x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രവീണ്‍ നെട്ടാരു വധക്കേസ്: ഒളിവിലായിരുന്ന പ്രതി ഉമര്‍ ഫാറൂഖ് കൊച്ചിയില്‍ പിടിയില്‍

കൊച്ചി ബ്യൂറോ
Published: August 6, 2026 01:06 PM IST | Updated: August 6, 2026 01:06 PM IST

കൊല്ലപ്പെട്ട പ്രവീൺ നെട്ടാരു (File photo)

കൊച്ചി: കര്‍ണാടകയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു വധക്കേസിലെ പ്രതി ഉമര്‍ ഫാറൂഖ് കൊച്ചിയില്‍ പിടിയില്‍. കേസില്‍ രണ്ടാഴ്ച മുമ്പ് കൊച്ചിയിലെ ഹോട്ടലില്‍ പണിക്കു നിന്ന അബ്ദുള്‍ നസീര്‍ എന്ന പ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്നുള്ള വിവരത്തെ തുടര്‍ന്നാണ് ഉമര്‍ ഫാറൂഖും അറസ്റ്റിലായത്.

ഗൂഢാലോചന കേസിലാണ് ഉമര്‍ ഫാറൂഖ് പിടിയിലായിരിക്കുന്നത്. അക്രമിസംഘത്തിന് രക്ഷപ്പെടാനുള്ള വാഹനം സംഘടിപ്പിച്ചു നല്‍കിയതും ഉമര്‍ ഫാറൂഖാണ്. മൂന്നു വര്‍ഷമായി ഒളിവിലായിരുന്ന പ്രതിയെ കണ്ടെത്തുന്നവര്‍ക്ക് നാലുലക്ഷം രൂപ പാരിതോഷികവും എന്‍ഐഎ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം 25 ആയി. ഇനി രണ്ടു പ്രതികള്‍ കൂടിയാണ് കേസില്‍ പിടിയിലാകാനുള്ളത്.

2022 ജൂലൈയിലായിരുന്നു ദക്ഷിണ കന്നഡയിലെ യുവമോര്‍ച്ച ജില്ല നേതാവായിരുന്ന പ്രവീണ്‍ നെട്ടാരുവിനെ ഒരു സംഘം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കിലെത്തിയാണ് അക്രമിസംഘം പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയത്. 2022 ഓഗസ്റ്റില്‍ തന്നെ കേസ് എന്‍ഐഎ ഏറ്റെടുത്തിരുന്നു.

Tags : PraveenNettaru MurderCase Accused UmarFarooq Arrest Kochi Police

Recent News

Corehub Up