x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ര​ങ്ങു​വാ​ഴാ​ൻ കൗ​മാ​ര​പ്പ​ട; മ​ല​യാ​ള​ക്ക​ര​യി​ൽ വീ​ണ്ടും ക്രി​ക്ക​റ്റ് പൂ​രം

സ്പോർട്സ് ഡെസ്ക്
Published: August 6, 2026 09:13 PM IST | Updated: August 6, 2026 09:13 PM IST

മാ​ന​വ് കൃ​ഷ്ണ, മു​ഹ​മ്മ​ദ് ഇ​നാ​ൻ, കെ.​ആ‍​ർ. രോ​ഹി​ത്, അ​മ​യ് മ​നോ​ജ്, ജോ​ബി​ൻ ജോ​ബി

തി​രു​വ​ന​ന്ത​പു​രം : വൈ​ഭ​വ് സൂ​ര്യ​വം​ശി​യെ​ന്ന കൗ​മാ​ര​വി​സ്മ​യം സൃ​ഷ്ടി​ച്ച ത​രം​ഗം അ​ട​ങ്ങും​മു​മ്പേ, യു​വ​പ്ര​തി​ഭ​ക​ളു​ടെ പു​തി​യൊ​രു പ​ട​യോ​ട്ട​ത്തി​ന് വേ​ദി​യാ​കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ന്‍റെ മൂ​ന്നാം സീ​സ​ൺ. ഭാ​വി​യി​ലെ വാ​ഗ്ദാ​ന​ങ്ങ​ളാ​യ ഒ​രു​പി​ടി കൗ​മാ​ര താ​ര​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ ലീ​ഗി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. ഇ​ന്ത്യ​ൻ അ​ണ്ട​ർ 19 ടീ​മം​ഗം മാ​ന​വ് കൃ​ഷ്ണ, മു​ഹ​മ്മ​ദ് ഇ​നാ​ൻ, കെ.​ആ‍​ർ. രോ​ഹി​ത്, അ​മ​യ് മ​നോ​ജ്, ജോ​ബി​ൻ ജോ​ബി എ​ന്നി​വ​ര​ട​ങ്ങു​ന്ന കൗ​മാ​ര​ക്കൂ​ട്ട​ത്തി​ന്‍റെ പ്ര​ക​ട​ന​ത്തി​ലേ​ക്ക് ഉ​റ്റു​നോ​ക്കു​ക​യാ​ണ് ക്രി​ക്ക​റ്റ് ആ​രാ​ധ​ക​ർ.

മേ​ൽ​പ്പ​റ​ഞ്ഞ താ​ര​ങ്ങ​ളി​ൽ നാ​ല് പേ​രും അ​ണി​നി​ര​ക്കു​ന്ന​ത് തൃ​ശൂ​ർ ടൈ​റ്റ​ൻ​സി​നൊ​പ്പ​മാ​ണ്. കെ.​ആ​ർ. രോ​ഹി​ത് ക​ഴി​ഞ്ഞ സീ​സ​ണി​ൽ ത​ന്നെ ടീ​മി​ന് വേ​ണ്ടി അ​ര​ങ്ങേ​റ്റം കു​റി​ച്ചി​രു​ന്നു. രോ​ഹി​തി​നെ ലേ​ല​ത്തി​ലൂ​ടെ നി​ല​നി​ർ​ത്തി​യ ടൈ​റ്റ​ൻ​സ് മാ​ന​വ് കൃ​ഷ്ണ​യെ​യും മൊ​ഹ​മ്മ​ദ് ഇ​നാ​നെ​യും അ​മ​യ് മ​നോ​ജി​നെ​യും പു​തു​താ​യി ടീ​മി​ലെ​ത്തി​ക്കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ര​ണ്ട് മ​ത്സ​ര​ത്തി​ൽ മാ​ത്ര​മാ​യി​രു​ന്നു രോ​ഹി​ത് ക​ളി​ക്കാ​നി​റ​ങ്ങി​യ​ത്. ഒ​രു ക​ളി​യി​ൽ 30 റ​ൺ​സ് നേ​ടു​ക​യും ചെ​യ്തു.

അ​തി​വേ​ഗം സ്കോ​ർ ചെ​യ്യാ​നു​ള്ള മി​ക​വാ​ണ് ലീ​ഗി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​രം കൂ​ടി​യാ​യ രോ​ഹി​തി​നെ വ്യ​ത്യ​സ്ത​നാ​ക്കു​ന്ന​ത്. പ​തി​നാ​റാം വ​യ​സി​ൽ കേ​ര​ള​ത്തി​ന് വേ​ണ്ടി അ​ണ്ട​ർ 19 ത​ല​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച രോ​ഹി​ത് തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി​യാ​ണ്. ക​ഴി​ഞ്ഞ സീ​സ​ണി​ലെ എ​ൻ​എ​സ്കെ ട്രോ​ഫി​യി​ൽ 10 പ​ന്തു​ക​ളി​ൽ അ​ഞ്ച് സി​ക്സും ര​ണ്ട് ഫോ​റു​മ​ട​ക്കം 39 റ​ൺ​സ് നേ​ടി​യ രോ​ഹി​ത് ഫൈ​ന​ലി​ലെ താ​ര​മാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.

