x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​നു​ഷ്യ​ത്വ​മി​ല്ലാ​ത്ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം അ​ശ്ലീ​ലം; ചന്തുവിന് പൂ​ർ​ണ പി​ന്തു​ണ​യെ​ന്ന് എ.​എ. റ​ഹിം


Published: June 9, 2026 05:57 AM IST | Updated: June 9, 2026 05:58 AM IST

തി​രു​വ​ന​ന്ത​പു​രം: ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ സ​ലിം കു​മാ​റി​ന്‍റെ അ​ന്ത്യ​ക​ര്‍​മ​ങ്ങ​ള്‍​ക്കി​ടെ ഓ​ണ്‍​ലൈ​ന്‍ ഹാ​ന്‍​ഡി​ലു​ക​ളോ​ട് രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ച മ​ക​ൻ ച​ന്തു​വി​ന് പി​ന്തു​ണ​യു​മാ​യി ഡി​വൈ​എ​ഫ്‌​ഐ അ​ഖി​ലേ​ന്ത്യ അ​ധ്യ​ക്ഷ​ന്‍ എ.​എ. റ​ഹിം എം​പി. ‌‌‌

ച​ന്തു​വി​ന്‍റെ പ്ര​തി​ക​ര​ണം സ്വാ​ഭാ​വി​ക​മാ​ണെ​ന്നും ഏ​തൊ​രാ​ളും അ​ങ്ങ​നെ​യേ പ്ര​തി​ക​രി​ക്കൂ​വെ​ന്നും റ​ഹിം പ​റ​ഞ്ഞു. ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ലൂ​ടെ​യാ​ണ് റ​ഹിം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ച​ന്തു​വി​ന്‍റെ പ്ര​തി​ക​ര​ണ​ത്തെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

കൈ​യി​ലൊ​രു മൊ​ബൈ​ല്‍ ഫോ​ണും മൈ​ക്കു​മു​ണ്ടെ​ന്ന് ക​രു​തി മാ​ന്യ​ത​യു​ടെ സ​ക​ല അ​തി​ര്‍​വ​ര​മ്പു​ക​ളും ലം​ഘി​ക്കാ​ന്‍ ഇ​വ​ര്‍​ക്ക് ആ​രാ​ണ് അ​നു​വാ​ദം ന​ല്‍​കി​യ​തെ​ന്നും എ.​എ. റ​ഹിം ചോ​ദി​ച്ചു. ചി​ല ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍ സ്വീ​ക​രി​ച്ചു​പോ​രു​ന്ന സ​മീ​പ​നം അ​ങ്ങേ​യ​റ്റം സ്ത്രീ​വി​രു​ദ്ധ​വും വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തി​ന് മേ​ലു​ള്ള ന​ഗ്‌​ന​മാ​യ ക​ട​ന്നു​ക​യ​റ്റ​വു​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം ഇ​ങ്ങ​നെ;

ഏ​റെ പ്രി​യ​പ്പെ​ട്ട ഒ​രാ​ളു​ടെ മ​ര​ണ​ത്തി​ൽ, ആ ​ക​ഠി​ന​യാ​ഥാ​ർ​ത്ഥ്യ​ത്തി​ന്‍റെ മു​ന്നി​ൽ നി​ൽ​ക്കു​ന്ന നി​മി​ഷ​ത്തെ​ക്കു​റി​ച്ച് ഒ​ന്നോ​ർ​ത്തു നോ​ക്കൂ...​ന​ഷ്ട​മാ​യ​ത് സ്വ​ന്തം അ​ച്ഛ​നെ​യാ​ണെ​ങ്കി​ലോ? സ്വ​ന്തം പി​താ​വി​ന്‍റെ ചി​ത​യ്ക്ക് മു​ന്നി​ൽ നി​ൽ​ക്കു​ന്ന ആ ​നി​മി​ഷം.....

