Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ArjunAyanki

അ​ർ​ജു​ൻ ആ​യ​ങ്കി​ക്ക് കോ​ത​മം​ഗ​ല​ത്ത് ഒ​രു കേ​സി​ൽ ജാ​മ്യം

കോ​​​​ത​​​​മം​​​​ഗ​​​​ലം: അ​​​​ർ​​​​ജു​​​​ൻ ആ​​​​യ​​​​ങ്കി​​​​ക്ക് കോ​​​​ത​​​​മം​​​​ഗ​​​​ല​​​​ത്ത് ഒ​​​​രു കേ​​​​സി​​​​ൽ ജാ​​​​മ്യം ല​​​​ഭി​​​​ച്ചു.​​​​കോ​​​​ത​​​​മം​​​​ഗ​​​​ലം എ​​​​സ്എ​​​​ച്ച്ഒ​​​​യെ സ​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മം വ​​​​ഴി ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി​​​​യ കേ​​​​സി​​​​ലാ​​​​ണ് കോ​​​​ത​​​​മം​​​​ഗ​​​​ലം കോ​​​​ട​​​​തി ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്.

ചേ​​​​ലാ​​​​ട് റി​​​​സോ​​​​ർ​​​​ട്ടി​​​​ൽ​​​നി​​​​ന്നു പി​​​​ടി​​​​കൂ​​​​ടി​​​​യ കേ​​​​സി​​​​ൽ നേ​​​​ര​​​​ത്തേ ഇ​​​​യാ​​​​ളു​​​​ടെ ജാ​​​​മ്യം റ​​​​ദ്ദാ​​​​ക്കി​​​​യി​​​​രു​​​​ന്നു. ആ​​​​ദ്യം ഈ ​​​​കേ​​​​സി​​​​ൽ ജാ​​​​മ്യ​​​​ത്തി​​​​ലി​​​​റ​​​​ങ്ങി​​​​യ​​​ശേ​​​​ഷ​​​​മാ​​​​ണ് കോ​​​​ത​​​​മം​​​​ഗ​​​​ലം എ​​​​സ്എ​​​​ച്ച്ഒ​​​​യ്ക്കെ​​​​തി​​​​രേ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ത്തി​​​​ൽ ഭീ​​​​ഷ​​​​ണി​​​​യു​​​​മാ​​​​യി ഇ​​​​യാ​​​​ൾ രം​​​​ഗ​​​​ത്തു​​​ വ​​​​രു​​​​ന്ന​​​​ത്. തു​​​​ട​​​​ർ​​​​ന്ന് ഈ ​​​​കേ​​​​സ​​​​ന്വേ​​​​ഷി​​​​ച്ച ഊ​​​​ന്നു​​​​ക​​​​ൽ എ​​​​സ്എ​​​​ച്ച്ഒ​​​​യ്ക്കെ​​​​തി​​​​രേ ഭീ​​​​ഷ​​​​ണി​​​​യു​​​​മാ​​​​യി രം​​​​ഗ​​​​ത്തു​​​വ​​​​രി​​​​ക​​​​യും ചെ​​​​യ്തു.

ത​​​​ല​​​​ശേ​​​​രി​​​​യി​​​​ൽ റി​​​​മാ​​​​ൻ​​​​ഡി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന അ​​​​ർ​​​​ജു​​​​ൻ ആ​​​​യ​​​​ങ്കി​​​​ക്കെ​​​​തി​​​​രേ ജി​​​​ല്ലാ​​​​ ഭ​​​​ര​​​​ണ​​​​കൂ​​​​ടം കാ​​​​പ്പ ചു​​​​മ​​​​ത്തു​​​​ക​​​കൂ​​​​ടി ചെ​​​​യ്ത​​​​തോ​​​​ടെ ജ​​​​യി​​​​ൽ​​​​വാ​​​​സം നീ​​​​ളു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​മാ​​​​ണു നി​​​​ല​​​​വി​​​​ലു​​​​ള്ള​​​​ത്.

Kerala

അ​ർ​ജു​ൻ ആ​യ​ങ്കി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ

ക​​​ണ്ണൂ​​​ര്‍: സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്ത് കേ​​​സു​​​ക​​​ളി​​​ൽ പ്ര​​​തി​​​യാ​​​യ അ​​​ർ​​​ജു​​​ൻ ആ​​​യ​​​ങ്കി ക​​​ണ്ണൂ​​​ർ സൈ​​​ബ​​​ർ പോ​​​ലീ​​​സി​​​ന്‍റെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ. ത​​​ല​​​ശേ​​​രി സ​​​ബ് ജ​​​യി​​​ലി​​​ൽ റി​​​മാ​​​ൻ​​​ഡി​​​ൽ ക​​​ഴി​​​യു​​​ന്ന ആ​​​യ​​​ങ്കി​​​യെ ത​​​ല​​​ശേ​​​രി ചീ​​​ഫ് ജു​​​ഡീ​​​ഷ​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യാ​​​ണ് ഇ​​​ന്ന​​​ലെ മൂ​​​ന്നു ദി​​​വ​​​സ​​​ത്തേ​​​ക്കു പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട്ട​​​ത്.

ആ​​​ഭ്യ​​​ന്ത​​​രമ​​​ന്ത്രി​​​ക്കെ​​​തി​​​രേ എ​​​ഫ്ബി പോ​​​സ്റ്റ്‌ ഇ​​​ട്ട മൊ​​​ബൈ​​​ൽ ഫോ​​​ൺ ക​​​ണ്ടെ​​​ടു​​​ക്കാ​​​നാ​​​ണ് ക​​​ണ്ണൂ​​​ർ സൈ​​​ബ​​​ർ പോ​​​ലീ​​​സ് ആ​​​യ​​​ങ്കി​​​യെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. അ​​​ഞ്ചു ദി​​​വ​​​സ​​​ത്തേ​​​ക്കാ​​​ണ് ക​​​ണ്ണൂ​​​ർ സൈ​​​ബ​​​ർ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്.

കു​​​റ്റ​​​കൃ​​​ത്യ​​​ത്തി​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ച മൊ​​​ബൈ​​​ൽ ഫോ​​​ൺ ക​​​ണ്ടെ​​​ടു​​​ക്കാ​​​ൻ അ​​​ർ​​​ജു​​​ൻ ആ​​​യ​​​ങ്കി​​​യെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ ചോ​​​ദ്യം​​ചെ​​​യ്യേ​​​ണ്ട​​​ത് അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നാ​​​യി​​​രു​​​ന്നു പോ​​​ലീ​​​സി​​​ന്‍റെ വാ​​​ദം. എ​​​ന്നാ​​​ൽ അ​​​ർ​​​ജു​​​ൻ ആ​​​യ​​​ങ്കി​​​യു​​​ടെ മൊ​​​ബൈ​​​ൽ ഫോ​​​ൺ ദേ​​​ഹ​​പ​​​രി​​​ശോ​​​ധ​​​നാ സ​​​മ​​​യ​​​ത്ത് പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ എ​​​ടു​​​ത്ത​​​താ​​​ണെ​​​ന്നും വ്യാ​​​ജ തെ​​​ളി​​​വ് ഉ​​​ണ്ടാ​​​ക്കാ​​​നാ​​​ണു ശ്ര​​​മ​​​മെ​​​ന്നും പ്ര​​​തി​​​ഭാ​​​ഗം വാ​​​ദി​​​ച്ചു. അ​​​തി​​​നാ​​​ൽ ക​​​സ്റ്റ​​​ഡി അ​​​നു​​​വ​​​ദി​​​ക്ക​​​രു​​​തെ​​​ന്നാ​​​യി​​​രു​​​ന്നു ആ​​​വ​​​ശ്യം.

എ​​​ന്നാ​​​ൽ, കു​​​റ്റ​​​കൃ​​​ത്യ​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ച്ച മൊ​​​ബൈ​​​ൽ ഫോ​​​ൺ ക​​​ണ്ടെ​​​ടു​​​ത്തി​​​ട്ടി​​​ല്ലെ​​​ന്നും മ​​​റ്റൊ​​​രു മൊ​​​ബൈ​​​ൽ ഫോ​​​ൺ കൈ​​​യി​​​ൽ വ​​​ച്ച് അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തെ വ​​​ഴി​​തെ​​​റ്റി​​​ക്കാ​​​നാ​​​ണു ശ്ര​​​മി​​​ച്ച​​​തെ​​​ന്നും പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ വാ​​​ദി​​​ച്ചു. തു​​​ട​​​ർ​​​ന്നാ​​​ണ് ത​​​ല​​​ശേ​​​രി സി​​​ജെ​​​എം കോ​​​ട​​​തി മൂ​​​ന്ന് ദി​​​വ​​​സ​​​ത്തേ​​​ക്ക് അ​​​ർ​​​ജു​​​ൻ ആ​​​യ​​​ങ്കി​​​യെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട്ട​​​ത്. അ​​​തേ​​​സ​​​മ​​​യം, എ​​​ല്ലാം ചെ​​​യ്ത​​​ത് താ​​​നാ​​​ണെ​​​ന്നാ​​​യി​​​രു​​​ന്നു അ​​​ർ​​​ജു​​​ൻ ആ​​​യ​​​ങ്കി​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം.

ഇ​​​തി​​​നി​​​ടെ, ക​​​ണ്ണൂ​​​ർ സൈ​​​ബ​​​ർ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി​​​ച്ച അ​​​ർ​​​ജു​​​ൻ ആ​​​യ​​​ങ്കി​​​യെ ക​​​ണ്ണൂ​​​ർ എ​​​സി​​​പി എം.​​​പി. ആ​​​സാ​​​ദ്, സൈ​​​ബ​​​ർ പോ​​​ലീ​​​സി​​​ലെ ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ എ​​​ന്നി​​​വ​​​ർ ചോ​​​ദ്യം​​ചെ​​​യ്തു.

പോ​​​ലീ​​​സ് ആ​​​യ​​​ങ്കി​​​യു​​​ടെ മൊ​​​ബൈ​​​ൽ ഫോ​​​ൺ ക​​​ണ്ടെ​​​ത്തി​​​യ​​​താ​​​യും സൂ​​​ച​​​ന​​​യു​​​ണ്ട്. ഈ ​​ഫോ​​​ൺ ഇ​​​യാ​​​ൾ ന​​​ശി​​​പ്പി​​​ച്ചു ക​​​ള​​​യാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന നി​​​ഗ​​​മ​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്നു പോ​​​ലീ​​​സ്. ഇ​​​തി​​​നി​​​ടെ, ആ​​​യ​​​ങ്കി​​​യെ കാ​​​പ്പ കേ​​​സി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളും പോ​​​ലീ​​​സ് ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി.

Kerala

27 വ​ർ​ഷം മു​ൻ​പ് ന​ഷ്ട​പ്പെ​ട്ട പെ​രു​വി​ര​ൽ തി​രി​കെ ല​ഭി​ച്ചു; വ്യാ​ജ പ്ര​ച​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ പി. ​ജ​യ​രാ​ജ​ന്‍

ക​ണ്ണൂ​ർ: സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ത​നി​ക്കെ​തി​രെ വ്യാ​ജ പ്ര​ച​ര​ണം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചെ​ന്ന് സി​പി​എം നേ​താ​വ് പി. ​ജ​യ​രാ​ജ​ന്‍. പോ​ലീ​സി​നെ വെ​ല്ലു​വി​ളി​ച്ച​തി​ന് പി​ന്നാ​ലെ പി​ടി​യി​ലാ​യ അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യെ പി. ​ജ​യ​രാ​ജ​ന്‍ ചേ​ര്‍​ത്തു പി​ടി​ച്ച് നി​ല്‍​ക്കു​ന്ന വ്യാ​ജ ചി​ത്രം ഉ​പ​യോ​ഗി​ച്ചാ​ണ് വ്യാ​ജ പ്ര​ച​ര​ണം.

സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന ചി​ത്രം പ​ങ്കു​വ​ച്ചു​കൊ​ണ്ട് ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് പി.​ജ​യ​രാ​ജ​ൻ വ്യാ​ജ​പ്ര​ച​ര​ണ​ത്തി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യ​ത്. 27 വ​ർ​ഷം മു​ൻ​പ് ന​ട​ന്ന ആ​ർ​എ​സ്എ​സ് ആ​ക്ര​മ​ണ​ത്തി​ൽ ന​ഷ്ട​പ്പെ​ട്ട ഇ​ട​തു കൈ​യി​ലെ പെ​രു​വി​ര​ൽ, എ​ഐ ഉ​പ​യോ​ഗി​ച്ച് നി​ര്‍​മി​ച്ച ചി​ത്ര​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തും ജ​യ​രാ​ജ​ൻ പോ​സ്റ്റി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. വ്യാ​ജ പ്ര​ചാ​ര​ണ​ത്തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി തു​ട​ങ്ങി​യ​താ​യും പി.​ജ​യ​രാ​ജ​ൻ വ്യ​ക്ത​മാ​ക്കി.

Kerala

അ​ർ​ജു​നെ സ​ഹാ​യി​ക്കാ​ൻ ക്യു​ആ​ർ കോ​ഡ് ത​യാ​റാ​ക്കി ക്രൗ​ഡ് ഫ​ണ്ടിം​ഗ്; സഹോദരൻ അ​​​​ജ​​​​യ് ആ​​​​യ​​​​ങ്കി അറസ്റ്റിൽ

കോ​​​​ഴി​​​​ക്കോ​​​​ട്: അ​​​​ർ​​​​ജു​​​​ൻ ആ​​​​യ​​​​ങ്കി ഒ​​​​ളി​​​​വി​​​​ലാ​​​​യി​​​​രി​​​ക്കേ സ​​​​ഹാ​​​​യം ന​​​​ൽ​​​​കി​​​​യ​​​​തി​​​നു സ​​​​ഹോ​​​​ദ​​​​ര​​​​ൻ ക​​​​ണ്ണൂ​​​​ർ അ​​​​ഴീ​​​​ക്ക​​​​ൽ കൊ​​​​വ്വ​​​​ല​​​​ടി ആ​​​​യ​​​​ങ്കി ഹൗ​​​​സി​​​​ൽ അ​​​​ജ​​​​യ് ആ​​​​യ​​​​ങ്കി (24) കോ​​​​ഴി​​​​ക്കോ​​​​ട്ട് അ​​​​റ​​​​സ്റ്റി​​​​ൽ.

അ​​​​ർ​​​​ജു​​​​ൻ ആ​​​​യ​​​​ങ്കി​​​​ക്കാ​​​​യി സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ വ​​​​ഴി അ​​​​ർ​​​​ജു​​​​ന്‍റെ അ​​​​ക്കൗ​​​​ണ്ടി​​​​ലേ​​​​ക്കു ക്രൗ​​​​ഡ് ഫ​​​​ണ്ടിം​​​​ഗ് ന​​​​ട​​​​ത്തി​​​​യ​​​​തി​​​​നാ​​​​ണു സ​​​​ഹോ​​​​ദ​​​​ര​​​​ൻ അ​​​​ജ​​​​യി​​​​യെ പോ​​​​ലീ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ എ​​​​ടു​​​​ത്ത് അ​​​​റ​​​​സ്റ്റ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

ഞാ​​​​യ​​​​റാ​​​​ഴ്ച പു​​​​ല​​​​ർ​​​​ച്ചെ 12.30ന് ​​​​ഈ​​​​സ്റ്റ് ന​​​​ട​​​​ക്കാ​​​​വി​​​​ലെ ഒ​​​​രു ഓ​​​​ൺ​​​​ലൈ​​​​ൻ ഡെ​​​​ലി​​​​വ​​​​റി സ്ഥാ​​​​പ​​​​ന​​​​ത്തി​​​​നു മു​​​​ന്നി​​​​ൽ​​​നി​​​​ന്നാ​​​​ണ് അ​​​​ജ​​​​യ് ആ​​​​യ​​​​ങ്കി​​​​യെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ എ​​​​ടു​​​​ത്ത​​​​ത്. ക്രൗ​​​​ഡ് ഫ​​​​ണ്ടിം​​​​ഗി​​​​നാ​​​​യി സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ത്തി​​​​ൽ ന​​​​ൽ​​​​കി​​​​യ ക്യു​​​​ആ​​​​ർ കോ​​​​ഡ് ത​​​​യാ​​​​റാ​​​​ക്കി ന​​​​ൽ​​​​കി​​​​യ​​​​ത് അ​​​​ജ​​​​യ് ആ​​​​യ​​​​ങ്കി​​​​യാ​​​​ണെ​​​​ന്നാ​​​​ണു പോ​​​​ലീ​​​​സ് പ​​​​റ​​​​യു​​​​ന്ന​​​​ത്.

പോ​​​​ലീ​​​​സ് സം​​​​വി​​​​ധാ​​​​ന​​​​ത്തെ​​​​യും നി​​​​യ​​​​മ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളെ​​​​യും വെ​​​​ല്ലു​​​​വി​​​​ളി​​​​ച്ച് പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​നു തെ​​​​റ്റാ​​​​യ സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കി​​​​യ​​​​തി​​​​നാ​​​​ണ് മു​​​​ൻ​​​​ക​​​​രു​​​​ത​​​​ലാ​​​​യി അ​​​​ജ​​​​യി​​​​യു​​​​ടെ അ​​​​റ​​​​സ്റ്റ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തെ​​​​ന്ന് ന​​​​ട​​​​ക്കാ​​​​വ് എ​​​​സ്ഐ എം.​​​​പി. വി​​​​ഷ്ണു​​​​രാ​​​​ജ് അ​​​​റി​​​​യി​​​​ച്ചു

അ​​​​ജ​​​​യ് ആ​​​​യ​​​​ങ്കി​​​​യെ ജാ​​​​മ്യ​​​​ത്തി​​​​ലെ​​​​ടു​​​​ക്കാ​​​​ൻ എ​​​​ത്തി​​​​യ​​​​ത് ഗു​​​​ണ്ടാ നേ​​​​താ​​​​വ്

അ​​​​ജ​​​​യ് ആ​​​​യ​​​​ങ്കി​​​​യെ ജാ​​​​മ്യ​​​​ത്തി​​​​ൽ എ​​​​ടു​​​​ക്കാ​​​​ൻ എ​​​​ത്തി​​​​യ ഗു​​​​ണ്ടാ നേ​​​​താ​​​​വ് ക​​​​രു​​​​ത​​​​ൽ ത​​​​ട​​​​ങ്ക​​​​ലി​​​​ലാ​​​​യി. മ​​​​ലാ​​​​പ്പ​​​​റ​​​​മ്പ് സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ഹൈ​​​​ലേ​​​​ഷ് ആ​​​​ണ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ ആ​​​​യ​​​​ത്. ക​​​​ണ്ണൂ​​​​രി​​​​ലു​​​​ള്ള അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ പ​​​​റ​​​​ഞ്ഞ​​​​ത് പ്ര​​​​കാ​​​​ര​​​​മാ​​​​ണു മ​​​​റ്റൊ​​​​രാ​​​​ളു​​​​മൊ​​​​ത്ത് അ​​​​ജ​​​​യ് ആ​​​​യ​​​​ങ്കി​​​​യെ ആ​​​​ൾ​​​​ജാ​​​​മ്യ​​​​ത്തി​​​​ൽ ഇ​​​​റ​​​​ക്കാ​​​​ൻ ഹൈ​​​​ലേ​​​​ഷ് എ​​​​ത്തി​​​​യ​​​​ത്.

ജാ​​​​മ്യ​​​​ത്തി​​​​നു​​​​വേ​​​​ണ്ടി​​​​യു​​​​ള്ള രേ​​​​ഖ​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് വ​​​​ധ​​​​ശ്ര​​​​മം ഉ​​​​ൾ​​​​പ്പെ​​​​ടെ നി​​​​ര​​​​വ​​​​ധി കേ​​​​സു​​​​ക​​​​ളി​​​​ൽ ഇ​​​​യാ​​​​ൾ പ്ര​​​​തി​​​​യാ​​​​ണെ​​​​ന്നു പോ​​​​ലീ​​​​സ് തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞ​​​​ത്.

ഹൈ​​​​ലേ​​​​ഷ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ ആ​​​​യ​​​​തി​​​​നെ​​​ത്തു​​​​ട​​​​ർ​​​​ന്ന് അ​​​​ർ​​​​ജു​​​​ൻ ആ​​​​യ​​​​ങ്കി​​​​യു​​​​ടെ മ​​​​റ്റൊ​​​​രു സ​​​​ഹോ​​​​ദ​​​​ര​​​​ൻ അ​​​​ഖി​​​​ൽ ആ​​​​യ​​​​ങ്കി എ​​​​ത്തി​​​​യാ​​​​ണ് അ​​​​ജ​​​​യ് ആ​​​​യ​​​​ങ്കി​​​​യെ കൊ​​​​ണ്ടു​​​​പോ​​​​യ​​​​ത്. സ്റ്റേ​​​​ഷ​​​​നി​​​​ൽ​​​നി​​​​ന്നു പു​​​​റ​​​​ത്തേ​​​​ക്കു വ​​​​രു​​​​ന്ന​​​​തി​​​​നി​​​​ടെ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ട് അ​​​​ഖി​​​​ൽ ആ​​​​യ​​​​ങ്കി ക​​​​യ​​​​ർ​​​​ത്തു സം​​​​സാ​​​​രി​​​​ച്ചു.

ഉ​​​​ള്ള​​​​താ​​​​ണോ നി​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യു​​​​ന്ന​​​​തെ​​​​ന്നും നി​​​​ങ്ങ​​​​ളു​​​​ടെ രീ​​​​തി​​​​യി​​​​ലാ​​​​ണു വാ​​​​ർ​​​​ത്ത​​​​ക​​​​ൾ ത​​​​യാ​​​​റാ​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും കേ​​​​ര​​​​ള​​​​ത്തി​​​​ലെ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ട് ഒ​​​​ന്നും പ​​​​റ​​​​യാ​​​​ൻ താ​​​​ത്പ​​​​ര്യമി​​​​ല്ലെ​​​​ന്നും അ​​​​ഖി​​​​ൽ പ​​​​റ​​​​ഞ്ഞു.

Kerala

അ​ർ​ജു​ൻ ആ​യ​ങ്കി​യെ അ​റ​സ്റ്റ് ചെ​യ​ത​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ൽ ആ​ഭ്യ​ന്ത​ര വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: ആ​ഭ്യ​ന്ത​ര മ​ന്ത്രി​യെ വെ​ല്ലു​വി​ളി​ച്ച കു​പ്ര​സി​ദ്ധ ഗു​ണ്ട അ​ർ​ജു​ൻ ആ​യ​ങ്കി​യെ ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞെ​ങ്കി​ലും പി​ടി​കൂ​ടാ​നാ​യ​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പ്. ആ​ദ്യം പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രേ​യും പി​ന്നീ​ട് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യേ​യും അ​ർ​ജു​ൻ ആ​യ​ങ്കി വെ​ല്ലു​വി​ളി​ച്ച​തോ​ടെ​യാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പും പൊ​ലീ​സ് സേ​ന​യും പ്ര​തി​രോ​ധ​ത്തി​ലാ​യ​ത്. തു​ട​ർ​ന്നാ​യി​രു​ന്നു അ​ർ​ജു​ൻ ആ​യ​ങ്കി​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ പൊ​ലീ​സ് ഊ​ർ​ജി​ത​മാ​ക്കി​യ​ത്.

അ​ർ​ജു​ൻ ആ​യ​ങ്കി​യെ കി​ട്ടാ​താ​യ​തോ​ടെ ഒ​പ്പ​മു​ള്ള ഗു​ണ്ടാ​സം​ഘ​ത്തെ കൂ​ട്ട​ത്തോ​ടെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​മാ​യി. നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന ഓ​പ​റേ​ഷ​ൻ ഗ്രി​പ്പ് വീ​ണ്ടും തു​ട​ങ്ങി​യ​തോ​ടെ ഗു​ണ്ട​ക​ളെ​യും കൂ​ട്ട​ത്തോ​ടെ പി​ടി​കൂ​ടി​ത്തു​ട​ങ്ങി. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഗു​ണ്ടാ​സം​ഘ​ങ്ങ​ളെ​യെ​ല്ലാം പൊ​ലീ​സ് അ​ക​ത്താ​ക്കി. സ​ഹാ​യം ചെ​യ്ത​വ​രു​ടെ വീ​ടു​ക​ളി​ൽ എ​ല്ലാം പൊ​ലീ​സ് അ​രി​ച്ചു പെ​റു​ക്കി. ഇ​തോ​ടെ​യാ​ണ് നി​വൃ​ത്തി​യി​ല്ലാ​തെ കീ​ഴ​ട​ങ്ങാ​നു​ള്ള നീ​ക്ക​ങ്ങ​ൾ അ​ർ​ജു​ൻ ആ​യ​ങ്കി ന​ട​ത്തി​യ​തെ​ന്നാ​ണ് പൊ​ലീ​സ് ഉ​ന്ന​ത​ർ ന​ൽ​കു​ന്ന സൂ​ച​ന. രാ​ഷ്‌​ട്രീ​യ ബ​ന്ധ​മു​ള്ള പ്ര​തി​യാ​ണെ​ങ്കി​ലും സി​പി​എം നേ​തൃ​ത്വം പൂ​ർ​ണ​മാ​യി ത​ള്ളി​പ്പ​റ​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ർ​ജു​നെ പി​ടി​കൂ​ടി​യ​തെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

സ​ർ​ക്കാ​രി​നെ വെ​ല്ലു​വി​ളി​ച്ചാ​ൽ ഇ​താ​യി​രി​ക്കും അ​നു​ഭ​വ​മെ​ന്നും ഗു​ണ്ട​ക​ളെ വെ​ല്ലു​വി​ളി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ർ​ജു​നെ പി​ടി​ച്ച ശേ​ഷ​മു​ള്ള ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. പൊ​ലീ​സി​നെ വെ​ല്ലു​വി​ളി​ക്കു​ന്ന​ത് സ​മൂ​ഹ​ത്തെ വെ​ല്ലു​വി​ളി​ക്കു​ന്ന​തി​നു തു​ല്യ​മാ​ണെ​ന്ന് ഓ​പ​റേ​ഷ​നു നേ​തൃ​ത്വം ന​ൽ​കി​യ എ​ഡി​ജി​പി പി.​വി​ജ​യ​ൻ പ​റ​ഞ്ഞു. കാ​പ്പ ചു​മ​ത്തു​ന്ന​തു പ​രി​ഗ​ണി​ക്കു​മെ​ന്ന എ​ഡി​ജി​പി​യു​ടെ മ​റു​പ​ടി​യി​ൽ ഇ​യാ​ളെ പൂ​ർ​ണ​മാ​യി പൂ​ട്ടാ​നാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പ് നീ​ക്ക​മെ​ന്നും ക​രു​ത​പ്പെ​ടു​ന്നു.

23 കേ​​​സു​​​ക​​​ളി​​​ലെ പ്ര​​​തി​​​

23 കേ​​​സു​​​ക​​​ളി​​​ൽ പ്ര​​​തി​​​യാ​​​യ അ​​​ർ​​​ജു​​​ൻ ആ​​​യ​​​ങ്കി​​​ക്ക് ജാ​​​മ്യം ന​​​ൽ​​​കി​​​യാ​​​ൽ കു​​​റ്റ​​​കൃ​​​ത്യം വീ​​​ണ്ടും ആ​​​വ​​​ർ​​​ത്തി​​​ക്കു​​​മെ​​​ന്നും ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി​​​ക്കെ​​​തി​​​രേ പോ​​​സ്റ്റി​​​ട്ട മൊ​​​ബൈ​​​ൽ ഫോ​​​ൺ ക​​​ണ്ടെ​​​ത്താ​​​ൻ പ്ര​​​തി​​​യെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. കൂ​​​ടാ​​​തെ പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യാ​​​ൽ തെ​​​ളി​​​വ് ന​​​ശി​​​പ്പി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​മു​​​ണ്ടാ​​​കാ​​​നു​​​ള്ള സാ​​​ധ്യ​​​തയുണ്ടെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ണ്ട്. സാ​​​ക്ഷി​​​ക​​​ളെ സ്വാ​​​ധീ​​​നി​​​ക്കു​​​മെ​​​ന്നും പ​​​റ​​​യു​​​ന്നു.അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തു നീ​​​തി​​​നി​​​ഷേ​​​ധ​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ണ്ട്.

ലൊ​​​ക്കേ​​​ഷ​​​ൻ കിട്ടാത്ത സിം ​​​

ഫോ​​​ണി​​​ന്‍റെ ലൊ​​​ക്കേ​​​ഷ​​​ൻ തി​​​രി​​​ച്ച​​​റി​​​യാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​താ​​​ണ് പോ​​​ലീ​​​സി​​​ന് ഇ​​​യാ​​​ളെ പി​​​ടി​​​കൂ​​​ടു​​​ന്ന​​​തി​​​നു കു​​​രു​​​ക്കാ​​​യ​​​ത്. സിം ​​​ഇ​​​ല്ലാ​​​ത്ത അ​​​മേ​​​രി​​​ക്ക​​​ൻ നി​​​ർ​​​മി​​​ത ഫോ​​​ണാ​​​ണ് ഇ​​​യാ​​​ളു​​​ടെ കൈ​​​വ​​​ശ​​​മു​​​ള്ള​​​ത്. ലൊ​​​ക്കേ​​​ഷ​​​ൻ ഇ​​​ത് ബ്ലോ​​​ക്ക് ആ​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ഇ​​​യാ​​​ളെ ചേ​​സ് ചെ​​​യ്യു​​​ക പോ​​​ലീ​​​സി​​​ന് ഏ​​​റെ ബു​​​ദ്ധി​​​മു​​​ട്ടാ​​​യി​​​രു​​​ന്നു.

Kerala

അ​ർ​ജു​ൻ ആ​യ​ങ്കി പോ​ലീ​സി​നെ വ​ട്ടം ക​റ​ക്കി​യി​ട്ടി​ല്ല, പോ​ലീ​സാണ് അർജുനെ വ​ട്ടം ക​റ​ക്കി​യ​തെന്ന് എ​ഡി​ജി​പി

തി​രു​വ​ന​ന്ത​പു​രം: അ​ർ​ജു​ൻ ആ​യ​ങ്കി പോലീ​സി​നെ വ​ട്ടം ക​റ​ക്കി​യി​ട്ടി​ല്ലെ​ന്ന് ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി പി. ​വി​ജ​യ​ൻ. അ​ർ​ജു​നെ​യാ​ണ് പോ​ലീ​സ് വ​ട്ടം ക​റ​ക്കി​യ​ത്. പോ​ലീസി​നെ വെ​ല്ലു​വി​ളി​ച്ചെ​ന്ന​ത് അ​ർ​ജു​ന്‍റെ തോ​ന്ന​ലാ​ണെന്നും അദ്ദേഹം പറഞ്ഞു.

പോ​ലീ​സി​നെ വെ​ല്ലു​വി​ളി​ക്കു​ന്ന​ത് സ​മൂ​ഹ​ത്തെ വെ​ല്ലു​വി​ളി​ക്കു​ന്ന​ത് പോ​ലെ​യാ​ണ്. ര​ണ്ടിനെ​യും വേ​ർ​തി​രി​ക്കാ​നാ​വി​ല്ല. സ​മൂ​ഹ​ത്തി​ന്‍റെ സു​ര​ക്ഷി​ത​ത്വ​ത്തി​നും ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം കൊ​ടു​ക്കു​ന്ന​താ​ണ് പോ​ലീ​സ്.

പോലീ​സി​നെ വെ​ല്ലു​വി​ളി​ക്കു​ന്ന​തി​ൽ ആ​ഹ്ലാ​ദം ക​ണ്ടെത്തു​ന്ന​ത് സ​മൂ​ഹ​ത്തെ വെ​ല്ലു​വി​ളി​ക്കു​ന്ന​തി​ൽ ആ​ഹ്ലാ​ദം ക​ണ്ടെത്തു​ക​യാ​ണ്. ഇ​ത്ത​ര​ത്തി​ൽ വെ​ല്ലു​വി​ളി​ക്കു​ന്ന​വ​രെ അ​നൂ​കൂ​ലി​ച്ച് സോ​ഷ്യൽ മീ​ഡി​യ​യി​ല് ക​മ​ന്‍റി​ടു​ക​യും ലൈ​ക്ക​ടി​ക്കു​ക​യും ചെ​യ്യു​ന്ന ആ​ളു​ക​ളെ​യും ക​ണ്ടെത്തും. ​അ​ർ​ജു​ൻ സ്ഥ​ല​ങ്ങ​ൾ മാ​റി മാ​റി ന​ട​ക്കു​ക​യാ​യി​രു​ന്നു. അ​യാ​ൾ പോ​കു​ന്നി​ട​ത്തെ​ല്ലാം പോലീ​സു​മു​ണ്ടായി​രു​ന്നു.

