Kerala
തിരുവനന്തപുരം: സംസ്ഥാനത്തു വ്യാപകമായി നടക്കുന്ന അവയവകച്ചവടത്തെയും വ്യാജരേഖനിര്‍മാണത്തെയും കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവായി.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ഉന്നത തല അന്വേഷണ സംഘം രൂപീകരിച്ചത്. എറണാകുളം റൂറല്‍ എസ്പി കെ.എസ്. സുദര്‍ശനായിരിക്കും അന്വേഷണ സംഘത്തലവന്.
എറണാകുളത്തെ പ്രമുഖ ആശുപത്രികളില്‍ അനധികൃതമായി അവയവമാറ്റ ശസ്ത്രക്രിയകള്‍ നടന്നിട്ടുണ്ടെന്നു വ്യക്തമായ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാനും അന്വേഷണം നടത്താനും ഉത്തരവ് നല്‍കിയതെന്ന് ആഭ്യന്തരമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
National
അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിൽ ലഭിച്ച കോടിക്കണക്കിനു രൂപയുടെ സംഭാവനയിൽ തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേകസംഘം അന്വേഷണം തുടരുന്നു. കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ എട്ടുപേരെ അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു.
ക്ഷേത്രത്തിൽ സംഭാവനയായി ലഭിച്ചതിൽനിന്ന് എത്രതുക നഷ്ടമായി എന്നതില്‍ അന്വേഷണസംഘത്തിന് ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. പണം എണ്ണിത്തിട്ടപ്പെടുത്തുന്ന കേന്ദ്രത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരോ മറ്റ് നിരീക്ഷണസംവിധാനങ്ങളോ ഇല്ലായിരുന്നുവെന്ന് പ്രത്യേകസംഘത്തിന്റെ റിപ്പോർട്ടിലുണ്ട്. ഇതുൾപ്പെടെ ഒട്ടേറെ വീഴ്ചകൾ അന്വേഷണസംഘം കണ്ടെത്തിയെന്നാണ് സൂചന.
അതിനിടെ രാമക്ഷേത്രം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ചന്പത് റായി ഉൾപ്പെടെ ഭാരവാഹികൾ രാജിവച്ച സാഹചര്യത്തിൽ ഭാവി പരിപാടികൾ ആലോചിക്കുന്നതിന് ജൂലൈ ഏഴിന് യോഗം ട്രസ്റ്റിന്റെ യോഗം ചേരും.
ക്ഷേത്രത്തിന്റെ ദൈനംദിന ചുമതലകൾ നിർവഹിക്കുന്നതിന് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിശ്വഹിന്ദു പരിഷത് അധ്യക്ഷൻ അലോക് കുമാർ പറഞ്ഞു. സംഭാവനക്കൊള്ള വലിയ വിവാദമായതോടെ കഴിഞ്ഞദിവസമാണ് ട്രെസ്റ്റ് ജനറൽ സെക്രട്ടറിയും വിഎച്ച്പി അന്താരാഷ്ട്ര വൈസ് പ്രസിഡന്റുമായ ചന്പത് റായിയും ട്രെസ്റ്റി അനിൽ മിശ്രയും രാജിവച്ചത്.
Kerala
അയോധ്യ: അയോധ്യ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിൽ നടന്നതായി ആരോപിക്കപ്പെടുന്ന കോടികളുടെ കാണിക്കപ്പണം കവർച്ചാ കേസിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ട് പ്രത്യേക അന്വേഷണ സംഘം. പണം എണ്ണുന്നതിലും സിസിടിവി നിരീക്ഷണത്തിലും ജീവനക്കാരെ നിയമിച്ചതിലും ഗുരുതരമായ വീഴ്ചകളും ആസൂത്രിതമായ അട്ടിമറികളും നടന്നതായി എസ്ഐടി സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ക്ഷേത്രത്തിലെ ക്യാമറകളിൽ നിന്നുള്ള പഴയ സിസിടിവി ദൃശ്യങ്ങൾ മനഃപൂർവം മായ്ച്ചുകളഞ്ഞതായി അന്വേഷണസംഘം കണ്ടെത്തി. നിലവിൽ 45 ദിവസത്തെ ദൃശ്യങ്ങൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്. ഫോറൻസിക് പരിശോധനയിലൂടെ ബാക്കി വിവരങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. പണം എണ്ണുന്ന റൂമുകളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ചില ജീവനക്കാർ തട്ടിപ്പ് നടത്തുന്നതിന് തൊട്ടുമുൻപ് ക്യാമറകൾക്ക് മുന്നിൽ മനഃപൂർവം നിലയുറപ്പിച്ച് ദൃശ്യങ്ങൾ മറച്ചിരുന്നതായി എസ്ഐടി കണ്ടെത്തിയിട്ടുണ്ട്.
കാണിക്കപ്പണം കൈകാര്യം ചെയ്യാനും എണ്ണാനും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാരണാസി ആസ്ഥാനമായുള്ള ഒരു സ്വകാര്യ സെക്യൂരിറ്റി ഏജൻസിയെയാണ് ഏൽപ്പിച്ചിരുന്നത്. എന്നാൽ ഈ ഏജൻസി ജീവനക്കാരെ തെരഞ്ഞെടുത്തത് രാമക്ഷേത്ര ട്രസ്റ്റിലെ ചില ഉന്നതരുടെ ശിപാർശപ്രകാരമാണ്. ട്രസ്റ്റ് ജീവനക്കാരനായ അനുകൂൽ മിശ്ര തന്റെ അളിയനായ ലവ്കുഷ് മിശ്രയ്ക്ക് പണം എണ്ണുന്ന ജോലി വാങ്ങി നൽകിയത് ഇതിന് തെളിവാണ്.
