x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രതിപക്ഷ വികാരം അമിത് ഷായെ അറിയിക്കണം; നിർദേശം നൽകി രാജ്യസഭ അധ്യക്ഷൻ

വെബ് ഡെസ്ക്
Published: August 6, 2026 02:59 PM IST | Updated: August 6, 2026 03:01 PM IST

ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സഭയിലേക്ക് വിളിപ്പിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തിൽ അസാധാരണ നീക്കവുമായി രാജ്യസഭാധ്യക്ഷൻ സി.പി രാധാകൃഷ്ണൻ. പ്രതിപക്ഷത്തിന്‍റെ വികാരം ആഭ്യന്തര മന്ത്രിയെ അറിയിക്കാൻ കേന്ദ്രമന്ത്രി കിരൺ റിജിജുവിന് ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ നിർദേശം നൽകി.
 
ആഭ്യന്തരമന്ത്രിക്ക് സഭയിൽ വരാൻ താൽപര്യമുണ്ടെങ്കിൽ വരട്ടെയെന്നും ഉപരാഷ്ട്രപതി പറഞ്ഞു. വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിയിൽ അമിത് ഷാ പ്രസ്താവന നടത്തണമെന്നതാണ് ഇന്ത്യാ സഖ്യത്തിന്‍റെ പ്രധാന ആവശ്യം.

അതേസമയം മണ്ഡലപുനർ നിർണയ ബില്ല് കൊണ്ടുവരാൻ പ്രത്യേക സമ്മേളനം വിളിക്കുമെന്ന റിപ്പോർട്ടുകൾ കേന്ദ്രസർക്കാർ തള്ളി.

Tags : RajyaSabha AmitShah Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews

Recent News

Corehub Up