x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ടം; പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി മ​രി​ച്ചു

വെബ് ഡെസ്ക്
Published: August 6, 2026 02:44 PM IST | Updated: August 6, 2026 02:44 PM IST

അബ്ദുൾ റഷീദ്

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ അ​ൽ​ക്കോ​ബാ​റി​ൽ പ്ര​ഭാ​ത സ​വാ​രി ന​ട​ത്തു​ന്ന​തി​നി​ടെ വാ​ഹ​ന​മി​ടി​ച്ചു ഗു​രു​ത​ര പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി മ​രി​ച്ചു. മ​ല​പ്പു​റം കാ​ളി​കാ​വ് അ​ട​ക്കാ​കു​ണ്ട് സ്വ​ദേ​ശി ചോ​ല​ശേ​രി അ​ബ്ദു​ൾ റ​ഷീ​ദ് (60) ആ​ണ് അ​ന്ത​രി​ച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ പ​തി​വു​പോ​ലെ ന​ട​ക്കാ​നി​റ​ങ്ങി​യ സ​മ​യ​ത്ത് ഇ​യാ​ളെ വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് ദ​ഹ്റാ​ൻ പ്രോ ​കെ​യ​ർ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം.

ദീ​ർ​ഘ​കാ​ല​മാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ പ്ര​വാ​സി​യാ​യ അ​ദ്ദേ​ഹം ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. മേ​ൽ​ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്കരിക്കും.​                                                                                                                                                        

Tags : accident death Deepika DeepikaNewspaper NewsUpdate Headlines

Recent News

Corehub Up