ക​ഴി​ഞ്ഞ സീ​സ​ണി​ൽ കേ​ര​ള​ത്തി​ന്‍റെ അ​ണ്ട​ർ 19 ടീ​മി​ന്‍റെ ക്യാ​പ്റ്റ​നാ​യി​രു​ന്നു മാ​ന​വ് കൃ​ഷ്ണ. ര​ണ്ട് സെ​ഞ്ചു​റി​ക​ള​ട​ക്കം സീ​സ​ണി​ലു​ട​നീ​ളം കാ​ഴ്ച വ​ച്ച മി​ക​വാ​ണ് ദേ​ശീ​യ അ​ണ്ട​ർ 19 ടീ​മി​ലേ​ക്ക് വ​ഴി​തു​റ​ന്ന​ത്. ക​ഴി​ഞ്ഞ ര​ഞ്ജി ട്രോ​ഫി​യി​ലൂ​ടെ കേ​ര​ള​ത്തി​ന് വേ​ണ്ടി സീ​നി​യ​ർ ത​ല​ത്തി​ലും മാ​ന​വ് അ​ര​ങ്ങേ​റ്റം കു​റി​ച്ചി​രു​ന്നു. ഏ​റ്റ​വു​മൊ​ടു​വി​ൽ ഇ​ന്ത്യ​ൻ അ​ണ്ട​ർ 19 ടീ​മി​ന്‍റെ ശ്രീ​ല​ങ്ക​ൻ പ​ര്യ​ട​ന​ത്തി​ലും സെ​ഞ്ചു​റി നേ​ടി ശ്ര​ദ്ധേ​യ​നാ​യി. വി​ക്ക​റ്റ് കീ​പ്പ​റെ​ന്ന നി​ല​യി​ലും തി​ള​ങ്ങു​ന്ന മാ​ന​വ് പു​തി​യ സീ​സ​ണി​ൽ തൃ​ശൂ​രി​ന് മു​ത​ൽ​ക്കൂ​ട്ടാ​വും.

മാ​ന​വി​നെ​പ്പോ​ലെ ദേ​ശീ​യ അ​ണ്ട​ർ 19 ടീ​മി​ൽ കേ​ര​ള​ത്തി​ന്‍റെ സാ​ന്നി​ധ്യ​മ​റി​യി​ച്ച താ​ര​മാ​ണ് മൊ​ഹ​മ്മ​ദ് ഇ​നാ​ൻ. ദു​ബാ​യി​ൽ ഇ​തി​ഹാ​സ താ​രം സ​ഖ്ലെ​യ്ൻ മു​ഷ്താ​ഖി​ന് കീ​ഴി​ൽ സ്പി​ന്നി​ന്‍റെ ആ​ദ്യ പാ​ഠ​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യ താ​രം പി​ന്നീ​ട് നാ​ട്ടി​ലെ​ത്തി ജൂ​ണി​യ​ർ ക്രി​ക്ക​റ്റി​ലൂ​ടെ അ​തി​വേ​ഗം ശ്ര​ദ്ധേ​യ​നാ​യി. വേ​ഗ​ത്തി​ലു​ള്ള ആ​ക്ഷ​നും ഗൂ​ഗ്ലി​ക​ൾ എ​റി​യാ​നു​ള്ള ക​ഴി​വു​മാ​ണ് മു​ഹ​മ്മ​ദ് ഇ​നാ​നെ വ്യ​ത്യ​സ്ത​നാ​ക്കു​ന്ന​ത്. ഓ​സ്ട്രേ​ലി​യ​ക്കും ഇം​ഗ്ല​ണ്ടി​നു​മെ​തി​രെ​യു​ള്ള പ​ര​മ്പ​ര​ക​ളി​ൽ ഇ​ന്ത്യ​ൻ അ​ണ്ട​ർ 19 ടീ​മി​ന് വേ​ണ്ടി തി​ള​ങ്ങി​യ ഇ​നാ​ൻ ഇ​ന്ത്യ​യു​ടെ അ​ണ്ട​ർ 19 ലോ​ക​ക​പ്പ് ടീ​മി​ലും അം​ഗ​മാ​യി​രു​ന്നു.

