ലയണല്‍ മെസി
മയാമി: അര്‍ജന്റൈന്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി മാഡ്രിഡ് ദുരിതാശ്വാസ നിധിയിലേക്ക് 88 ലക്ഷം രൂപ സംഭാവന ചെയ്തു.
മാഡ്രിഡിലെ കാട്ടുതീബാധിത പ്രദേശമായ സിയേര വെസ്റ്റെയുടെ ദുരിതാശ്വാസത്തിനായി 80,000 യൂറോയാണ് മെസി സംഭാവന ചെയ്തത്. മാഡ്രിഡ് റീജണല്‍ പ്രസിഡന്റ് ഇസബെല്‍ ഡിയസ് അര്‍ജന്റൈന്‍ താരത്തിന് നന്ദിയര്‍പ്പിച്ചു.
മെസി, സ്പാനിഷ് ലാ ലിഗ ക്ലബ്ബായ എഫ്സി ബാഴ്സലോണയ്ക്കായി രണ്ട് പതിറ്റാണ്ടിലധികം ബൂട്ട് അണിഞ്ഞിരുന്നു. 2021ല്‍ ബാഴ്സ വിട്ട് ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജെര്‍മെയ്നില്‍ എത്തി.
2023 മുതല്‍ അമേരിക്കയിലെ ഇന്റര്‍ മയാമിയിലാണ് മെസി. ലീഗ്സ് കപ്പില്‍ ഇന്നു പുലര്‍ച്ചെ അഞ്ചിന് അത്ലറ്റിക്കോ ഡി സാന്‍ ലൂയിസിനെതിരേ ഇന്റര്‍ മയാമി ഇറങ്ങും.
Tags : Messi Donation Sports Football MadridReliefFund Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash