Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ThalasserySubJail

അ​ർ​ജു​ൻ ആ​യ​ങ്കി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡി​ൽ; ത​ല​ശ്ശേ​രി സ​ബ് ജ​യി​ലി​ലേ​ക്ക് മാ​റ്റി

ക​ണ്ണൂ​ർ: സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ക​ലാ​പാ​ഹ്വാ​നം ന​ട​ത്തു​ക​യും ചെ​യ്ത കേ​സി​ൽ അ​റ​സ്റ്റി​ലാ​യ അ​ർ​ജു​ൻ ആ​യ​ങ്കി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. കൂ​ത്തു​പ​റ​മ്പ് മ​ജി​സ്‌​ട്രേ​റ്റാ​ണ് ആ​യ​ങ്കി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്ത​ത്.

ക​ണ്ണൂ​ർ സൈ​ബ​ർ ക്രൈം ​പോ​ലീ​സ് എ​ടു​ത്ത കേ​സി​ൽ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്ത​ത്. കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് അ​ർ​ജു​ൻ ആ​യ​ങ്കി​യെ ത​ല​ശ്ശേ​രി സ​ബ് ജ​യി​ലി​ലേ​ക്ക് കൊ​ണ്ടു​പോ​യി. നി​ല​വി​ൽ അ​ഭി​ഭാ​ഷ​ക​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യി​ട്ടി​ല്ല.

ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന​തി​നാ​യി എ​റ​ണാ​കു​ളം ഊ​ന്നു​ക​ൽ പോ​ലീ​സ് തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ൽ പ്രൊ​ഡ​ക്ഷ​ൻ വാ​റ​ന്‍റി​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കും. അ​പേ​ക്ഷ അ​നു​വ​ദി​ച്ചാ​ൽ മാ​ത്ര​മേ അ​ർ​ജു​നെ എ​റ​ണാ​കു​ള​ത്തേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. 

Latest News

Corehub Up