ഇ​യാ​ളെ പി​ടി​ക്ക​ണ​ണ​മെ​ന്നും മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മോ നി​യ​മ​പ​ര​മ​ല്ലാ​ത്ത രീ​തി​യോ ഉ​ണ്ടാക​രു​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ നി​ർ​ദ്ദേ​ശ​മു​ണ്ടായി​രു​ന്നു. ക​ഴി​ഞ്ഞ രാ​ത്രി ര​ണ്ടോടെ അ​ർ​ജു​ൻ പി​ടി​യി​ലാ​യ​തോ​ടെ​യാ​ണ് മാ​ര​ത്തോ​ണി​ന്‍റെ ഒ​രു ഘ​ട്ടം ക​ഴി​ഞ്ഞ​ത്.

ഗു​ണ്ടക​ൾ​ക്കെ​തി​രേ​യു​ള്ള ഓ​പ​റേ​ഷ​ൻ ഗ്രി​പ്പ് എ​ന്ന പ​ദ്ധ​തി​യു​ണ്ട്. അ​ത് തു​ട​ർ​ച്ച​യാ​യി പോ​കും. ഈ ​ആ​യ​ങ്കി​യ​ല്ല ഒ​രു ആ​യ​ങ്കി​യും സ​മൂ​ഹ​ത്തെ വെ​ല്ലു​വി​ളി​ക്കു​ന്ന രീ​തി​യി​ൽ ഉ​ണ്ടാക​രു​ത്. പോലീ​സി​നെ വെ​ല്ലു​വി​ളി​ക്കു​ന്ന​തും നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തു​മാ​യ പോ​സ്റ്റു​ക​ൾ ഷെ​യ​ർ ചെ​യ്യു​ക​യും ക​മ​ന്‍റി​ടു​ക​യും ലൈ​ക്ക​ടി​ക്കു​ക​യും ചെ​യ്യു​ന്ന​വ​ർ​ക്ക് പി​ന്നാ​ലെ​യും പോ​ലീ​സെ​ത്തു​മെ​ന്ന് എ​ഡി​ജി​പി പ​റ​ഞ്ഞു.

Kerala

അ​ർ​ജു​ൻ ആ​യ​ങ്കി​യെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കി​യ ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് ഒ​രു ല​ക്ഷം രൂ​പ പാ​രി​തോ​ഷി​കം

കൊ​ച്ചി: പോ​ലീ​സി​നെ വെ​ട്ടി​ച്ച് ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന അ​ർ​ജു​ൻ ആ​യ​ങ്കി​യെ​ക്കു​റി​ച്ച് നി​ർ​ണാ​യ​ക വി​വ​രം ന​ൽ​കി​യ ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് ഒ​രു ല​ക്ഷം രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചു. ഒ​രു വ്യ​ക്തി ഡ്രൈ​വ​ർ​ക്ക് തു​ക ന​ൽ​കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണ് വ്യ​ക്ത​മാ​ക്കി​യ​ത്.

അ​തേ​സ​മ​യം, പോ​ലീ​സി​നെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​ധി​ക്ഷേ​പ പോ​സ്റ്റു​ക​ളി​ട്ട​ത് താ​ന​ല്ലെ​ന്നും സു​ഹൃ​ത്താ​യ പ്ര​ണ​വാ​ണെ​ന്നും അ​ർ​ജു​ൻ ആ​യ​ങ്കി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. എ​റ​ണാ​കു​ള​ത്തു​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് വ​രു​മ്പോ​ൾ പ്ര​ണ​വ് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നെ​ന്നും ത​ളി​പ്പ​റ​മ്പി​ൽ വെ​ച്ചാ​ണ് ഇ​യാ​ൾ മാ​റി​യ​തെ​ന്നും അ​ർ​ജു​ൻ പ​റ​ഞ്ഞു.

അ​ർ​ജു​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന മൊ​ബൈ​ൽ ഫോ​ൺ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. വി​വാ​ദ പോ​സ്റ്റു​ക​ൾ പ​ങ്കു​വെ​ച്ച​ത് ഈ ​ഫോ​ണി​ൽ നി​ന്നാ​ണോ എ​ന്ന് പോ​ലീ​സ് സൈ​ബ​ർ വി​ഭാ​ഗം പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.

Kerala

അ​ർ​ജു​ൻ ആ​യ​ങ്കി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡി​ൽ; ത​ല​ശ്ശേ​രി സ​ബ് ജ​യി​ലി​ലേ​ക്ക് മാ​റ്റി

ക​ണ്ണൂ​ർ: സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ക​ലാ​പാ​ഹ്വാ​നം ന​ട​ത്തു​ക​യും ചെ​യ്ത കേ​സി​ൽ അ​റ​സ്റ്റി​ലാ​യ അ​ർ​ജു​ൻ ആ​യ​ങ്കി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. കൂ​ത്തു​പ​റ​മ്പ് മ​ജി​സ്‌​ട്രേ​റ്റാ​ണ് ആ​യ​ങ്കി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്ത​ത്.

ക​ണ്ണൂ​ർ സൈ​ബ​ർ ക്രൈം ​പോ​ലീ​സ് എ​ടു​ത്ത കേ​സി​ൽ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്ത​ത്. കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് അ​ർ​ജു​ൻ ആ​യ​ങ്കി​യെ ത​ല​ശ്ശേ​രി സ​ബ് ജ​യി​ലി​ലേ​ക്ക് കൊ​ണ്ടു​പോ​യി. നി​ല​വി​ൽ അ​ഭി​ഭാ​ഷ​ക​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യി​ട്ടി​ല്ല.

ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന​തി​നാ​യി എ​റ​ണാ​കു​ളം ഊ​ന്നു​ക​ൽ പോ​ലീ​സ് തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ൽ പ്രൊ​ഡ​ക്ഷ​ൻ വാ​റ​ന്‍റി​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കും. അ​പേ​ക്ഷ അ​നു​വ​ദി​ച്ചാ​ൽ മാ​ത്ര​മേ അ​ർ​ജു​നെ എ​റ​ണാ​കു​ള​ത്തേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. 

Kerala

അ​ർ​ജു​ൻ ആ​യ​ങ്കി അ​റ​സ്റ്റി​ൽ; പി​ടി​യി​ലാ​യ​ത് ക​ണ്ണൂ​രി​ൽ നി​ന്ന്

ക​ണ്ണൂ​ർ: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി അ​ർ​ജു​ൻ ആ​യ​ങ്കി പി​ടി​യി​ൽ. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ർ​ജു​ൻ ആ​യ​ങ്കി​യെ ക​ണ്ണൂ​രി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​ത്. നേ​ര​ത്തെ ഇ​യാ​ൾ ക​ണ്ണൂ​രി​ൽ നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

പോ​ലീ​സി​നെ വെ​ല്ലു​വി​ളി​ച്ച് ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ആ​യ​ങ്കി​ക്കാ​യി വ്യാ​പ​ക തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ അ​ർ​ജു​ന്‍ ഒ​ളി​വി​ൽ പോ​കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന കാ​ർ പോ​ലീ​സ് ക​ണ്ണൂ​രി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തി​രു​ന്നു. ഡി​ഐ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ർ​ജു​ൻ ആ​യ​ങ്കി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

 

Kerala

പോ​ലീ​സി​ന് തി​രി​ച്ച​ടി; അ​ർ​ജു​ൻ ആ​യ​ങ്കി​യു​ടെ സ​ഹാ​യി​ക​ൾ​ക്ക് ജാ​മ്യം

കൊ​ച്ചി : അ​ർ​ജു​ൻ ആ​യ​ങ്കി​യു​ടെ സ​ഹാ​യി​ക​ളെ​ന്ന് ആ​രോ​പി​ച്ച് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത നാ​ല് പേ​ർ​ക്ക് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. ഊ​ന്നു​ക​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ൾ​ക്കാ​ണ് പെ​രു​മ്പാ​വൂ​ർ ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് നാ​ലാം കോ​ട​തി ജാ​മ്യം ന​ൽ​കി​യ​ത്.

കോ​ത​മം​ഗ​ലം കോ​ട​തി അ​വ​ധി​യാ​യി​രു​ന്ന​തി​നാ​ൽ പ്ര​തി​ക​ളെ പെ​രു​മ്പാ​വൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. അ​തി​നി​ടെ പോ​ലീ​സ് വ്യാ​പ​ക​മാ​യി തി​ര​ച്ചി​ൽ തു​ട​രു​ന്ന​തി​നി​ടെ അ​ർ​ജു​ൻ ആ​യ​ങ്കി വീ​ണ്ടും സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ൽ പോ​സ്റ്റു​മാ​യി രം​ഗ​ത്തെ​ത്തി.

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം എം.​വി. ജ​യ​രാ​ജ​ന്‍റെ ഇ​ന്ന​ത്തെ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് പോ​സ്റ്റ്. സി​പി​എ​മ്മി​ന് വേ​ണ്ടി പ്ര​തി​ക​രി​ച്ച​തി​ന്‍റെ പേ​രി​ൽ താ​ൻ ക​ള്ള​ക്കേ​സി​ൽ ജ​യി​ലി​ല​ട​യ്ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ആ​യ​ങ്കി പോ​സ്റ്റി​ൽ ആ​രോ​പി​ച്ചു. രാ​ഷ്ട്രീ​യ പി​ന്തു​ണ ത​നി​ക്ക് ആ​വ​ശ്യ​മി​ല്ലെ​ന്നും എ​ന്നാ​ൽ പി​ന്നി​ൽ നി​ന്ന് കു​ത്ത​രു​തെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

പി​ന്തു​ണ ആ​വ​ശ്യ​മി​ല്ല, പി​ന്നി​ൽ നി​ന്ന് കു​ത്ത​രു​ത് ; ജ​യ​രാ​ജ​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് ആ​യ​ങ്കി

കൊ​ച്ചി: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം എം.​വി. ജ​യ​രാ​ജ​ന്‍റെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി അ​ർ​ജു​ൻ ആ​യ​ങ്കി. ഒ​ളി​വി​ൽ ക​ഴി​യു​ന്ന അ​ർ​ജു​ൻ ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. ത​നി​ക്ക് ആ​രു​ടെ​യും രാ​ഷ്ട്രീ​യ പി​ന്തു​ണ ആ​വ​ശ്യ​മി​ല്ല. എ​ന്നാ​ൽ പി​ന്നി​ൽ നി​ന്ന് കു​ത്ത​രു​തെ​ന്നും ആ​യ​ങ്കി പ​റ​ഞ്ഞു.

അ​ർ​ജു​ൻ ആ​യ​ങ്കി​യെ തൂ​ഫാ​ൻ പോ​ലെ തൂ​ക്ക​ണ​മെ​ന്ന എം.​വി. ജ​യ​രാ​ജ​ന്‍റെ പ​രാ​മ​ർ​ശ​മാ​ണ് പു​തി​യ വി​വാ​ദ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. വെ​ടി​വ​യ്ക്ക​ണോ വേ​ണ്ട​യോ എ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് ആ​ഭ്യ​ന്ത​ര വ​കു​പ്പാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള ജ​യ​രാ​ജ​ന്‍റെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ​യും ആ​യ​ങ്കി രം​ഗ​ത്തെ​ത്തി.

