x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ർ​ജു​ൻ ആ​യ​ങ്കി​യെ തൂ​ഫാ​ൻ പോ​ലെ തൂ​ക്ക​ണം: എം.​വി.​ജ​യ​രാ​ജ​ൻ

വെബ് ഡെസ്ക്
Published: August 8, 2026 08:00 PM IST | Updated: August 8, 2026 08:00 PM IST

എം.​വി. ജ​യ​രാ​ജ​ൻ

കോ​ഴി​ക്കോ​ട്: പോ​ലീ​സി​നെ വെ​ല്ലു​വി​ളി​ച്ച് ഒ​ളി​വി​ൽ ക​ഴി​യു​ന്ന അ​ർ​ജു​ൻ ആ​യ​ങ്കി​യെ പി​ടി​കൂ​ടാ​ൻ മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം എം.​വി. ജ​യ​രാ​ജ​ൻ. അ​ർ​ജു​ൻ ആ​യ​ങ്കി​യെ തൂ​ഫാ​ൻ പോ​ലെ തൂ​ക്ക​ണം.

കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഒ​രാ​ൾ പോ​ലീ​സി​നെ വെ​ല്ലു​വി​ളി​ച്ച് ന​ട​ക്കു​ന്ന​ത് ആ​ശ്ച​ര്യ​ക​ര​മാ​ണ്. ആ​യ​ങ്കി എ​വി​ടെ​യാ​ണോ ഉ​ള്ള​ത് അ​വി​ടെ പോ​ലീ​സ് എ​ത്തി പി​ടി​കൂ​ടാ​നു​ള്ള ക​രു​ത്ത് ആ​ഭ്യ​ന്ത​ര​മ​ന്ത്രി കാ​ണി​ക്ക​ണം. ക്വ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ളു​ടെ പി​ന്തു​ണ സി​പി​എ​മ്മി​ന് ആ​വ​ശ്യ​മി​ല്ലെ​ന്നും ജ​യ​രാ​ജ​ൻ വ്യ​ക്ത​മാ​ക്കി.

അ​ർ​ജു​ൻ ആ​യ​ങ്കി​യെ ആ​രെ​ങ്കി​ലും പി​ന്തു​ണ​യ്ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​വ​ർ ക്വ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ളെ​യാ​ണ് പി​ന്തു​ണ​യ്ക്കു​ന്ന​താ​യി ക​ണ​ക്കാ​ക്കേ​ണ്ടി​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​ള​ർ​ന്നു​വ​ന്ന പാ​ർ​ട്ടി എ​ന്ന ത​ര​ത്തി​ൽ അ​ർ​ജു​ൻ ആ​യ​ങ്കി ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തെ​യും ജ​യ​രാ​ജ​ൻ വി​മ​ർ​ശി​ച്ചു.

Tags : ArjunAyanki M.VJayarajan Cpm PoliceCase

Recent News

Corehub Up