x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മദ്യം വാങ്ങുന്നതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു, പ്രതികള്‍ പിടിയില്‍

വെബ് ഡെസ്ക്
Published: August 6, 2026 06:01 PM IST | Updated: August 6, 2026 06:04 PM IST

പ്രതീകാത്മക ചിത്രം

കൊച്ചി: പള്ളുരുത്തിയില്‍ മദ്യം വാങ്ങി നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടു പേര്‍ പിടിയില്‍. പള്ളുരുത്തി സ്വദേശികളായ പ്രിന്‍സ്, കെ.ജെ. ഗോകുല്‍ എന്നിവരാണ് പിടിയിലായത്. പള്ളുരുത്തി സ്വദേശിയായ സജീറിനാണ് കുത്തേറ്റത്.

ഇന്നലെ വൈകീട്ടോടെ പള്ളുരുത്തിയിലെ നമ്പ്യാപുരത്തിനടുത്തുള്ള ഒരു സ്വകാര്യ ബാറിലായിരുന്നു സംഭവം. പ്രതികള്‍ സജീറില്‍ നിന്നും 500 രൂപയുടെ മദ്യം വാങ്ങിത്തരാന്‍ ആവശ്യപ്പെടുകയായിരുന്നു. സജീര്‍ വിസമ്മതിച്ചതോടെ 500 രൂപ നല്‍കാന്‍ ആവശ്യപ്പെട്ടു.

പണം നല്‍കാനും വിസമ്മതിച്ചതോടെ ബാറിന് വെളിയില്‍വെച്ച് സജീറിനെ കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. വയറിലും നെഞ്ചിലും സജീറിന് പരിക്കേറ്റിട്ടുണ്ട്. കഴുത്തിന് നേരെയും കത്തി വീശി.

പരിക്കേറ്റ സജീര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഫോര്‍ട്ട് കൊച്ചി പോലീസ് പ്രതികളെ വീടുകളിലെത്തി അറസ്റ്റ് ചെയ്തത്.

Tags : Argument Alcohol Stabbed Arrested Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews

Recent News

Corehub Up