പി. ജയരാജൻ പങ്കുവച്ച ചിത്രം
കണ്ണൂർ: സാമൂഹ്യമാധ്യമങ്ങളിലൂടെ തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചെന്ന് സിപിഎം നേതാവ് പി. ജയരാജന്. പോലീസിനെ വെല്ലുവിളിച്ചതിന് പിന്നാലെ പിടിയിലായ അര്ജുന് ആയങ്കിയെ പി. ജയരാജന് ചേര്‍ത്തു പിടിച്ച് നില്ക്കുന്ന വ്യാജ ചിത്രം ഉപയോഗിച്ചാണ് വ്യാജ പ്രചരണം.
സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് ഫേസ്ബുക്കിലൂടെയാണ് പി.ജയരാജൻ വ്യാജപ്രചരണത്തിനെതിരെ രംഗത്തെത്തിയത്. 27 വർഷം മുൻപ് നടന്ന ആർഎസ്എസ് ആക്രമണത്തിൽ നഷ്ടപ്പെട്ട ഇടതു കൈയിലെ പെരുവിരൽ, എഐ ഉപയോഗിച്ച് നിര്‍മിച്ച ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടതും ജയരാജൻ പോസ്റ്റിൽ ചൂണ്ടിക്കാട്ടി. വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടി തുടങ്ങിയതായും പി.ജയരാജൻ വ്യക്തമാക്കി.
Tags : PJayarajan CPM ArjunAyanki SocialMedia Propaganda AI