കുപ്രസിദ്ധ കുറ്റവാളി അർജുൻ ആയങ്കി പിടിയിൽ
കണ്ണൂർ: സോഷ്യൽ മീഡിയ വഴി ആഭ്യന്തരമന്ത്രിയെ ഭീഷണിപ്പെടുത്തുകയും കലാപാഹ്വാനം നടത്തുകയും ചെയ്ത കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൂത്തുപറമ്പ് മജിസ്ട്രേറ്റാണ് ആയങ്കിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
കണ്ണൂർ സൈബർ ക്രൈം പോലീസ് എടുത്ത കേസിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ റിമാൻഡ് ചെയ്തത്. കോടതി ഉത്തരവിനെ തുടർന്ന് അർജുൻ ആയങ്കിയെ തലശ്ശേരി സബ് ജയിലിലേക്ക് കൊണ്ടുപോയി. നിലവിൽ അഭിഭാഷകർ ജാമ്യാപേക്ഷ നൽകിയിട്ടില്ല.
ഇയാളെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി എറണാകുളം ഊന്നുകൽ പോലീസ് തിങ്കളാഴ്ച കോടതിയിൽ പ്രൊഡക്ഷൻ വാറന്റിനായി അപേക്ഷ സമർപ്പിക്കും. അപേക്ഷ അനുവദിച്ചാൽ മാത്രമേ അർജുനെ എറണാകുളത്തേക്ക് കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ.
Tags : ArjunAyanki ThalasserySubJail remand LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash