x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീടിനകത്ത് കാട്ടുപന്നി; പിഞ്ചുകുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴക്ക്

വെബ് ഡെസ്ക്
Published: August 6, 2026 04:46 PM IST | Updated: August 6, 2026 05:32 PM IST

വീടിനുള്ളിൽ കയറിയ കാട്ടുപന്നി

മഞ്ചേരി: വീടിനകത്ത് കയറിയ കാട്ടുപന്നിയില്‍ നിന്ന് പിഞ്ചുകുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇന്ന് രാവിലെ പത്തരയോടെ മഞ്ചേരി തടത്തിപ്പറമ്പ് സ്വദേശി കള്ളാടിത്തൊടി അലവിയുടെ വീട്ടിലാണ് സംഭവം.

വീട്ടിലുള്ളവര്‍ അടുക്കളഭാഗത്ത് സംസാരിച്ചുകൊണ്ടിരിക്കെ റോഡിലൂടെ കടന്നു വന്ന കാട്ടുപന്നി വീടിനകത്തേക്ക് കയറുകയായിരുന്നു. അലവിയുടെ മകന്‍ ഫവാസിന്‍റെ രണ്ടരവയസുകാരിയായ മകള്‍ കട്ടിലില്‍ കളിച്ചുകൊണ്ടിരിക്കെ
ഈ മുറിയിലേക്കാണ് കാട്ടുപന്നി കയറിയത്.

ഉടന്‍ ഫവാസിന്‍റെ അമ്മാവനായ അബ്ദുള്‍ ഹക്കീം കുഞ്ഞിനെ പുറത്തേക്കെടുക്കുകയും വാതില്‍ പുറത്തു നിന്ന് അടക്കുകയുമായിരുന്നു.

തുടര്‍ന്ന് വീട്ടുകാര്‍ നാട്ടുകാരെ വിളിച്ചുകൂട്ടുകയും വാര്‍ഡ് കൗണ്‍സിലര്‍
പി. ഷംസിയ മഞ്ചേരി നഗരസഭാധികൃതരെ വിവരമറിയിക്കുകയും ചെയ്തു. നഗരസഭാ അധികൃതരുടെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ പൊതുപ്രവര്‍ത്തകനായ സാലിം മഞ്ചേരി ഷൂട്ടര്‍മാരെ വിവരമറിയിച്ചു.

ഷൂട്ടര്‍മാരായ കെ.വി. ഇല്യാസ് ബാബു ആനക്കയം, കെ.വി. നൗഷാദ് എന്നിവര്‍ സ്ഥലത്തെത്തി ജനല്‍പാളി തുറന്ന് മുറിക്കകത്തുള്ള പന്നിയെ വെടിവച്ചു കൊന്നു. നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെടുത്ത ജഡം ഭക്ഷ്യയോഗ്യമല്ലാതാക്കി കുഴിച്ചു മൂടി

Tags : Baby WildBoar Killed Child Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews

Recent News

Corehub Up