ശ​ത്രു​ക്ക​ളെ​ക്കാ​ൾ വ​ലി​യ ശ​ത്രു​വാ​യാ​ണ് ജ​യ​രാ​ജ​ൻ ത​ന്നെ കാ​ണു​ന്ന​തെ​ന്നാ​യി​രു​ന്നു ആ​യ​ങ്കി​യു​ടെ വി​മ​ർ​ശ​നം. അ​തേ​സ​മ​യം ആ​യ​ങ്കി​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് രൂ​ക്ഷ​മാ​യ മ​റു​പ​ടി​യു​മാ​യി എം.​വി. ജ​യ​രാ​ജ​നും രം​ഗ​ത്തെ​ത്തി. അ​ർ​ജു​ൻ ആ​യ​ങ്കി​യു​ടേ​ത് ക്വ​ട്ടേ​ഷ​ൻ രാ​ഷ്ട്രീ​യ​മാ​ണെ​ന്നും അ​ത്ത​ര​ത്തി​ലു​ള്ള യാ​തൊ​രു പി​ന്തു​ണ​യും സി​പി​എ​മ്മി​ന് ആ​വ​ശ്യ​മി​ല്ലെ​ന്നും ജ​യ​രാ​ജ​ൻ വ്യ​ക്ത​മാ​ക്കി.

 

Kerala

പോ​ലീ​സി​ന്‍റെ മി​ന്ന​ൽ നീ​ക്കം; അ​ർ​ജു​ൻ ആ​യ​ങ്കി​യു​ടെ സം​ഘ​ത്തി​ലെ അ​ഞ്ചു​പേ​ർ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ അ​ർ​ജു​ൻ ആ​യ​ങ്കി​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള അ​ഞ്ച് പേ​രെ തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തു​മ്പ, ത​മ്പാ​നൂ​ർ മേ​ഖ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

തു​മ്പ സ്വ​ദേ​ശി​ക​ളാ​യ ഷൈ​ജു, ഷാ, ​ത​മ്പാ​നൂ​ർ സ്വ​ദേ​ശി​ക​ളാ​യ വെ​ങ്കി​ടേ​ഷ്, സം​ഗീ​ത സു​രേ​ഷ്, ആ​ദി​ത്യ​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തു​മ്പ പോ​ലീ​സും ത​മ്പാ​നൂ​ർ പോ​ലീ​സും ചേ​ർ​ന്നാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. അ​ർ​ജു​ൻ ആ​യ​ങ്കി തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തു​മ്പോ​ൾ സ്ഥി​ര​മാ​യി ഇ​വ​രോ​ടൊ​പ്പം താ​മ​സി​ച്ചി​രു​ന്ന​താ​യാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

പ്ര​തി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ ആ​യ​ങ്കി​യു​മാ​യു​ള്ള അ​ടു​ത്ത ബ​ന്ധം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും ല​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഷൈ​ജു​വി​നും ഷാ​യ്ക്കു​മെ​തി​രെ തു​മ്പ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്നും അ​ന്വേ​ഷ​ണ സം​ഘം വ്യ​ക്ത​മാ​ക്കി. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

ത​ല​സ്ഥാ​ന ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ച് അ​ർ​ജു​ൻ ആ​യ​ങ്കി ഗു​ണ്ടാ​സം​ഘം രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​താ​യാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ക്ര​മ​സ​മാ​ധാ​ന വി​ഭാ​ഗം എ​ഡി​ജി​പി പി. ​വി​ജ​യ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഗു​ണ്ടാ​സം​ഘാം​ഗ​ങ്ങ​ളെ​യും അ​ർ​ജു​ൻ ആ​യ​ങ്കി​യെ​യും പി​ടി​കൂ​ടു​ന്ന​തി​നു​ള്ള പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Kerala

അ​ർ​ജു​ൻ ആ​യ​ങ്കി​യെ തൂ​ഫാ​ൻ പോ​ലെ തൂ​ക്ക​ണം: എം.​വി.​ജ​യ​രാ​ജ​ൻ

കോ​ഴി​ക്കോ​ട്: പോ​ലീ​സി​നെ വെ​ല്ലു​വി​ളി​ച്ച് ഒ​ളി​വി​ൽ ക​ഴി​യു​ന്ന അ​ർ​ജു​ൻ ആ​യ​ങ്കി​യെ പി​ടി​കൂ​ടാ​ൻ മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം എം.​വി. ജ​യ​രാ​ജ​ൻ. അ​ർ​ജു​ൻ ആ​യ​ങ്കി​യെ തൂ​ഫാ​ൻ പോ​ലെ തൂ​ക്ക​ണം.

കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഒ​രാ​ൾ പോ​ലീ​സി​നെ വെ​ല്ലു​വി​ളി​ച്ച് ന​ട​ക്കു​ന്ന​ത് ആ​ശ്ച​ര്യ​ക​ര​മാ​ണ്. ആ​യ​ങ്കി എ​വി​ടെ​യാ​ണോ ഉ​ള്ള​ത് അ​വി​ടെ പോ​ലീ​സ് എ​ത്തി പി​ടി​കൂ​ടാ​നു​ള്ള ക​രു​ത്ത് ആ​ഭ്യ​ന്ത​ര​മ​ന്ത്രി കാ​ണി​ക്ക​ണം. ക്വ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ളു​ടെ പി​ന്തു​ണ സി​പി​എ​മ്മി​ന് ആ​വ​ശ്യ​മി​ല്ലെ​ന്നും ജ​യ​രാ​ജ​ൻ വ്യ​ക്ത​മാ​ക്കി.

അ​ർ​ജു​ൻ ആ​യ​ങ്കി​യെ ആ​രെ​ങ്കി​ലും പി​ന്തു​ണ​യ്ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​വ​ർ ക്വ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ളെ​യാ​ണ് പി​ന്തു​ണ​യ്ക്കു​ന്ന​താ​യി ക​ണ​ക്കാ​ക്കേ​ണ്ടി​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​ള​ർ​ന്നു​വ​ന്ന പാ​ർ​ട്ടി എ​ന്ന ത​ര​ത്തി​ൽ അ​ർ​ജു​ൻ ആ​യ​ങ്കി ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തെ​യും ജ​യ​രാ​ജ​ൻ വി​മ​ർ​ശി​ച്ചു.

Kerala

പോ​ലീ​സി​നെ 'കു​ര​ങ്ങ്ക​ളി​പ്പി​ച്ച്' അ​ർ​ജു​ൻ ആ​യ​ങ്കി; കാ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

ക​ണ്ണൂ​ർ: പോ​ലീ​സി​നെ നി​ര​ന്ത​രം വെ​ല്ലു​വി​ളി​ക്കു​ന്ന ക്വ​ട്ടേ​ഷ​ൻ ത​ല​വ​ൻ അ​ർ​ജു​ൻ ആ​യ​ങ്കി​യെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ഇ​തി​നി​ടെ അ​ർ​ജു​ൻ ഉ​പ​യോ​ഗി​ച്ച കാ​ർ വ​ള​പ​ട്ട​ണം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വ​ള​പ​ട്ട​ണ​ത്തെ ഒ​രു വീ​ട്ടി​ൽ പാ​ർ​ക്ക് ചെ​യ്ത നി​ല​യി​ലാ​യി​രു​ന്നു കാ​ർ.

അ​ർ​ജു​ന്‍റെ ഭാ​ര്യ​യു​ടെ പേ​രി​ലു​ള്ള കാ​റാ​ണി​ത്. ബു​ധ​നാ​ഴ്ച അ​ർ​ജു​ൻ ക​ണ്ണൂ​രി​ലെ​ത്തി​യെ​ന്നും നി​ല​വി​ൽ ഇ​യാ​ൾ ക​ണ്ണൂ​ർ ജി​ല്ല​യ്ക്കു പു​റ​ത്താ​ണെ​ന്നും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് വി​വ​രം ല​ഭി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഇ​യാ​ളു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള 21 പേ​രെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

ഒ​ളി​വി​ലാ​യി​രി​ക്കു​മ്പോ​ഴും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള അ​ർ​ജു​ന്‍റെ പ്ര​കോ​പ​ന​പ​ര​മാ​യ ഇ​ട​പെ​ട​ലു​ക​ൾ തു​ട​രു​ക​യാ​ണ്. വ​ധ​ശ്ര​മം, സ്വ​ർ​ണം പൊ​ട്ടി​ക്ക​ൽ, പോ​ലീ​സു​കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് അ​ർ​ജു​ൻ ആ​യ​ങ്കി. കാ​ർ ക​ണ്ടെ​ത്തി​യ​ത് അ​ന്വേ​ഷ​ണ​ത്തി​ൽ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വാ​കു​മെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്.

അ​ർ​ജു​ൻ ആ​യ​ങ്കി വി​ഷ​യ​ത്തി​ൽ എ​ല്ലാം പോ​ലീ​സ് നോ​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. അ​ർ​ജു​ൻ ആ​യ​ങ്കി​ക്കെ​തി​രെ തോ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ പോ​ലീ​സി​നു നി​ർ​ദേ​ശം ഉ​ള്ള​താ​യി അ​റി​യി​ല്ല. റൗ​ഡി​ക​ൾ പ​ല​തും പ​റ​യു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ അ​പ​കീ​ർ​ത്തി​ക​ര​മാ​യി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​പ്പ് പ​ങ്കു​വ​ച്ച​തി​ന് അ​ർ​ജു​ൻ ആ​യ​ങ്കി​ക്കെ​തി​രെ വീ​ണ്ടും കേ​സ് ര​ജി​സ്‌​റ്റ​ർ ചെ​യ്തു. എ​റ​ണാ​കു​ളം റൂ​റ​ൽ സൈ​ബ​ർ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. മ​നോ​ജ് ജോ​സ് ആ​ഴ​ക​ത്ത് എ​ന്ന​യാ​ൾ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്‌​ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

Kerala

അര്‍ജുന്‍ ആയങ്കി കൊച്ചിയില്‍ തന്നെ? കര്‍ണാടകയിലേക്ക് കടന്നിട്ടില്ലെന്ന് പോലീസ്

കൊച്ചി: ദി​വ​സ​ങ്ങ​ളാ​യി പോ​ലീ​സി​നെ വെ​ട്ടി​ച്ച് ഒ​ളി​വി​ൽ ക​ഴി​യു​ന്ന ഗു​ണ്ടാ നേ​താ​വ് അര്‍ജുന്‍ ആയങ്കി കൊച്ചിയില്‍ തന്നെ തുടരുന്നതായി സംശയം. കര്‍ണാടകയിലേക്ക് കടന്നുവെന്ന പ്രചാരണം പോലീസ് തള്ളി. നിലവില്‍ പ്രതിയുടെ സഹോദരന്‍ അഖിലും സുഹൃത്തുക്കളുമായി 20ല്‍ അധികം പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച കൊച്ചിയില്‍ നിന്നും രണ്ട് സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തിരുന്നു.

തൃശൂര്‍, തിരുവനന്തപുരം, മലപ്പുറം എന്നിവിടങ്ങളില്‍ നിന്നും പോലീസ് സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തിരുന്നു. അര്‍ജുന്‍ ആയങ്കി ഉടന്‍ വലയിലാകും എന്നാണ് വിവരങ്ങള്‍. അതേസമയം, അര്‍ജുനായി വ്യാപക തെരച്ചില്‍ നടക്കുമ്പോഴും സമൂഹമാധ്യമങ്ങളില്‍ തുടര്‍ച്ചയായി പോസ്റ്റുകള്‍ എത്തുന്നത് പോലീസിന് വെല്ലുവിളിയാവുകയാണ്.

