x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ർ​ഥി​യെ കാ​റി​ടി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്: ശി​ക്ഷ മ​ര​വി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: August 6, 2026 07:12 AM IST | Updated: August 6, 2026 07:12 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട​യി​ൽ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ കാ​റി​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി പ്രി​യ​ര​ഞ്ജ​ന്‍റെ ശി​ക്ഷ സു​പ്രീം​കോ​ട​തി മ​ര​വി​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി വി​ധി​ച്ച ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വു​ശി​ക്ഷ​യും 10 ല​ക്ഷം രൂ​പ പി​ഴ​യും അ​ട​ങ്ങു​ന്ന ശി​ക്ഷ മ​ര​വി​പ്പി​ച്ച ജ​സ്റ്റീ​സ് എം.​എം. സു​ന്ദ​രേ​ശ് അ​ധ്യ​ക്ഷ​നാ​യ സു​പ്രീം​കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് പ്ര​തി​ക്ക് ജാ​മ്യ​വും അ​നു​വ​ദി​ച്ചു.

2023 ഓ​ഗ​സ്റ്റ് 30നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പൂ​വ​ച്ച​ൽ പു​ളി​ങ്കോ​ട് അ​രു​ണോ​ദ​യ​ത്തി​ൽ എ. ​അ​രു​ൺ​കു​മാ​റി​ന്‍റെ​യും ഐ.​ബി. ഷീ​ബ​യു​ടെ​യും മ​ക​ൻ ആ​ദി​ശേ​ഖ​റി​നെ (15) ക്ഷേ​ത്ര​മ​തി​ലി​ൽ മൂ​ത്രം ഒ​ഴി​ച്ചു എ​ന്ന​തി​ന്‍റെ പേ​രി​ലാ​ണു പ്രി​യ​ര​ഞ്ജ​ൻ കാ​റി​ടി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ, ആ​ദി​ശേ​ഖ​റി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ പ്ര​തി​ക്ക് ഉ​ദ്ദേ​ശ​മി​ല്ലാ​യി​രു​ന്നു​വെ​ന്ന സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ ശി​ക്ഷാ​വി​ധി​യി​ലെ പ​രാ​മ​ർ​ശം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു സു​പ്രീം​കോ​ട​തി ന​ട​പ​ടി.

മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യാ​ണെ​ന്ന സം​ശ​യം നി​ല​നി​ൽ​ക്കെ കൊ​ല​പാ​ത​ക​മെ​ന്നു വി​ല​യി​രു​ത്തി ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ വാ​ദം സു​പ്രീം​കോ​ട​തി അം​ഗീ​ക​രി​ച്ചു. ശി​ക്ഷ​യ്ക്കെ​തി​രേ പ്രി​യ​ര​ഞ്ജ​ൻ ന​ൽ​കി​യ അ​പ്പീ​ൽ കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ഇ​തി​നി​ടെ​യാ​ണു ഇ​വ​ർ ശി​ക്ഷ മ​ര​വി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സു​പ്രീം​കോ​ട​തി​യി​ലെ​ത്തി​യ​ത്.

Tags : Student hit-and-run murder case Sentence suspended Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up