x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കീഴടങ്ങാന്‍ ഉദ്ദേശമില്ല; സ്ഥിരം ഭീഷണി, അര്‍ജുന്‍ ആയങ്കിയെ പൂട്ടാനൊരുങ്ങി പോലീസ്

കൊച്ചി ബ്യൂറോ
Published: August 6, 2026 11:17 AM IST | Updated: August 6, 2026 11:17 AM IST

അർജുൻ ആയങ്കി (File photo)

കൊച്ചി: കോതമംഗലം സിഐയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയെ പൂട്ടാനൊരുങ്ങി പോലീസ്. ഇതിനിടെ പോലീസിനെ വീണ്ടും വെല്ലുവിളിച്ച് പ്രതി അര്‍ജുന്‍ ആയങ്കി. പിടിക്കാമെങ്കില്‍ പിടിച്ചോളൂ എന്നാണ് സമൂഹമാധ്യമത്തിലൂടെ അര്‍ജുന്‍ ആയങ്കിയുടെ വെല്ലുവിളി. പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

പിന്നാലെ താന്‍ കീഴടങ്ങാമെന്ന് പറഞ്ഞ് അര്‍ജുന്‍ ഇന്‍സ്റ്റഗ്രാമിലൂടെ ഊന്നുകല്‍ സിഐയ്ക്ക് സന്ദേശം അയക്കുകയും എന്നാല്‍ തന്നെ പ്രകോപിപ്പിച്ചതിനെ തുടര്‍ന്ന് വെല്ലുവിളിക്കുകയാണെന്നും അര്‍ജുന്‍ ഭീഷണി സന്ദേശത്തില്‍ പറയുന്നു.

ഇനി കീഴടങ്ങാന്‍ ഉദ്ദേശിക്കുന്നില്ല. നിനക്ക് പിടിക്കാന്‍ പറ്റുമെങ്കില്‍ നീ വന്ന് പിടിച്ചോളൂ. ഞാന്‍ എവിടെയുണ്ടെങ്കിലും നീ വന്ന് പിടിച്ചോളൂ എന്നാണ് അര്‍ജുന്‍ പറയുന്നത്.

സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയതില്‍ അര്‍ജുന്‍ ആയങ്കിയെ അടക്കം ആറു പേരെ മെയ് മാസം കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ പുന്നേക്കാടുള്ള റിസോര്‍ട്ടില്‍ വെച്ചായിരുന്നു പ്രതികളെ കസ്റ്റഡിയിലെടുത്തത്. മരട് അനീഷിന്‍റെ കൂട്ടാളികളും കസ്റ്റഡിയിലെടുത്തവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഇവര്‍ സഞ്ചരിച്ച വാഹനങ്ങളും കസ്റ്റഡിയിലെടുത്തിരുന്നു.

ഈ കേസില്‍ 21 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു അര്‍ജുന്‍ ആയങ്കി സമൂഹമാധ്യമങ്ങളിലൂടെ കോതമംഗലം സിഐ പ്രശാന്തിനെ ഭീഷണിപ്പെടുത്തിയത്. സമാധാനമായി പെന്‍ഷന്‍ വാങ്ങി ശിഷ്ട ജീവിതം നയിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു പോസ്റ്റ്. കോതമംഗലം സര്‍ക്കിള്‍ ഏമാന് ഒരു മനസ് തുറന്ന കത്ത് എന്ന് പറഞ്ഞുകൊണ്ടായിരുന്നു പോസ്റ്റ്.

ആരെയൊക്കെയോ പ്രീതിപ്പെടുത്താന്‍ വേണ്ടിയായിരുന്നു തങ്ങള്‍ക്കെതിരായ നടപടി. പോലീസ് നടപടിയില്‍ തങ്ങളാരും ക്ഷമിച്ച് വീട്ടില്‍ പോയി കഞ്ഞിയും കുടിച്ച് കിടന്നുറങ്ങില്ല. തങ്ങളിത്ര പേരുടെ ജീവിതം ഒരൊറ്റ രാത്രി പുലരുമ്പോഴേക്ക് കീഴ്മേല്‍ മറിച്ച തന്നെ വെറുതെ വിടില്ലെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു.

അര്‍ജുന്‍ ആയങ്കിയുടെ ഭീഷണി സന്ദേശം:

ഞാന്‍ നിന്നോട് കീഴടങ്ങാം, സ്റ്റേഷനിലേക്ക് വരാം എന്ന് പറഞ്ഞിട്ടും നിനക്ക് എന്നെ വന്ന് പിടിച്ചേ മതിയാവൂ എന്നുണ്ടെങ്കില്‍, നീ ഇങ്ങോട്ട് വന്ന് പിടിക്ക്. നീ ഇനി വന്ന് പിടിച്ചിട്ട് ഉണ്ടാക്കിയാല്‍ മതി. ഞാന്‍ ഇനി ജാമ്യം എടുത്തിട്ടേ വരുന്നുള്ളൂ.

അതിന് മുമ്പ് നിനക്ക് എന്നെ പിടിക്കാന്‍ പറ്റുമെങ്കില്‍ നീ പിടിക്ക്. അതിനാവശ്യമായി ഒരു കേസില്‍ എന്നെയും എന്റെ സുഹൃത്തുക്കളെയും കൂട്ടിക്കൊണ്ടുപോയി 21 ദിവസം ജയിലില്‍ കിടത്തിയ ആള്‍ നിന്റെ ആളായിരിക്കും. അപ്പോള്‍ അവന് കൊടുക്കേണ്ടത് ഞാന്‍ കൊടുത്തിട്ടുണ്ട്.

കൊടുക്കേണ്ടത് ഇതുവരെ മുഴുവന്‍ കൊടുത്തിട്ടില്ല, അത് കൊടുക്കും. ഞാന്‍ ഇത് കുറച്ചുകാലമായി പോലീസുകാരെ കാണാന്‍ തുടങ്ങിയിട്ട്. ഒരു കാക്കി കുപ്പായം ധരിച്ചിട്ട് കുറച്ച് ആളുകളുടെ ജീവിതം നശിപ്പിച്ചതിന്‍റെ ഭാഗമായിട്ട് ഒരാള്‍ വികാരപ്രകടനം നടത്തിയത് നീ എനിക്ക് സഹപ്രവര്‍ത്തനോടുള്ള സ്‌നേഹവും ആത്മാര്‍ഥതയും കൊണ്ട് വരിഞ്ഞൊഴുകുന്നുണ്ടെങ്കില്‍ നീയും അതേ സ്വഭാവമുള്ള ഒരുത്തനാണ്.

Tags : Police ArjunAyanki Threaten Crime

Recent News

Corehub Up