ഫേസ്ബുക്കില്‍ പോസ്റ്റുകളും ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറികളും തുടര്‍ച്ചയായി എത്തുന്നുണ്ട്. ഒളിവിലിരിക്കെ വരുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ അര്‍ജുന്‍ തന്നെയാണോ ഇടുന്നത്, അതോ മറ്റാരെങ്കിലുമാണോ എന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. അര്‍ജുനെ പിടികൂടാന്‍ മൂവാറ്റുപുഴ ഡിവൈഎസ്പി കെ.ആര്‍. മനോജിന്‍റെ നേതൃത്വത്തില്‍ പത്തംഗ സ്‌പെഷല്‍ സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.

Kerala

അര്‍ജുന്‍ ആയങ്കി എവിടെ? വ്യാപക തെരച്ചിലിനിടെ പോസ്റ്റുകളിട്ട് പ്രകോപനം; കേസുകളുടെ എണ്ണവും കൂടുന്നു

കൊച്ചി: ദി​വ​സ​ങ്ങ​ളാ​യി പോ​ലീ​സി​നെ വെ​ട്ടി​ച്ച് ഒ​ളി​വി​ൽ ക​ഴി​യു​ന്ന ഗു​ണ്ടാ നേ​താ​വ് അര്‍ജുന്‍ ആയങ്കിയ്ക്കായി വ്യാപക തെരച്ചില്‍. ഇതിനിടെ മുഖ്യമന്ത്രി വി.ഡി. സതീശനെ അപമാനിച്ചു കൊണ്ട് സമൂഹമാധ്യമത്തില്‍ പോസ്റ്റ് പങ്കുവച്ചതിനെതിരെ പ്രതിക്കെതിരെ വീണ്ടും കേസ് എടുത്തു. മനോജ് ജോസ് ആഴകത്ത് എന്നയാള്‍ ഡിജിപിക്ക് ഇമെയില്‍ വഴി അയച്ച പരാതിയില്‍ ആലുവ സൈബര്‍ പോലീസ് ആണ് കേസ് എടുത്തത്.

കോമാളി, നുണയന്‍, പറഞ്ഞ വാക്കിന് വിലയില്ലാത്തയാള്‍ എന്നതടക്കം അധിക്ഷേപ, അശ്ലീല പരാമര്‍ശങ്ങളാണ് മുഖ്യമന്ത്രിക്കെതിരെ അര്‍ജുന്‍ ആയങ്കി നടത്തിയത്. ഇതില്‍പരം നാണക്കേട് കേരള ജനതയ്ക്കില്ല. ഇതിനേക്കാള്‍ നല്ലത് പിണറായി വിജയന്‍ ആയിരുന്നു എന്നല്ല, ഇതിനേക്കാള്‍ നല്ലത് ഉമ്മന്‍ചാണ്ടി ആയിരുന്നു എന്ന് പറയാന്‍ ആഗ്രഹിക്കുന്നുവെന്നാണ് അര്‍ജുന്‍ ആയങ്കി ഈ മാസം അഞ്ചിന് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

മുഖ്യമന്ത്രിയെ പൊതുസമൂഹത്തില്‍ അപമാനിച്ച് ജനങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കി ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടു കൂടി ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചു എന്നാണ് എഫ്‌ഐആര്‍ പറയുന്നത്. ഐടി ആക്ടുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

അതേസമയം, കോതമംഗലം സിഐയെയും ഊന്നുകല്‍ സിഐയെയും ഭീഷണിപ്പെടുത്തിയ കേസുകളില്‍ അര്‍ജുന്‍ ആയങ്കിക്കായി വ്യാപക തെരച്ചില്‍ തുടരുകയാണ്. അവസാന ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് പോലീസിന്‍റെ അന്വേഷണം. പ്രതിയുടെ രണ്ടു സുഹൃത്തുക്കളെയും സഹോദരന്‍ അഖിലിനെയും പോലീസ് ഇന്നലെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

ഇന്ന് തിരുവനന്തപുരത്തും നിന്നും അര്‍ജുന്‍റെ അഞ്ച് സുഹൃത്തുക്കളെ കൂടി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അര്‍ജുനായി വ്യാപക തെരച്ചില്‍ നടക്കുമ്പോഴും സമൂഹമാധ്യമങ്ങളില്‍ തുടര്‍ച്ചയായി പോസ്റ്റുകള്‍ എത്തുന്നത് പോലീസിന് വെല്ലുവിളിയാവുകയാണ്.

ഒളിവിലിരിക്കെ വരുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ അര്‍ജുന്‍ തന്നെയാണോ ഇടുന്നത്, അതോ മറ്റാരെങ്കിലുമാണോ എന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. അര്‍ജുനെ പിടികൂടാന്‍ മൂവാറ്റുപുഴ ഡിവൈഎസ്പി കെ.ആര്‍. മനോജിന്‍റെ നേതൃത്വത്തില്‍ പത്തംഗ സ്‌പെഷല്‍ സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. പരമാവധി വേഗത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാണ് സംഘത്തിന് ലഭിച്ച നിര്‍ദേശം.

Kerala

മു​ട്ടി​ന് താ​ഴെ വെ​ടി​വെ​ച്ചാ​ലും മു​ട്ടു​കു​ത്തി​ല്ല ; വീ​ണ്ടും പോ​സ്റ്റു​മാ​യി അ​ർ​ജു​ൻ ആ​യ​ങ്കി

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് ഊ​ർ​ജി​ത​മാ​യ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ പു​തി​യ പോ​സ്റ്റു​മാ​യി അ​ർ​ജു​ൻ ആ​യ​ങ്കി. മു​ട്ടി​ന് താ​ഴെ വെ​ടി​വെ​ച്ചാ​ലും മു​ട്ടു​കു​ത്തി​ല്ലെ​ന്നും ത​ന്നെ തീ​വ്ര​വാ​ദി​യാ​ക്കി​യ​ത് ഈ ​സി​സ്റ്റ​മാ​ണെ​ന്നും പു​തി​യ പോ​സ്റ്റി​ൽ പ​റ​യു​ന്നു. വെ​റും നാ​ല് കേ​സ് മാ​ത്രം അ​വ​ശേ​ഷി​ക്കു​ന്ന ത​ന്നെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പേ​രി​ൽ തീ​വ്ര​വാ​ദി​യാ​ക്കി മാ​റ്റി.

ക​ള്ള​ക്കേ​സി​ൽ ജ​യി​ലി​ലാ​ക്കി​യ​പ്പോ​ൾ ജീ​വി​തം താ​റു​മാ​റാ​യ ആ​ളാ​ണ് താ​ൻ. മാ​ന​സി​ക രോ​ഗ​ത്തി​ലോ മ​ദ്യ​ല​ഹ​രി​യി​ലോ അ​ല്ല, പൂ​ർ​ണ​ബോ​ധ​ത്തോ​ടെ ത​ന്നെ​യാ​ണ് പ്ര​തി​ക​രി​ച്ച​ത്. ത​ന്നെ ക​ള്ള​ക്കേ​സി​ൽ ജ​യി​ലി​ല​ട​ച്ച കേ​സ് പു​ന​ര​ന്വേ​ഷ​ണം ന​ട​ത്ത​ണം. ച​ത്താ​ലും ഭ​യ​പ്പാ​ടി​ല്ലെ​ന്നും മു​ട്ടി​ന് വെ​ടി​വെ​ച്ചാ​ലും മു​ട്ടു​കു​ത്തി​ല്ലെ​ന്നും അ​ർ​ജു​ൻ ആ​യ​ങ്കി പു​തി​യ പോ​സ്റ്റി​ൽ പ​റ​യു​ന്നു.

ക​ട​ലി​ല​ക​പ്പെ​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ബോ​ട്ടി​ലാ​ണ് താ​നു​ള്ള​ത് എ​ന്ന് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ൽ റോ​ഡി​ലി​രു​ന്ന് ക​ര​യു​ന്ന സ​ഹോ​ദ​രി​ക്ക് അ​വ​രു​ടെ ഭ​ർ​ത്താ​വി​നെ നേ​ര​ത്തേ കി​ട്ടു​മാ​യി​രു​ന്നെ​ന്നും ആ​ർ​ജു​ൻ ആ​യ​ങ്കി കു​റി​ച്ചു. അ​തേ​സ​മ​യം വ​ട​ക്കും​നാ​ഥ ക്ഷേ​ത്ര മൈ​താ​ന​ത്ത് താ​നി​രി​ക്കു​ന്നു എ​ന്നും വൈ​കു​ന്നേ​രം അ​ർ​ജു​ൻ ആ​യ​ങ്കി പോ​സ്റ്റ് ഇ​ട്ടി​രു​ന്നു.

അ​തിനിടെ അ​ർ​ജു​ൻ ആ​യ​ങ്കി കാ​റി​ൽ പാ​ലി​യേ​ക്ക​ര ടോ​ൾ പ്ലാ​സ ക​ട​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. സ​ഹോ​ദ​ര​ൻ അ​ഖി​ലി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രി​ക്കു​ക​യാ​ണ്. തൃ​ശൂ​ർ വ​ട​ക്കും​നാ​ഥ ക്ഷേ​ത്രം മൈ​താ​ന​ത്ത് നി​ന്നാ​ണ് അ​ഖി​ലി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Kerala

ആഭ്യന്തര മന്ത്രിക്കും പോലീസിനും വെല്ലുവിളി; അര്‍ജുന്‍ ആയങ്കിയെ പിടികൂടാന്‍ പത്തംഗ പ്രത്യേക സംഘം

കൊച്ചി: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും പോലീസിനെയും വെല്ലുവിളിച്ച കുപ്രസിദ്ധ ക്രിമിനല്‍ അര്‍ജുന്‍ ആയങ്കിയെ പിടികൂടാന്‍ പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ആലുവ റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍, മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍, ഊന്നുകല്‍ സിഐ, രണ്ട് എസ്‌ഐമാര്‍ അടക്കം പത്ത് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സ്‌ക്വാഡ് ആണ് രൂപീകരിച്ചത്.

എറണാകുളത്താണ് അര്‍ജുന്‍ ആയങ്കിയുടെ അവസാന ലൊക്കേഷന്‍ കണ്ടെത്തിയെങ്കിലും ഒളിവില്‍ കഴിയുന്ന പ്രതിയെ കണ്ടെത്താനായിട്ടില്ല. ഇതിനിടെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇടുന്നുമുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിലും സുഹൃത്തുക്കളുടെ വീടുകളിലുമടക്കം പ്രത്യേക സ്‌ക്വാഡ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

കഴിഞ്ഞ മേയ് മാസം പുന്നേക്കാട് റിസോര്‍ട്ടില്‍ സുഹൃത്തുക്കളുമായി ഒത്തുചേരുന്നതിനിടെ ക്രമിനല്‍ ഗൂഢാലോചനയ്ക്കുള്ള ശ്രമം എന്ന പേരില്‍ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് കണ്ണൂര്‍ സ്വദേശിയായ അര്‍ജുന്‍ ആയങ്കിയും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഇതിന്റെ തുടര്‍ച്ചയാണ് വെല്ലുവിളിയും ആവര്‍ത്തിച്ചുള്ള ഭീഷണിയും.

