇ​പ്പോ​ഴ​ത്തെ ദേ​വ​സ്വം മ​ന്ത്രി മ​ന്ത്രി വി.​എ​ൻ.​വാ​സ​വ​നി​ലേ​ക്കും അ​ന്വേ​ഷ​ണം എ​ത്തു​മെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

ഹൈ​ക്കോ​ട​തി നി​രീ​ക്ഷ​ണം ഉ​ള്ള​തി​നാ​ലാ​ണ് അ​ന്വേ​ഷ​ണം ഇ​ത്ര​യൊ​ക്കെ എ​ത്തി​യ​ത്. ഇ​ല്ലെ​ങ്കി​ൽ നേ​ര​ത്തെ അ​ന്വേ​ഷ​ണം ആ​വി​യാ​യി പോ​കു​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​കോ​ൺ​ഗ്ര​സെ​ന്നും ഭ​ക്ത​ർ​ക്ക് ഒ​പ്പ​മാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ​പ്ര​സി​ഡ​ന്‍റെ എ. ​പ​ത്മ​കു​മാ​ർ പ​ല​തും വി​ളി​ച്ച് പ​റ​യു​മെ​ന്ന് പ​ല​രും ഭ​യ​പ്പെ​ടു​ന്നു. അ​തി​നാ​ലാ​ണ് പ​ത്മ​കു​മാ​റി​ന്‍റെ കാ​ര്യ​ത്തി​ൽ പാ​ർ​ട്ടി നി​ല​പാ​ട് എ​ടു​ക്കാ​ത്ത​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സ് പ്ര​തി എ. ​പ​ത്മ​കു​മാ​റി​ന്‍റെ പാ​സ്‌​പോ​ര്‍​ട്ട് എ​സ്ഐ​ടി പി​ടി​ച്ചെ​ടു​ത്തു. വീ​ട്ടി​ല്‍ ന​ട​ന്ന റെ​യ്ഡി​ലാ​ണ് പാ​സ്‌​പോ​ര്‍​ട്ട് പി​ടി​ച്ചെ​ടു​ത്ത​ത്. പ​ത്മ​കു​മാ​റി​ന്‍റെ​യും ഭാ​ര്യ​യു​ടെ​യും ആ​സ്തി​ക​ൾ സം​ബ​ന്ധി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്.​ന​ട​ൻ ജ​യ​റാ​മി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി സാ​ക്ഷി​യാ​ക്കു​ന്ന​തും എ​സ്ഐ​ടി ആ​ലോ​ചി​ക്കു​ന്നു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ്ണ​ക്കൊ​ള്ള: ഹൈ​ക്കോ​ട​തിയുടെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ

മ​ല​പ്പു​റം: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ഹൈ​ക്കോ​ട​തിയുടെ മേ​ൽ​നോ​ട്ട​ത്തിലുള്ള​ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​ണ് വേ​ണ്ട​തെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ. നി​ഷ്പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്ക​ണ​മെ​ങ്കി​ൽ ഹൈ​ക്കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ടം അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"സി​ബി​ഐ​യി​ൽ ഞ​ങ്ങ​ൾ​ക്ക് വി​ശ്വാ​സം ഇ​ല്ല. ഇ​ഡി നോ​ട്ടീ​സ് വ​രെ ആ​വി ആ​യി പോ​കു​ന്ന കാ​ല​മാ​ണ്. പോ​ലീ​സി​നോ​ട് റി​പ്പോ​ർ​ട്ട് കോ​ട​തി​ക്ക് ന​ൽ​കാ​നാ​ണ് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. അ​വ​ർ സ​ത്യം ആ​ണ് റി​പ്പോ​ർ​ട്ട് ചെ​യു​ന്ന​തെ​ങ്കി​ൽ അ​വ​ർ​ക്ക് നേ​രെ ഭീ​ഷ​ണി ഉ​ണ്ടാ​കും' - കെ ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.
‌‌‌‌
ശ​ബ​രി​മ​ല സ്വ​ർ​ണ്ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രാ​വി​ലെ വീ​ട്ടി​ലെ​ത്തി​യാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. നി​ല​വി​ൽ ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ൽ ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്.

Kerala

ശ​ബ​രി​മ​ല​യി​ല്‍ ആ​ചാ​ര​ലം​ഘ​നം ന​ട​ത്തി​യ​ത് പി​ണ​റാ​യി സ​ർ​ക്കാ​ർ‌: കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ല്‍ യു​വ​തി​ക​ളെ എ​ത്തി​ച്ച് ആ​ചാ​ര​ലം​ഘ​നം ന​ട​ത്തി​യ​ത് പി​ണ​റാ​യി സ​ര്‍​ക്കാ​രാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ന്‍.

വി​ശ്വാ​സ സം​ര​ക്ഷ​ണ​മാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ നി​ല​പാ​ട്. അ​തി​ല്‍ ഉ​റ​ച്ച് മു​ന്നോ​ട്ട് പോ​കും. എ​ന്‍​എ​സ്എ​സി​ന്‍റെ നി​ല​പാ​ടി​നെ ചോ​ദ്യം ചെ​യ്യി​ല്ല. സ​മു​ദാ​യ സം​ഘ​ട​ന​ക​ള്‍​ക്ക് അ​ഭി​പ്രാ​യ​ങ്ങ​ള്‍ പ​റ​യാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മം പ​രാ​ജ​യ​മാ​യി​രു​ന്നു. ബ​ദ​ല്‍ സം​ഗ​മം ന​ട​ത്താ​ന്‍ വ​ഴി​വ​ച്ച​ത് സ​ര്‍​ക്കാ​രി​ന്‍റെ ചെ​യ്തി​ക​ളാ​ണെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യി വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up