ന​മു​ക്ക് പ്രി​യ​പ്പെ​ട്ട​തൊ​ന്നും ന​ഷ്ട​മാ​കു​ന്ന​ത് ഓ​ർ​ക്കാ​ൻ പോ​ലും പ​ല​പ്പോ​ഴും ന​മു​ക്ക് ക​ഴി​യാ​റി​ല്ല. അ​ങ്ങ​നെ​യെ​ങ്കി​ൽ, ആ ​വ​ലി​യ ന​ഷ്ട​ത്തി​ന്‍റെ ക​യ്പേ​റി​യ യാ​ഥാ​ർ​ത്ഥ്യ​ത്തി​ന് ന​ടു​വി​ൽ, അ​ച്ഛ​ന്‍റെ ചി​ത​യ്ക്ക് മു​ന്നി​ൽ നി​ൽ​ക്കു​ന്ന അ​തി​വൈ​കാ​രി​ക നി​മി​ഷ​ത്തി​ൽ പോ​ലും ക്യാ​മ​റ​ക​ളു​മാ​യി ഇ​ര​ച്ചു​ക​യ​റി​യ​വ​രോ​ടു​ള്ള ച​ന്തു​വി​ന്‍റെ പ്ര​തി​ക​ര​ണം സ്വാ​ഭാ​വി​ക​മാ​ണ്. ഏ​തൊ​രാ​ളും അ​ങ്ങ​ന​യേ പ്ര​തി​ക​രി​ക്കൂ...

ക​യ്യി​ലൊ​രു മൊ​ബൈ​ൽ ഫോ​ണും മൈ​ക്കു​മു​ണ്ടെ​ന്ന് ക​രു​തി മാ​ന്യ​ത​യു​ടെ സ​ക​ല അ​തി​ർ​വ​ര​മ്പു​ക​ളും ലം​ഘി​ക്കാ​ൻ ഇ​വ​ർ​ക്ക് ആ​രാ​ണ് അ​നു​വാ​ദം ന​ൽ​കി​യ​ത്? ഇ​ന്ന് ന​മ്മു​ടെ നാ​ട്ടി​ലെ വി​വാ​ഹ​ങ്ങ​ളോ, സാം​സ്കാ​രി​ക ഒ​ത്തു​ചേ​ര​ലു​ക​ളോ, സ്വ​കാ​ര്യ ച​ട​ങ്ങു​ക​ളോ എ​ന്തു​മാ​ക​ട്ടെ... അ​വി​ടെ​യൊ​ക്കെ തെ​ല്ലും സാ​മൂ​ഹി​ക​ബോ​ധ​മോ പ്രൊ​ഫ​ഷ​ണ​ലി​സ​മോ ഇ​ല്ലാ​തെ ക​ട​ന്നു​ക​യ​റി മ​നു​ഷ്യ​രെ വേ​ട്ട​യാ​ടു​ന്ന ചി​ല ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളു​ടെ വി​നാ​ശ​ക​ര​മാ​യ പ്ര​വ​ണ​ത​യു​ണ്ട്. ‌‌

മ​നു​ഷ്യ​ത്വ​ത്തെ റ​ദ്ദ് ചെ​യ്യു​ന്ന ആ ​അ​ശ്ലീ​ല​മാ​യ ക​ട​ന്നു​ക​യ​റ്റ​ത്തെ വി​ചാ​ര​ണ ചെ​യ്യാ​ൻ ഈ ​സ​ന്ദ​ർ​ഭം നാം ​ഉ​പ​യോ​ഗി​ച്ചേ തീ​രൂ. പൊ​തു​വി​ൽ ചി​ല ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ സ്വീ​ക​രി​ച്ചു​പോ​രു​ന്ന സ​മീ​പ​നം അ​ങ്ങേ​യ​റ്റം സ്ത്രീ​വി​രു​ദ്ധ​വും വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തി​ന് മേ​ലു​ള്ള ന​ഗ്ന​മാ​യ ക​ട​ന്നു​ക​യ​റ്റ​വു​മാ​ണ്. ഒ​രു ച​ട​ങ്ങി​നെ​ത്തു​ന്ന സ്ത്രീ​ക​ളു​ടെ വ​സ്ത്ര​ധാ​ര​ണം, അ​വ​രു​ടെ ശ​രീ​ര​ഭാ​ഷ, സ​ങ്ക​ട​ത്തി​ലോ ആ​ഹ്ലാ​ദ​ത്തി​ലോ അ​വ​ർ നി​യ​ന്ത്ര​ണം വി​ട്ടു​പോ​കു​ന്ന നി​മി​ഷ​ങ്ങ​ൾ—​ഇ​തി​ലൊ​ക്കെ എ​വി​ടെ​യെ​ങ്കി​ലും അ​ല്പം 'ക്ലി​ക്ക് ബെ​യ്റ്റ്' ഒ​ളി​ച്ചി​രി​പ്പു​ണ്ടോ എ​ന്ന് നോ​ക്കി ന​ട​ക്കു​ന്ന ക​ഴു​ക​ൻ ക​ണ്ണു​ക​ളാ​യി ഇ​വ​ർ മാ​റി​യി​രി​ക്കു​ന്നു. ‌‌

