അപകടത്തിൽപ്പെട്ട ബസ്
തൃശൂർ: കുന്നംകുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യബസ് കാറും ഓട്ടോയും ഉൾപ്പെടെ അഞ്ച് വാഹനങ്ങളിൽ ഇടിച്ച് യുവതി മരിച്ചു. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. റിയ ഫാത്തിമ (18) ആണ് മരിച്ചത്.
കുന്നംകുളം പാറേമ്പാടത്ത് ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ ബസ് കാർ, ഓട്ടോറിക്ഷ, ബൈക്കുകൾ എന്നിവയാണ് ഇടിച്ചു തകർത്തത്.
വാഹനങ്ങളിലിടിച്ച ശേഷം റോഡരികിലെ മതിൽ തകർത്താണ് ബസ് നിന്നത്. അപകടത്തിൽ പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേർന്നാണ് സമീപത്തെ ആശുപത്രിയിലെത്തിച്ചത്.
അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാടകം തടസപ്പെട്ടു. പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയും അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. ബസിന്‍റെ അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന പ്രാഥമിക വിവരം.
Tags : PrivateBus Crashes Vehicles Dead Accident Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews