പരിക്കേറ്റ അജിയെ ആശുപത്രിയിലേക്ക് മാറ്റുന്നു
കൊല്ലം: പുനലൂരിൽ ട്രെയിൻ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്. കാഞ്ഞിരവിള ഈട്ടിവിള വീട്ടിൽ അജി (40) ആണ് അപകടത്തിൽപ്പെട്ടത്. ഇരുകാലുകൾക്കും ഇടതുകൈയ്ക്കും സാരമായ പരിക്കേറ്റ ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ബുധനാഴ്ച രാത്രി എട്ടോടെ പുനലൂരിൽനിന്നും കൊല്ലത്തേക്ക് സർവീസ് നടത്തിയ മെമു ട്രെയിൻ ഇടിച്ചാണ് അപകടമുണ്ടായത്. കൊല്ലം - ചെങ്കോട്ട റെയിൽവേ പാതയിൽ പുനലൂർ പത്തേക്കറിന് സമീപമായിരുന്നു സംഭവം.
അപകടസ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ ചേർന്ന് ഉടൻതന്നെ അജിയെ പുനലൂർ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് തുടർചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയത്.
Tags : Punalur critical young man Deepika DeepikaNewspaper NewsUpdate