x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നിക്ക് പീഡനം; കേസിൽ അച്ഛനടക്കം ഏഴ് പ്രതികൾ

വെബ് ഡെസ്ക്
Published: August 6, 2026 11:56 AM IST | Updated: August 6, 2026 12:00 PM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. കു​ട്ടി​യു​ടെ അ​ച്ഛ​ൻ ഉ​ൾ​പ്പെ​ടെ ഏ​ഴ് പേ​രാ​ണ് സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യി​ട്ടു​ള്ള​ത്.  പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ താ​മ​സി​ച്ചി​രു​ന്ന ​വാ​ട​ക​കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ട​മ​യും അ​തേ കെ​ട്ടി​ട​ത്തി​ൽ താ​മ​സി​ക്കു​ന്ന മ​റ്റൊ​രു വ്യ​ക്തി​യു​മാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി​രി​ക്കു​ന്ന​ത്.

ഏ​ഴാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന കാ​ലം മു​ത​ലാ​ണ് കു​ട്ടി സ്വ​ന്തം പി​താ​വി​ൽ നി​ന്നും പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. നി​ല​വി​ൽ വി​ദേ​ശ​ത്തു​ള്ള കു​ട്ടി​യു​ടെ അ​ച്ഛ​നെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പോ​ലീ​സ് ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.

സ്കൂ​ളി​ൽ വ​ച്ച് സ​ഹ​പാ​ഠി​ക​ളോ​ട് കു​ട്ടി ത​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന ദു​ര​നു​ഭ​വ​ങ്ങ​ൾ തു​റ​ന്നു​പ​റ​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സി​ഡ​ബ്ല്യു​സി (CWC) വ​ഴി വി​വ​രം പോ​ലീ​സി​ന് ല​ഭി​ക്കു​ക​യും കേ​സെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

മ​ല​യാ​ല​പ്പു​ഴ പോ​ലീ​സാ​ണ് ഈ ​കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ഇ​തി​ൽ ഒ​രു കേ​സ് പെ​രു​നാ​ട് പോ​ലീ​സി​ന് കൈ​മാ​റു​മെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്. പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്ള ബാ​ക്കി മ​റ്റു​ള്ള​വ​രു​ടെ അ​റ​സ്റ്റ് ഉ​ട​ൻ ത​ന്നെ ഉ​ണ്ടാ​കു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Tags : girl sexual assault accused Deepika DeepikaNewspaper NewsUpdate Headlines

Recent News

Corehub Up