ബാ​റ്റി​ങ്ങി​ലും മി​ക​വ് പു​ല​ർ​ത്തു​ന്ന താ​രം ക​ഴി​ഞ്ഞ വ​ർ​ഷം അ​ണ്ട​ർ 19 ടൂ​ർ​ണ​മെ​ന്‍റി​ൽ 74 പ​ന്തു​ക​ളി​ൽ നി​ന്ന് 105 റ​ൺ​സ് നേ​ടി ശ്ര​ദ്ധേ​യ​നാ​യി​രു​ന്നു. ഇ​നാ​ന്‍റെ ഓ​ൾ​റൗ​ണ്ട് മി​ക​വ് പു​തി​യ സീ​സ​ണി​ൽ ടൈ​റ്റ​ൻ​സി​ന് ക​രു​ത്താ​കും. തൃ​ശൂ​രി​ന് വേ​ണ്ടി​ത്ത​ന്നെ​യി​റ​ങ്ങു​ന്ന അ​മ​യ് മ​നോ​ജാ​ണ് മ​റ്റൊ​രു താ​രം. ക​ഴി​ഞ്ഞ അ​ണ്ട​ർ 19 സീ​സ​ണി​ൽ കേ​ര​ള​ത്തി​ന് വേ​ണ്ടി ഏ​റ്റ​വു​മ​ധി​കം സ്ഥി​ര​ത പു​ല​ർ​ത്തി​യ ബാ​റ്റ​ർ​മാ​രി​ൽ ഒ​രാ​ളാ​ണ് അ​മ​യ്. പ​ഞ്ചാ​ബി​നെ​തി​രെ​യു​ള്ള മ​ത്സ​ര​ത്തി​ൽ നേ​ടി​യ സെ​ഞ്ചു​റി​യു​ൾ​പ്പെ​ടെ പ​ല മ​ത്സ​ര​ങ്ങ​ളി​ലും അ​മ​യ് ടീ​മി​ന്‍റെ ര​ക്ഷ​ക​നാ​യി.

ക​ഴി​ഞ്ഞ മാ​സം ന​ട​ന്ന സീ​ചെം ട്രോ​ഫി​യി​ലും സെ​ഞ്ചു​റി നേ​ടി​യ അ​മ​യ് ടീ​മി​ന്‍റെ കി​രീ​ട​നേ​ട്ട​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചി​രു​ന്നു. ബൗ​ളി​ങ്ങി​ലും മി​ക​വ് പു​ല​ർ​ത്തു​ന്ന അ​മ​യ് ബി​സി​സി​ഐ​യു​ടെ സെ​ന്‍റ​റ​ൽ ഫോ​ർ എ​ക്സ​ലെ​ൻ​സ് അ​ണ്ട​ർ 19 ക്യാ​മ്പി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ള്ള താ​ര​മാ​ണ്. കെ​സി​എ​ല്ലി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വ​ർ​ഷ​വും ക​ളി​ക്കാ​നൊ​രു​ങ്ങു​ന്ന ജോ​ബി​ൻ ജോ​ബി​യാ​ണ് ശ്ര​ദ്ധേ​യ​നാ​യ മ​റ്റൊ​രു യു​വ​താ​രം.

കൂ​റ്റ​ന​ടി​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ജോ​ബി​ൻ ആ​ദ്യ സീ​സ​ണി​ൽ കൊ​ച്ചി​ക്ക് വേ​ണ്ടി ചി​ല ശ്ര​ദ്ധേ​യ ഇ​ന്നിം​ഗ്സു​ക​ൾ കാ​ഴ്ച​വ​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ഫാ​സ്റ്റ് ബൗ​ള​റെ​ന്ന നി​ല​യി​ലും മി​ക​വ് പു​ല​ർ​ത്തി. ഓ​ൾ​റൗ​ണ്ട​റെ​ന്ന നി​ല​യി​ൽ ജോ​ബി​ന്‍റെ ആ​ത്മ​വി​ശ്വാ​സം ഉ​യ​ർ​ത്തു​ന്ന​താ​യി​രു​ന്നു ക​ഴി​ഞ്ഞ കു​ച്ച് ബെ​ഹാ​ർ ട്രോ​ഫി​യി​ലെ പ്ര​ക​ട​നം. ടൂ​ർ​ണ​മെ​ന്‍റി​ൽ ഹൈ​ദ​രാ​ബാ​ദി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഒ​രേ സ​മ​യം സെ​ഞ്ചു​റി​യും അ​ഞ്ച് വി​ക്ക​റ്റ് നേ​ട്ട​വും സ്വ​ന്ത​മാ​ക്കി ജോ​ബി​ൻ ശ്ര​ദ്ധേ​യ​നാ​യി​രു​ന്നു. ഈ ​മി​ക​വ് കെ​സി​എ​ല്ലി​ലും ആ​വ​ർ​ത്തി​ക്കാ​നൊ​രു​ങ്ങി​യാ​ണ് ജോ​ബി​ൻ കൊ​ച്ചി​ക്ക് വേ​ണ്ടി ക​ളി​ക്കാ​നി​റ​ങ്ങു​ക.

Tags : KeralaCricketLeague KCLSeason Cricket

Recent News

Corehub Up