ഗൂഢാലോചനക്കേസില്‍ 21 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ കോതമംഗലം സിഐ പ്രശാന്ത് കുമാറിനെതിരെ സമൂഹമാധ്യമത്തിലൂടെ ഭീഷണി മുഴക്കിയിരുന്നു. തന്നെ കള്ളക്കേസില്‍ കുടുക്കിയതിനാല്‍ പെന്‍ഷന്‍ വാങ്ങി ശിഷ്ടകാലം സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി.

ഇതില്‍ അര്‍ജുന്‍ ആയങ്കിക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കുകയും ഊന്നുകല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ആദര്‍ശിന് അന്വേഷണച്ചുമതല നല്‍കുകയും ചെയ്തു. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിക്കൊണ്ടുള്ള അര്‍ജുന്‍റെ അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതി വീണ്ടും പോലീസിനെതിരെ തിരിഞ്ഞത്.

ഊന്നുകല്‍ സിഐയെ വെല്ലുവിളിക്കുന്നതാണ് അര്‍ജുന്‍ ആയങ്കിയുടെ പോസ്റ്റ്. തന്നെ പിടിക്കാന്‍ കഴിയുമെങ്കില്‍ പിടിക്ക് എന്നാണ് വെല്ലുവിളി. മറ്റൊരു പോസ്റ്റില്‍ കോതമംഗലം സിഐ വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ വേട്ടയാടുകയാണെന്നും ജയിലും തൂക്കുകയറും പ്രതീക്ഷിച്ചാണ് ഇപ്പോള്‍ ജീവിക്കുന്നതെന്നുമാണ് പോസ്റ്റിലുള്ളത്.

ആഭ്യന്തര മന്ത്രിയെ വെല്ലുവിളിച്ചും അര്‍ജുന്‍ പോസ്റ്റ് പങ്കുവച്ചു. തന്നെയും സുഹൃത്തുക്കളെയും പ്രതികളാക്കി ജയിലലടക്കപ്പെട്ട കേസിനെപ്പറ്റി പുനരന്വേഷണത്തിന് ഉത്തരവിടാനും കള്ളക്കേസെടുത്ത് അധികാര ദുര്‍വിനിയോഗം ചെയ്ത സിഐ പ്രശാന്തനെതിരെ നടപടിയെടുക്കാനും ആഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തലയെ വെല്ലുവിളിക്കുന്നു. എങ്കില്‍ താങ്കളെ നേരിട്ട് വന്ന് പൊന്നാടയണിയിക്കും. ഒരുമ്മ തരും. അല്ലാണ്ട് വിരട്ടരുത്.. വളര്‍ന്ന പാര്‍ട്ടി വേറെയാണ് എന്നാണ് പോസ്റ്റ്.

അതേസമയം, ആദ്യ കേസില്‍ അര്‍ജുന്‍ ആയങ്കിക്ക് നല്‍കിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷ അടുത്ത ചൊവ്വാഴ്ച കോടതി വീണ്ടും പരിഗണിക്കും. കോതമംഗലം സിഐക്കെതിരെ ഭീഷണി മുഴക്കിയ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനാല്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ഇനി സുപ്രീം കോടതിയെ സമീപിക്കേണ്ടി വരും.

 

 

Kerala

ഒളിവിലിരുന്ന് ഭീഷണി, ആഭ്യന്തരമന്ത്രിക്കെതിരെയും വെല്ലുവിളി; അര്‍ജുന്‍ ആയങ്കിയെ പിടികൂടാനാകാതെ പോലീസ്

കൊച്ചി: ഒളിവിലിരുന്ന് കോതമംഗലം, ഊന്നുകല്‍ പോലീസ് സ്‌റ്റേഷനുകളിലെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കുപ്രസിദ്ധ ക്രിമിനല്‍ അര്‍ജുന്‍ ആയങ്കിയെ പിടികൂടാനാവാതെ പോലീസ്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ അടക്കം കേന്ദ്രീകരിച്ച് പരിശോധന നടത്തി അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. എറണാകുളം ആയിരുന്നു പ്രതിയുടെ അവസാന ടവര്‍ ലൊക്കേഷന്‍.

കഴിഞ്ഞ മേയ് മാസം പുന്നേക്കാട് റിസോര്‍ട്ടില്‍ സുഹൃത്തുക്കളുമായി ഒത്തുചേരുന്നതിനിടെ ക്രിമിനല്‍ ഗൂഢാലോചനയ്ക്കുള്ള ശ്രമം എന്ന പേരില്‍ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് കണ്ണൂര്‍ സ്വദേശിയായ അര്‍ജുന്‍ ആയങ്കിയും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഇതിന്‍റെ തുടര്‍ച്ചയാണ് വെല്ലുവിളിയും ആവര്‍ത്തിച്ചുള്ള ഭീഷണിയും.

ഗൂഢാലോചനക്കേസില്‍ 21 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ കോതമംഗലം സിഐ പ്രശാന്ത് കുമാറിനെതിരെ സമൂഹമാധ്യമത്തിലൂടെ ഭീഷണി മുഴക്കിയിരുന്നു. തന്നെ കള്ളക്കേസില്‍ കുടുക്കിയതിനാല്‍ പെന്‍ഷന്‍ വാങ്ങി ശിഷ്ടകാലം സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി.

ഇതില്‍ അര്‍ജുന്‍ ആയങ്കിക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കുകയും ഊന്നുകല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ആദര്‍ശിന് അന്വേഷണച്ചുമതല നല്‍കുകയും ചെയ്തു. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിക്കൊണ്ടുള്ള അര്‍ജുന്‍റെ അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതി വീണ്ടും പോലീസിനെതിരെ തിരിഞ്ഞത്.

ഊന്നുകല്‍ സിഐയെ വെല്ലുവിളിക്കുന്നതാണ് അര്‍ജുന്‍ ആയങ്കിയുടെ പോസ്റ്റ്. തന്നെ പിടിക്കാന്‍ കഴിയുമെങ്കില്‍ പിടിക്ക് എന്നാണ് വെല്ലുവിളി. കോതമംഗലം സിഐക്കെതിരായ ഭീഷണി ആവര്‍ത്തിച്ചിട്ടുമുണ്ട്.

കൊടുക്കാനുള്ള സമയമാകുമ്പോള്‍ കൊടുക്കും എന്നാണ് പരാമര്‍ശം. പിന്നാലെ മറ്റൊരു പോസ്റ്റില്‍ കോതമംഗലം സിഐ വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ വേട്ടയാടുകയാണെന്നും ജയിലും തൂക്കുകയറും പ്രതീക്ഷിച്ചാണ് ഇപ്പോള്‍ ജീവിക്കുന്നതെന്നുമാണ് പോസ്റ്റിലുള്ളത്.

ആഭ്യന്തര മന്ത്രിയെയും വെല്ലുവിളിച്ച് അര്‍ജുന്‍ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. തന്നെയും സുഹൃത്തുക്കളെയും പ്രതികളാക്കി ജയിലിലടക്കപ്പെട്ട കേസിനെപ്പറ്റി പുനരന്വേഷണത്തിന് ഉത്തരവിടാനും കള്ളക്കേസെടുത്ത് അധികാര ദുര്‍വിനിയോഗം ചെയ്ത സിഐ പ്രശാന്തനെതിരെ നടപടിയെടുക്കാനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിക്കുന്നു. എങ്കില്‍ താങ്കളെ നേരിട്ട് വന്ന് പൊന്നാടയണിയിക്കും. ഒരുമ്മ തരും. അല്ലാണ്ട് വിരട്ടരുത്.. വളര്‍ന്ന പാര്‍ട്ടി വേറെയാണ് എന്നാണ് പോസ്റ്റ്.

അതേസമയം, ആദ്യ കേസില്‍ അര്‍ജുന്‍ ആയങ്കിക്ക് നല്‍കിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷ അടുത്ത ചൊവ്വാഴ്ച കോടതി വീണ്ടും പരിഗണിക്കും.

Kerala

ഒളിവിലിരുന്ന് ഭീഷണി; അര്‍ജുന്‍ ആയങ്കിക്കെതിരെ വീണ്ടും കേസ്

കൊച്ചി: ഒളിവിലിരുന്ന് ഊന്നുകല്‍ സിഐയെ ഭീഷണിപ്പെടുത്തിയ അര്‍ജുന്‍ ആയങ്കിക്കെതിരെ ഊന്നുകല്‍ പോലീസ് കേസ് എടുത്തു. പിടിക്കാമെങ്കില്‍ പിടിച്ചോളൂ എന്ന ഭീഷണിക്ക് പിന്നാലെയാണ് അര്‍ജുന്‍ ആയങ്കിക്കെതിരെ പുതിയ കേസ് എടുത്തിരിക്കുന്നത്.

കോതമംഗലം സിഐയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെ താന്‍ കീഴടങ്ങാമെന്ന് പറഞ്ഞ് അര്‍ജുന്‍ ഇന്‍സ്റ്റഗ്രാമിലൂടെ ഊന്നുകല്‍ സിഐയ്ക്ക് സന്ദേശം അയക്കുകയും എന്നാല്‍ തന്നെ പ്രകോപിപ്പിച്ചതിനെ തുടര്‍ന്ന് വെല്ലുവിളിക്കുകയാണ് എന്നുമാണ് അര്‍ജുന്‍ ഭീഷണി സന്ദേശത്തില്‍ പറഞ്ഞത്.

ഇനി കീഴടങ്ങാന്‍ ഉദ്ദേശിക്കുന്നില്ല. നിനക്ക് പിടിക്കാന്‍ പറ്റുമെങ്കില്‍ നീ വന്ന് പിടിച്ചോളൂ. ഞാന്‍ എവിടെയുണ്ടെങ്കിലും നീ വന്ന് പിടിച്ചോളൂ എന്നാണ് അര്‍ജുന്‍ പറയുന്നത്. അതേസമയം, സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയതില്‍ അര്‍ജുന്‍ ആയങ്കിയെ അടക്കം ആറു പേരെ മേയിൽ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ പുന്നേക്കാടുള്ള റിസോര്‍ട്ടില്‍ വച്ചായിരുന്നു പ്രതികളെ കസ്റ്റഡിയിലെടുത്തത്. മരട് അനീഷിന്‍റെ കൂട്ടാളികളും കസ്റ്റഡിയിലെടുത്തവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഇവര്‍ സഞ്ചരിച്ച വാഹനങ്ങളും കസ്റ്റഡിയിലെടുത്തിരുന്നു.

ഈ കേസില്‍ 21 ദിവസത്തെ ജയില്‍ വാസത്തിനുശേഷം ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു അര്‍ജുന്‍ ആയങ്കി സമൂഹമാധ്യമങ്ങളിലൂടെ കോതമംഗലം സിഐ പ്രശാന്തിനെ ഭീഷണിപ്പെടുത്തിയത്. സമാധാനമായി പെന്‍ഷന്‍ വാങ്ങി ശിഷ്ട ജീവിതം നയിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു പോസ്റ്റ്. കോതമംഗലം സര്‍ക്കിള്‍ ഏമാന് ഒരു മനസ്സ് തുറന്ന കത്ത് എന്ന് പറഞ്ഞുകൊണ്ടായിരുന്നു പോസ്റ്റ്.

