x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ളി​ക്കാ​രു​ടെ ഫി​റ്റ്‌​ന​സി​ൽ അ​നാ​സ്ഥ; സെ​ന്‍റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി ബി​സി​സി​ഐ

ഓൺലൈൻ ഡെസ്ക്
Published: August 6, 2026 06:29 PM IST | Updated: August 6, 2026 06:29 PM IST

ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിൽ പേസർ ഹർഷിത് റാണ വിക്കറ്റ് നേടിയപ്പോൾ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​അം​ഗ​ങ്ങ​ളു​ടെ കാ​യി​ക​ക്ഷ​മ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ വീ​ഴ്ച സം​ഭ​വി​ച്ചെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്ക് പി​ന്നാ​ലെ ക​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്ന് ബി​സി​സി​ഐ. അ​മി​ത​ഭാ​ര​മു​ള്ള അ​വ​സ്ഥ​യി​ൽ പേ​സ​ർ ഹ​ർ​ഷി​ത് റാ​ണ​യെ ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​ത്തി​നു​ള്ള ടീ​മി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത സം​ഭ​വം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ബോ​ർ​ഡ് ബെം​ഗ​ളൂ​രു​വി​ലെ നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സി​നോ​ട് ഉ​ത്ത​രം തേ​ടി​യ​ത്.

മു​ട്ട് പ​രി​ക്കി​ൽ നി​ന്ന് മു​ക്ത​നാ​യി തി​രി​ച്ചെ​ത്തി​യ ഹ​ർ​ഷി​തി​ന് ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ പേ​ശി​വ​ലി​വ് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് താ​ര​ത്തി​ന് 97 കി​ലോ ഭാ​ര​മു​ണ്ടാ​യി​രു​ന്ന​താ​യും അ​ത് അ​നു​വ​ദി​നീ​യ​മാ​യ പ​രി​ധി​യേ​ക്കാ​ൾ നാ​ല് കി​ലോ കൂ​ടു​ത​ലാ​യി​രു​ന്നു​വെ​ന്നും വ്യ​ക്ത​മാ​യ​ത്. മെ​ഡി​ക്ക​ൽ ടീ​മും ടീം ​മാ​നേ​ജ്‌​മെ​ന്‍റും ത​മ്മി​ലു​ള്ള ആ​ശ​യ​വി​നി​മ​യ​ത്തി​ലെ പോ​രാ​യ്മ​യാ​ണ് ഇ​ത് പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ത്.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ഫി​റ്റ്‌​ന​സ് പ​രി​ശോ​ധ​ന​ക​ളി​ൽ യാ​തൊ​രു ഇ​ള​വും ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന് ബി​സി​സി​ഐ വ്യ​ക്ത​മാ​ക്കി. പു​തു​താ​യി ഏ​ർ​പ്പെ​ടു​ത്തി​യ 'ബ്രോ​ങ്കോ ടെ​സ്റ്റി​ൽ' ഇ​നി മു​ത​ൽ വ്യ​ക്ത​മാ​യ ബെ​ഞ്ച്മാ​ർ​ക്ക് സ​മ​യ​വും കൃ​ത്യ​മാ​യ ഭാ​ര​പ​രി​ധി​യും പാ​ലി​ച്ച് പൂ​ർ​ണ കാ​യി​ക​ക്ഷ​മ​ത തെ​ളി​യി​ക്കു​ന്ന​വ​രെ മാ​ത്ര​മേ ദേ​ശീ​യ ടീ​മി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ.

Tags : HarshitRana Pacer Wicket LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up