x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ന​ത്ത മ​ഴ​യി​ൽ വീ​ട് ത​ക​ര്‍​ന്ന് വീ​ണു; ആ​റ് പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

വെബ് ഡെസ്‌ക്
Published: August 6, 2026 08:11 AM IST | Updated: August 6, 2026 08:11 AM IST

അപകടസ്ഥലത്ത് രക്ഷാപ്രവർത്തനത്തിനിടെ

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് വീ​ട് ത​ക​ര്‍​ന്ന് വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ആ​റ് മ​ര​ണം. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കൊ​ട്‌​വാ​ലി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ മ​ഹു​ലി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ര​ണ്ട് കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പ​ടെ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റ് പേ​രാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഒ​രാ​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. 100 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള വീ​ടാ​ണ് ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ത​ക​ർ​ന്നു​വീ​ണ​ത്.

അ​പ​ക​ട​സ​മ​യം ഏ​ഴ് പേ​രാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നും ഇ​വ​രെ​ല്ലാം ഉ​റ​ങ്ങി​ക്കി​ട​ക്കെ​യാ​ണ് കെ​ട്ടി​ടം ത​ക​ര്‍​ന്ന​തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. വി​വ​ര​മ​റി​ഞ്ഞ് ഉ​ട​നെ സ്ഥ​ല​ത്തെ​ത്തി​യ​താ​യും ര​ക്ഷാ​പ്ര​ര്‍​ത്ത​നം ആ​രം​ഭി​ച്ചെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Tags : HeavyRain Death House Collapses NewsUpdate Headlines

Recent News

Corehub Up