ആരെയൊക്കെയോ പ്രീതിപ്പെടുത്താന്‍ വേണ്ടിയായിരുന്നു തങ്ങള്‍ക്കെതിരായ നടപടി. പോലീസ് നടപടിയില്‍ തങ്ങളാരും ക്ഷമിച്ച് വീട്ടില്‍ പോയി കഞ്ഞിയും കുടിച്ച് കിടന്നുറങ്ങില്ല. തങ്ങളിത്ര പേരുടെ ജീവിതം ഒരൊറ്റ രാത്രി പുലരുമ്പോഴേക്ക് കീഴ്‌മേല്‍ മറിച്ച തന്നെ വെറുതെ വിടില്ലെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു.

Kerala

കീഴടങ്ങാന്‍ ഉദ്ദേശമില്ല; സ്ഥിരം ഭീഷണി, അര്‍ജുന്‍ ആയങ്കിയെ പൂട്ടാനൊരുങ്ങി പോലീസ്

കൊച്ചി: കോതമംഗലം സിഐയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയെ പൂട്ടാനൊരുങ്ങി പോലീസ്. ഇതിനിടെ പോലീസിനെ വീണ്ടും വെല്ലുവിളിച്ച് പ്രതി അര്‍ജുന്‍ ആയങ്കി. പിടിക്കാമെങ്കില്‍ പിടിച്ചോളൂ എന്നാണ് സമൂഹമാധ്യമത്തിലൂടെ അര്‍ജുന്‍ ആയങ്കിയുടെ വെല്ലുവിളി. പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

പിന്നാലെ താന്‍ കീഴടങ്ങാമെന്ന് പറഞ്ഞ് അര്‍ജുന്‍ ഇന്‍സ്റ്റഗ്രാമിലൂടെ ഊന്നുകല്‍ സിഐയ്ക്ക് സന്ദേശം അയക്കുകയും എന്നാല്‍ തന്നെ പ്രകോപിപ്പിച്ചതിനെ തുടര്‍ന്ന് വെല്ലുവിളിക്കുകയാണെന്നും അര്‍ജുന്‍ ഭീഷണി സന്ദേശത്തില്‍ പറയുന്നു.

ഇനി കീഴടങ്ങാന്‍ ഉദ്ദേശിക്കുന്നില്ല. നിനക്ക് പിടിക്കാന്‍ പറ്റുമെങ്കില്‍ നീ വന്ന് പിടിച്ചോളൂ. ഞാന്‍ എവിടെയുണ്ടെങ്കിലും നീ വന്ന് പിടിച്ചോളൂ എന്നാണ് അര്‍ജുന്‍ പറയുന്നത്.

സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയതില്‍ അര്‍ജുന്‍ ആയങ്കിയെ അടക്കം ആറു പേരെ മെയ് മാസം കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ പുന്നേക്കാടുള്ള റിസോര്‍ട്ടില്‍ വെച്ചായിരുന്നു പ്രതികളെ കസ്റ്റഡിയിലെടുത്തത്. മരട് അനീഷിന്‍റെ കൂട്ടാളികളും കസ്റ്റഡിയിലെടുത്തവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഇവര്‍ സഞ്ചരിച്ച വാഹനങ്ങളും കസ്റ്റഡിയിലെടുത്തിരുന്നു.

ഈ കേസില്‍ 21 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു അര്‍ജുന്‍ ആയങ്കി സമൂഹമാധ്യമങ്ങളിലൂടെ കോതമംഗലം സിഐ പ്രശാന്തിനെ ഭീഷണിപ്പെടുത്തിയത്. സമാധാനമായി പെന്‍ഷന്‍ വാങ്ങി ശിഷ്ട ജീവിതം നയിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു പോസ്റ്റ്. കോതമംഗലം സര്‍ക്കിള്‍ ഏമാന് ഒരു മനസ് തുറന്ന കത്ത് എന്ന് പറഞ്ഞുകൊണ്ടായിരുന്നു പോസ്റ്റ്.

ആരെയൊക്കെയോ പ്രീതിപ്പെടുത്താന്‍ വേണ്ടിയായിരുന്നു തങ്ങള്‍ക്കെതിരായ നടപടി. പോലീസ് നടപടിയില്‍ തങ്ങളാരും ക്ഷമിച്ച് വീട്ടില്‍ പോയി കഞ്ഞിയും കുടിച്ച് കിടന്നുറങ്ങില്ല. തങ്ങളിത്ര പേരുടെ ജീവിതം ഒരൊറ്റ രാത്രി പുലരുമ്പോഴേക്ക് കീഴ്മേല്‍ മറിച്ച തന്നെ വെറുതെ വിടില്ലെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു.

അര്‍ജുന്‍ ആയങ്കിയുടെ ഭീഷണി സന്ദേശം:

ഞാന്‍ നിന്നോട് കീഴടങ്ങാം, സ്റ്റേഷനിലേക്ക് വരാം എന്ന് പറഞ്ഞിട്ടും നിനക്ക് എന്നെ വന്ന് പിടിച്ചേ മതിയാവൂ എന്നുണ്ടെങ്കില്‍, നീ ഇങ്ങോട്ട് വന്ന് പിടിക്ക്. നീ ഇനി വന്ന് പിടിച്ചിട്ട് ഉണ്ടാക്കിയാല്‍ മതി. ഞാന്‍ ഇനി ജാമ്യം എടുത്തിട്ടേ വരുന്നുള്ളൂ.

അതിന് മുമ്പ് നിനക്ക് എന്നെ പിടിക്കാന്‍ പറ്റുമെങ്കില്‍ നീ പിടിക്ക്. അതിനാവശ്യമായി ഒരു കേസില്‍ എന്നെയും എന്റെ സുഹൃത്തുക്കളെയും കൂട്ടിക്കൊണ്ടുപോയി 21 ദിവസം ജയിലില്‍ കിടത്തിയ ആള്‍ നിന്റെ ആളായിരിക്കും. അപ്പോള്‍ അവന് കൊടുക്കേണ്ടത് ഞാന്‍ കൊടുത്തിട്ടുണ്ട്.

കൊടുക്കേണ്ടത് ഇതുവരെ മുഴുവന്‍ കൊടുത്തിട്ടില്ല, അത് കൊടുക്കും. ഞാന്‍ ഇത് കുറച്ചുകാലമായി പോലീസുകാരെ കാണാന്‍ തുടങ്ങിയിട്ട്. ഒരു കാക്കി കുപ്പായം ധരിച്ചിട്ട് കുറച്ച് ആളുകളുടെ ജീവിതം നശിപ്പിച്ചതിന്‍റെ ഭാഗമായിട്ട് ഒരാള്‍ വികാരപ്രകടനം നടത്തിയത് നീ എനിക്ക് സഹപ്രവര്‍ത്തനോടുള്ള സ്‌നേഹവും ആത്മാര്‍ഥതയും കൊണ്ട് വരിഞ്ഞൊഴുകുന്നുണ്ടെങ്കില്‍ നീയും അതേ സ്വഭാവമുള്ള ഒരുത്തനാണ്.

Kerala

പി​ടി​ക്കാ​ൻ പ​റ്റു​മെ​ങ്കി​ൽ പി​ടി​ക്കു; വീ​ണ്ടും പോ​ലീ​സി​നെ വെ​ല്ലു​വി​ളി​ച്ച് അ​ർ​ജു​ൻ ആ​യ​ങ്കി

കൊ​ച്ചി: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഒ​ളി​വി​ൽ തു​ട​ര​വേ വീ​ണ്ടും പോ​ലീ​സി​നു നേ​രെ ഭീ​ഷ​ണി​യു​മാ​യി അ​ർ​ജു​ൻ ആ​യ​ങ്കി. ഊ​ന്നു​ക​ൽ സി​ഐക്കെതിരേയാണ് അ​ർ​ജു​ൻ ആ​യ​ങ്കിയുടെ ഭീഷണി.

ഒ​ളി​വി​ലു​ള്ള ത​ന്നെ പി​ടി​ക്കാ​ൻ പ​റ്റു​മെ​ങ്കി​ൽ പി​ടി​ക്കൂ എ​ന്നാ​ണ് അ​ർ​ജു​ൻ ആ​യ​ങ്കി​യു​ടെ വെ​ല്ലു​വി​ളി. ഹൈ​ക്കോ​ട​തി ജാ​മ്യം ത​ള്ളി​യ​പ്പോ​ൾ കീ​ഴ​ട​ങ്ങാം എ​ന്ന് തീ​രു​മാ​നി​ച്ചു. പക്ഷേ, അ​ല്ലാ​തെ പി​ടി​ച്ചെ മ​തി​യാ​വൂ എ​ങ്കി​ൽ പി​ടി​ക്ക്. ഇ​നി ജാ​മ്യം എ​ടു​ത്തി​ട്ടേ വ​രൂയെ​ന്നും പ​റ്റു​മെ​ങ്കി​ൽ പി​ടി​ക്കാ​നു​മാ​ണ് അ​ർ​ജു​ൻ ആ​യ​ങ്കി​യു​ടെ വെ​ല്ലു​വി​ളി. ‌

ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി​യ കോ​ത​മം​ഗ​ലം സി​ഐക്കു പ​ണി​വ​ച്ചി​ട്ടു​ണ്ടെ​ന്നും സ​ന്ദേ​ശ​ത്തി​ൽ അ​ർ​ജു​ൻ ആ​യ​ങ്കി പ​റ​യു​ന്നു. ഭീ​ഷ​ണി ശ്ര​ദ്ധ​യി​ൽ പെ​ട്ടെ​ന്നും പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് അറിയിച്ചു. റി​സോ​ര്‍​ട്ടി​ൽ പാ​ര്‍​ട്ടി ന​ട​ത്തി കൂ​റ്റ​കൃ​ത്യം ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നി​ട​യി​ൽ മേ​യ് മൂ​ന്നി​ന് അ​ര്‍​ജു​ൻ ആ​യ​ങ്കി​യെ​യും സം​ഘ​ത്തെയും കോ​ത​മം​ഗ​ലം പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​ർ​ജു​ൻ ആ​യ​ങ്കി കോ​ത​മം​ഗ​ലം സി ​ഐ​ക്കെ​തി​രെ ഫേ​സ്ബു​ക്ക് കു​റി​പ്പ് വ​ഴി പ​ര​സ്യ ഭീ​ഷ​ണി​യും അ​ധി​ക്ഷേ​പ​വും ന​ട​ത്തി​യ​ത്. സ​മാ​ധാ​ന​പ​രമാ​യി പെ​ൻ​ഷ​ൻ വാ​ങ്ങി ശി​ഷ്ട ജീ​വി​തം ന​യി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു അ​ർ​ജു​ൻ ആ​യ​ങ്കി​യു​ടെ പോ​സ്റ്റ്.

Latest News

Corehub Up