x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓണക്കിറ്റും വേണ്ട; 'അമ്മ'യില്‍ പുകയുന്ന വിവാദം

കൊച്ചി ബ്യൂറോ
Published: August 6, 2026 11:26 AM IST | Updated: August 6, 2026 11:26 AM IST

'അമ്മ' സംഘടനയുടെ ഓഫീസ് (File photo)

കൊച്ചി: താരസംഘടന 'അമ്മ'യില്‍ ശ്വേത മേനോന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരു വിഭാഗം താരങ്ങള്‍ രംഗത്ത്. ജനറല്‍ ബോഡിയില്‍ രാജി സമര്‍പ്പിച്ച കമ്മിറ്റിക്ക് സംഘടനയുടെ പേരില്‍ പ്രവര്‍ത്തനം നടത്താന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ഭൂരിഭാഗം താരങ്ങളും കിറ്റ് വാങ്ങാന്‍ തയാറായില്ല.

സംഘടനയില്‍ വീണ്ടും പ്രവര്‍ത്തനം സജീവമാക്കാന്‍ ശ്വേതയുടെ കമ്മിറ്റി ശ്രമിക്കുന്നതിനിടെയാണ് വിവാദം കനക്കുന്നത്. വനിതാ താരങ്ങളുടെ 'പെണ്‍മക്കള്‍' എന്ന വാട്‌സാപ്പ് ഗ്രൂപ്പിലെ ചില അംഗങ്ങളാണ് ഓണക്കിറ്റ് നല്‍കുന്നതില്‍ പ്രതിഷേധം ഉയര്‍ത്തിയിരിക്കുന്നത്.

രമേഷ് പിഷാരടിക്ക് അഡ്‌ഹോക്ക് കമ്മിറ്റിയില്‍ തുടരാന്‍ സാധിക്കില്ലെന്ന് കോടതി ഉത്തരവിട്ടെങ്കിലും ശ്വേത മേനോന് തുടരാന്‍ അനുമതിയുണ്ടെന്ന് കോടതി പറഞ്ഞിട്ടില്ല. കോടതി ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ച് സഹപ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിച്ചാണ് അവര്‍ ഓഫീസില്‍ കയറിയിരിക്കുന്നതെന്ന് നടി ഉഷ ഹസീന ആരോപിച്ചിരുന്നു.

ഈ മാസം 11ന് ആണ് അഡ്‌ഹോക് കമ്മിറ്റിക്കെതിരെ ശ്വേത നല്‍കിയ ഹര്‍ജി കോടതി പരിഗണിക്കാനിരിക്കുന്നത്. അതിനിടെ സംഘടനയില്‍ രജിസ്ട്രാര്‍ ഭരണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രജിസ്ട്രാറെ സമീപിച്ചിരുന്നു.

Tags : Controversy AMMA Actress ShwetaMenon

Recent News

Corehub Up