x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വി​ദേ​ശ​യാ​ത്രാ ചെ​ല​വ് അ​ഞ്ച് ഇ​ര​ട്ടി​യാ​യി വ​ർ​ധി​ച്ചതായി കേന്ദ്രം

ഓൺലൈൻ ഡെസ്ക്
Published: August 6, 2026 07:52 PM IST | Updated: August 6, 2026 07:52 PM IST

പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശയാത്രയ്ക്കിടെ

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വി​ദേ​ശ​യാ​ത്രാ ചെ​ല​വി​ൽ 2021-ന് ​ശേ​ഷം വ​ൻ വ​ർ​ധ​ന​വ്. 2021-ൽ 36 ​കോ​ടി രൂ​പ​യാ​യി​രു​ന്ന വാ​ർ​ഷി​ക യാ​ത്രാ​ച്ചെ​ല​വ് 2025 ആ​യ​പ്പോ​ഴേ​ക്കും അ​ഞ്ചി​ര​ട്ടി വ​ർ​ധി​ച്ച് 180 കോ​ടി രൂ​പ ക​ട​ന്ന​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം രാ​ജ്യ​സ​ഭ​യെ അ​റി​യി​ച്ചു. വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി പ​ബി​ത്ര മ​ർ​ഗ​രീ​റ്റ​യാ​ണ് സ​ഭ​യി​ൽ വി​വ​ര​ങ്ങ​ൾ രേ​ഖാ​മൂ​ലം സ​മ​ർ​പ്പി​ച്ച​ത്.

2021 മു​ത​ൽ ഇ​തു​വ​രെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വി​ദേ​ശ​യാ​ത്ര​ക​ൾ​ക്കാ​യി ആ​കെ 550 കോ​ടി​യ​ല​ധി​കം രൂ​പ ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ട്. 2021-ൽ 36 ​കോ​ടി, 2022-ൽ 55 ​കോ​ടി, 2023-ൽ 93 ​കോ​ടി, 2024-ൽ 109 ​കോ​ടി എ​ന്നി​ങ്ങ​നെ ഉ​യ​ർ​ന്ന ചെ​ല​വ് 2025-ലാ​ണ് 180 കോ​ടി​യി​ല​ധി​ക​മാ​യി ഉ​യ​ർ​ന്ന​ത്. 2026-ൽ ​ഇ​തു​വ​രെ 74.58 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു. മേ​യി​ൽ ന​ട​ന്ന അ​ഞ്ച് രാ​ജ്യ​ങ്ങ​ളു​ടെ പ​ര്യ​ട​ന​ത്തി​ൽ നോ​ർ​വേ സ​ന്ദ​ർ​ശ​ന​ത്തി​നാ​ണ് ഈ ​വ​ർ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ തു​ക (17.46 കോ​ടി രൂ​പ) ചെ​ല​വാ​യ​ത്.

അ​തേ​സ​മ​യം, ഈ ​വി​ദേ​ശ​സ​ന്ദ​ർ​ശ​ന​ങ്ങ​ൾ വ​ഴി രാ​ജ്യ​ത്തി​ന് വ​ലി​യ നേ​ട്ട​മു​ണ്ടാ​യെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. 2021 ജൂ​ലൈ​യ്ക്ക് ശേ​ഷം പ്ര​തി​രോ​ധം, എ.​ഐ, സെ​മി​ക​ണ്ട​ക്ട​ർ, പു​ന​രു​പ​യോ​ഗ ഊ​ർ​ജ്ജം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി 316 ധാ​ര​ണാ​പ​ത്ര​ങ്ങ​ളി​ൽ ഒ​പ്പു​വെ​ച്ച​താ​യും, 2021 ഏ​പ്രി​ൽ മു​ത​ൽ 2025 ഡി​സം​ബ​ർ വ​രെ 381.8 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വി​ദേ​ശ നി​ക്ഷേ​പം ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​യ​താ​യും മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ച്ചു.

Tags : PrimeMinister NarendraModi LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up