സ്ത്രീ​ക​ളു​ടെ അ​ന്ത​സ്സി​നെ അ​ല്പം പോ​ലും മാ​നി​ക്കാ​തെ, അ​വ​രു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ ക്യാ​മ​റ​ക​ൾ മു​ഖ​ത്തേ​ക്ക് ത​ള്ളി​ത്തു​റ​ന്ന് ക​യ​റ്റു​ന്ന​തും, വ​ഷ​ള​ൻ ത​മ്പ്നെ​യി​ലു​ക​ളി​ട്ട് യൂ​ട്യൂ​ബി​ൽ വ്യൂ​സ് വി​ൽ​ക്കു​ന്ന​തും ഇ​വി​ടു​ത്തെ സ്ഥി​രം കാ​ഴ്ച​യാ​ണ്. അ​ത്ത​രം ക​ണ്ട​ന്‍റു​ക​ളെ സ്വീ​ക​രി​ക്കാ​ൻ ത​യ്യാ​റാ​യി നി​ൽ​ക്കു​ന്ന ഒ​രു ‘പ്രേ​ക്ഷ​ക’ സ​മൂ​ഹ​മി​വി​ടെ​യു​ണ്ട് എ​ന്ന​തും ഏ​റെ നി​രാ​ശ​പ്പെ​ടു​ത്തു​ന്ന കാ​ര്യ​മാ​ണ്.‌

മ​നു​ഷ്യ​ന്‍റെ ക​ണ്ണീ​രും വൈ​കാ​രി​ക​ത​യും വ്യൂ​സ് കൂ​ട്ടാ​നും ലൈ​ക്ക് വാ​ങ്ങാ​നു​മു​ള്ള വെ​റും ഉ​പാ​ധി​ക​ൾ മാ​ത്ര​മാ​ണെ​ന്ന് ചി​ന്തി​ക്കു​ന്ന ഈ ​സൈ​ബ​ർ ക്രി​മി​ന​ലി​സം സാം​സ്കാ​രി​ക കേ​ര​ള​ത്തി​ന് ത​ന്നെ അ​പ​മാ​ന​മാ​ണ്. തെ​ല്ലും മാ​ന്യ​ത​യി​ല്ലാ​ത്ത ഈ ​ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ക്കൂ​ട്ട​ത്തോ​ട് ച​ന്തു കാ​ട്ടി​യ ആ​ർ​ജ്ജ​വം എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണ്. ആ ​പ്ര​തി​ക​ര​ണ​ത്തി​ന്, ആ ​പ്ര​തി​ഷേ​ധ​ത്തി​ന് പൂ​ർ​ണ്ണ പി​ന്തു​ണ!
ഏ​ത് ച​ട​ങ്ങി​ലാ​യാ​ലും, ഏ​ത് സ​ന്ദ​ർ​ഭ​ത്തി​ലാ​യാ​ലും മ​നു​ഷ്യ​ന്‍റെ അ​ന്ത​സ്സി​നും സ്വ​കാ​ര്യ​ത​യ്ക്കും മു​ക​ളി​ല​ല്ല നി​ങ്ങ​ളു​ടെ വ്യൂ​സും റേ​റ്റിം​ഗും എ​ന്ന് ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളെ ഓ​ർ​മ്മി​പ്പി​ക്കേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്കു​ന്നു. മ​നു​ഷ്യ​ത്വ​മി​ല്ലാ​ത്ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം വെ​റും അ​ശ്ലീ​ല​മാ​ണ്!

Tags : AA Rahim chandu dyfi cpm salimkumar

Recent News

Corehub Up