x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ന്തു​ണ ആ​വ​ശ്യ​മി​ല്ല, പി​ന്നി​ൽ നി​ന്ന് കു​ത്ത​രു​ത് ; ജ​യ​രാ​ജ​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് ആ​യ​ങ്കി

വെബ് ഡെസ്ക്
Published: August 8, 2026 09:40 PM IST | Updated: August 8, 2026 09:40 PM IST

അ​ർ​ജു​ൻ ആ​യ​ങ്കി.

കൊ​ച്ചി: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം എം.​വി. ജ​യ​രാ​ജ​ന്‍റെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി അ​ർ​ജു​ൻ ആ​യ​ങ്കി. ഒ​ളി​വി​ൽ ക​ഴി​യു​ന്ന അ​ർ​ജു​ൻ ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. ത​നി​ക്ക് ആ​രു​ടെ​യും രാ​ഷ്ട്രീ​യ പി​ന്തു​ണ ആ​വ​ശ്യ​മി​ല്ല. എ​ന്നാ​ൽ പി​ന്നി​ൽ നി​ന്ന് കു​ത്ത​രു​തെ​ന്നും ആ​യ​ങ്കി പ​റ​ഞ്ഞു.

അ​ർ​ജു​ൻ ആ​യ​ങ്കി​യെ തൂ​ഫാ​ൻ പോ​ലെ തൂ​ക്ക​ണ​മെ​ന്ന എം.​വി. ജ​യ​രാ​ജ​ന്‍റെ പ​രാ​മ​ർ​ശ​മാ​ണ് പു​തി​യ വി​വാ​ദ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. വെ​ടി​വ​യ്ക്ക​ണോ വേ​ണ്ട​യോ എ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് ആ​ഭ്യ​ന്ത​ര വ​കു​പ്പാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള ജ​യ​രാ​ജ​ന്‍റെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ​യും ആ​യ​ങ്കി രം​ഗ​ത്തെ​ത്തി.

ശ​ത്രു​ക്ക​ളെ​ക്കാ​ൾ വ​ലി​യ ശ​ത്രു​വാ​യാ​ണ് ജ​യ​രാ​ജ​ൻ ത​ന്നെ കാ​ണു​ന്ന​തെ​ന്നാ​യി​രു​ന്നു ആ​യ​ങ്കി​യു​ടെ വി​മ​ർ​ശ​നം. അ​തേ​സ​മ​യം ആ​യ​ങ്കി​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് രൂ​ക്ഷ​മാ​യ മ​റു​പ​ടി​യു​മാ​യി എം.​വി. ജ​യ​രാ​ജ​നും രം​ഗ​ത്തെ​ത്തി. അ​ർ​ജു​ൻ ആ​യ​ങ്കി​യു​ടേ​ത് ക്വ​ട്ടേ​ഷ​ൻ രാ​ഷ്ട്രീ​യ​മാ​ണെ​ന്നും അ​ത്ത​ര​ത്തി​ലു​ള്ള യാ​തൊ​രു പി​ന്തു​ണ​യും സി​പി​എ​മ്മി​ന് ആ​വ​ശ്യ​മി​ല്ലെ​ന്നും ജ​യ​രാ​ജ​ൻ വ്യ​ക്ത​മാ​ക്കി.

 

Tags : ArjunAyanki MVJayarajan Cpm Police Case

Recent News

Corehub Up