അർജുൻ ആയങ്കി
കൊച്ചി: പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒളിവിൽ തുടരവേ വീണ്ടും പോലീസിനു നേരെ ഭീഷണിയുമായി അർജുൻ ആയങ്കി. ഊന്നുകൽ സിഐക്കെതിരേയാണ് അർജുൻ ആയങ്കിയുടെ ഭീഷണി.
ഒളിവിലുള്ള തന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കൂ എന്നാണ് അർജുൻ ആയങ്കിയുടെ വെല്ലുവിളി. ഹൈക്കോടതി ജാമ്യം തള്ളിയപ്പോൾ കീഴടങ്ങാം എന്ന് തീരുമാനിച്ചു. പക്ഷേ, അല്ലാതെ പിടിച്ചെ മതിയാവൂ എങ്കിൽ പിടിക്ക്. ഇനി ജാമ്യം എടുത്തിട്ടേ വരൂയെന്നും പറ്റുമെങ്കിൽ പിടിക്കാനുമാണ് അർജുൻ ആയങ്കിയുടെ വെല്ലുവിളി.
കള്ളക്കേസിൽ കുടുക്കിയ കോതമംഗലം സിഐക്കു പണിവച്ചിട്ടുണ്ടെന്നും സന്ദേശത്തിൽ അർജുൻ ആയങ്കി പറയുന്നു. ഭീഷണി ശ്രദ്ധയിൽ പെട്ടെന്നും പരിശോധിക്കുകയാണെന്നും പോലീസ് അറിയിച്ചു. റിസോര്‍ട്ടിൽ പാര്‍ട്ടി നടത്തി കൂറ്റകൃത്യം ആസൂത്രണം ചെയ്യുന്നതിനിടയിൽ മേയ് മൂന്നിന് അര്ജുൻ ആയങ്കിയെയും സംഘത്തെയും കോതമംഗലം പോലീസ് പിടികൂടുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ടാണ് അർജുൻ ആയങ്കി കോതമംഗലം സി ഐക്കെതിരെ ഫേസ്ബുക്ക് കുറിപ്പ് വഴി പരസ്യ ഭീഷണിയും അധിക്ഷേപവും നടത്തിയത്. സമാധാനപരമായി പെൻഷൻ വാങ്ങി ശിഷ്ട ജീവിതം നയിക്കാൻ അനുവദിക്കില്ലെന്നായിരുന്നു അർജുൻ ആയങ്കിയുടെ പോസ്റ്റ്.
Tags : Crime Police Investigation CaseFile FIR ArjunAyanki