വാഹനാപകടത്തിൽ കൊല്ലപ്പെട്ട അതീഖ് അഹമ്മദിന്റെ ഇളയമകൻ അബാൻ അഹമ്മദ്
ലക്നൗ: കൊല്ലപ്പെട്ട അധോലോക നേതാവും മുൻ എംപിയുമായ അതീഖ് അഹമ്മദിന്റെ ഇളയമകൻ അബാൻ അഹമ്മദ് ഉത്തർപ്രദേശിലെ ഝാൻസിയിലുണ്ടായ കാറപകടത്തിൽ മരിച്ചു . അബാനും കൂട്ടുകാരും സഞ്ചരിച്ചിരുന്ന ക്രെറ്റ കാർ നിയന്ത്രണം വിട്ട് റോഡ് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഝാൻസി ജയിലിൽ കഴിയുന്ന സഹോദരൻ അലി അഹമ്മദിനെ കാണാൻ പോകുന്നതിനിടെ വ്യാഴാഴ്ച രാവിലെ 10:30-ഓടെയാണ് അപകടം നടന്നത്. കാറിലുണ്ടായിരുന്ന അബാനും സോനു എന്നയാളും സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ മറ്റ് മൂന്നുപേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതീഖ് അഹമ്മദിന്റെ അഞ്ച് മക്കളിൽ ഏറ്റവും ഇളയ ആളാണ് അബാൻ. മൂന്നാമത്തെ മകൻ അസദ് 2023 ഏപ്രിലിൽ ഝാൻസിയിൽ പേലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. മൂത്ത മക്കളായ ഉമർ ലക്നൗ ജയിലിലും അലി ഝാൻസി ജയിലിലുമാണ്. 2023 ഏപ്രിലിലാണ് അതീഖ് അഹമ്മദും സഹോദരൻ അഷ്റഫും പ്രയാഗ്രാജിൽ മാധ്യമപ്രവർത്തകരെന്ന വ്യാജേനയെത്തിയ അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
Tags : AtiqAhmed AbaanAhmed Accident Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash