x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിധിയില്‍ പിഴവുണ്ട്; മുത്തങ്ങ കേസ് അപ്പീലില്‍ സര്‍ക്കാരിനും സിബിഐക്കും ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി ബ്യൂറോ
Published: August 6, 2026 01:25 PM IST | Updated: August 6, 2026 01:25 PM IST

കേരള ഹൈക്കോടതി (File Photo)

കൊച്ചി: മുത്തങ്ങയില്‍ പോലീസുകാരനെ വധിക്കാന്‍ ശ്രമിച്ച കേസിലെ ശിക്ഷാവിധിയില്‍ പിഴവുകള്‍ ഉണ്ടെന്ന് ഹൈക്കോടതി. പ്രതികളുടെ അപ്പീല്‍ പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. അപ്പീലില്‍ സര്‍ക്കാരിനും സിബിഐക്കും കോടതി നോട്ടീസ് അയച്ചു.

മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് കോണ്‍സ്റ്റബിള്‍ അബ്ദുല്‍ സലാം, ഫോറസ്റ്റര്‍ ശശിധരന്‍ എന്നിവരെ ആക്രമിച്ച കേസില്‍ വിധിച്ച ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസി ഗോത്രമഹാസഭാ നേതാവ് എം. ഗീതാനന്ദന്‍ ഉള്‍പ്പെടെയുള്ളവരാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

ഗീതാനന്ദന്‍, മൂന്നാം പ്രതി ബിനു, അഞ്ചാം പ്രതി രമേശന്‍ കോയാലിപ്പുര, പതിനൊന്നാം പ്രതി അനില്‍കുമാര്‍ എന്നിവര്‍ക്ക് കല്‍പറ്റ സെഷന്‍സ് കോടതി വിധിച്ച 5 വര്‍ഷം കഠിന തടവിനെതിരെയാണ് അപ്പീല്‍. വിചാരണക്കോടതിയുടെ ഉത്തരവ് പൂര്‍ണമായി റദ്ദാക്കണമെന്നും തങ്ങളെ കുറ്റവിമുക്തരാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുന്നു എന്ന് അന്തിമ ഉത്തരവില്‍ രേഖപ്പെടുത്തിയിരിക്കുന്നതിനെ ജസ്റ്റീസ് എ. ബദറുദീന്‍ അധ്യക്ഷനായ ബെഞ്ച് ചോദ്യം ചെയ്തു. അന്തിമ ഉത്തരവില്‍ "പ്രഥമദൃഷ്ട്യാ' എന്ന പ്രയോഗം വരാറില്ല, അത് എങ്ങനെയാണ് നിലനില്‍ക്കുന്നതെന്ന് കോടതി ചോദിച്ചു. ഈ സാഹചര്യത്തിലാണ് വിധിയില്‍ പിഴവുകള്‍ ഉണ്ടെന്നും അവ സൂക്ഷ്മമായി പരിശോധിക്കണമെന്നും കോടതി നിലപാട് സ്വീകരിച്ചത്.

പ്രതികള്‍ 23 വര്‍ഷമായി കേസിന്‍റെ പിന്നാലെ നടക്കുകയാണെന്നും ഇനി ശിക്ഷ മരവിപ്പിക്കണമെന്നുമാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്. എന്നാല്‍ ശിക്ഷ മരവിപ്പിക്കാന്‍ കോടതി തയാറായില്ല. സര്‍ക്കാരിന്‍റെയും സിബിഐയുടെയും വാദം കേള്‍ക്കാതെ തീരുമാനമെടുക്കാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.

Tags : HighCourt verdict Notice Muthanga Police

Recent News

Corehub Up