ലവ്കുഷ് മിശ്രയുടെ വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം ലക്ഷക്കണക്കിന് രൂപ പോലീസ് റെയ്ഡിൽ പിടിച്ചെടുത്തിരുന്നു. കൂടാതെ, പണം എണ്ണുന്ന ജീവനക്കാർക്കായി പ്രത്യേക യൂണിഫോം നിശ്ചയിച്ചിരുന്നെങ്കിലും പലരും സാധാരണ വസ്ത്രങ്ങൾ ധരിച്ചാണ് പണം കൈകാര്യം ചെയ്തിരുന്നത്. ജോലി കഴിഞ്ഞ് പോകുമ്പോൾ ഇവരെ കൃത്യമായി പരിശോധിക്കാനുള്ള സംവിധാനവും ഉണ്ടായിരുന്നില്ല.
ഭക്തർ സമർപ്പിച്ച കോടിക്കണക്കിന് രൂപയുടെ നോട്ടുകൾക്ക് പുറമേ സ്വർണം, വെള്ളി ആഭരണങ്ങൾ, വജ്രങ്ങൾ, വിലപിടിപ്പുള്ള മറ്റ് രത്നങ്ങൾ എന്നിവയുടെ രേഖകളിലും വലിയ രീതിയിലുള്ള പൊരുത്തക്കേടുകൾ എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. ഈ ആഭരണങ്ങളുടെ സ്റ്റോക്ക് രജിസ്റ്ററും കൃത്യമായ കണക്കുകളും ഹാജരാക്കാൻ ട്രസ്റ്റ് ഭാരവാഹികൾക്ക് സാധിച്ചിട്ടില്ല.
2025 ജനുവരി-ഫെബ്രുവരി മാസങ്ങളിൽ നടന്ന മഹാകുംഭമേള സമയത്ത് ദിനംപ്രതി 10 ലക്ഷത്തോളം ഭക്തരാണ് അയോധ്യ സന്ദർശിച്ചിരുന്നത്. ഈ സമയത്ത് കാണിക്ക വഞ്ചികൾ മണിക്കൂറുകൾക്കുള്ളിൽ നിറഞ്ഞിരുന്നു. ഈ വൻ തിരക്കാണ് തട്ടിപ്പുകാർ പണം വകമാറ്റാൻ പ്രധാനമായും ഉപയോഗപ്പെടുത്തിയത്. നിലവിൽ കേസിൽ ഉൾപ്പെട്ട ട്രസ്റ്റ് ഭാരവാഹികളോടും ഉദ്യോഗസ്ഥരോടും അയോധ്യ വിട്ടുപോകരുതെന്ന് എസ്ഐടി കർശന നിർദേശം നൽകിയിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് ഉടൻ തന്നെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സമർപ്പിക്കും.
National
ഡെറാഡൂൺ: ബദരിനാഥ്, കേദാര്‍നാഥ് ക്ഷേത്രങ്ങള്‍ക്ക് പത്തു കോടി രൂപ സംഭാവന നല്കി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി. കുടുംബാംഗങ്ങള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കുമൊപ്പം ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് അംബാനി സംഭാവന നല്‍കിയത്.
തിങ്കളാഴ്ച രാവിലെ 9.15 ഓടെയാണ് അംബാനിയും കുടുംബവും ബദരീനാഥ് ധാമിലെത്തിയത്. പരമ്പരാഗതമായ രീതിയിലാണ് ക്ഷേത്ര അധികൃതര്‍ മുകേഷ് അംബാനിയെ സ്വീകരിച്ചത്. പ്രത്യേക പ്രാര്‍ഥനകളും പൂജകളും നടത്തിയതിന് ശേഷം മുകേഷ് അംബാനി കേദാര്‍നാഥിലേക്ക് യാത്ര തിരിച്ചു.
ക്ഷേത്ര കമ്മിറ്റിക്ക് പത്തു കോടി സംഭാവന നല്കിയ ശേഷമാണ് മുകേഷ് അംബാനി മടങ്ങിയത്. ഈ സംഭാവന ക്ഷേത്രത്തിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും വികസനപ്രവര്‍ത്തങ്ങള്‍ നടത്താനും ഉപയോഗിക്കുമെന്നാണ് കമ്മിറ്റി അംഗങ്ങള്‍ അറിയിക്കുന്നത്.
എല്ലാ വര്‍ഷവും അംബാനി ബദരിനാഥ് ക്ഷേത്രം സന്ദര്‍ശിച്ച് സംഭാവന നല്‍കാറുണ്ട്. കഴിഞ്ഞ വര്‍ഷവും ബദരിനാഥിലെത്തിയ അംബാനി പത്തു കോടി രൂപ സംഭാവന നല്‍കിയിരുന്നു. അതേസമയം, ഈ വര്‍ഷത്തെ ചാര്‍ധാം യാത്രയോട് അനുബന്ധിച്ച് ക്ഷേത്രങ്ങളില്‍ ഭക്തരുടെ വന്‍ തിരക്കാണ്.
National
ലക്നോ: അയോധ്യയിൽ രാമക്ഷേത്രത്തിന്റെ നിർമാണത്തിനായി ലഭിച്ച സംഭാവനയിൽ തിരിമറി നടന്നുവെന്ന ആരോപണം പരിശോധിക്കാൻ മുന്നംഗ സമിതിയെ നിയോഗിച്ചു.
രാമജന്മഭൂമി ക്ഷേത്രം ട്രസ്റ്റിന്റെ അഭ്യർഥനപ്രകാരം മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ലക്നോ ഡിവിഷണൽ കമ്മിഷണർ വിജയ് വിശ്വ പന്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിയെ നിയോഗിച്ചത്.
Kerala
കൊച്ചി: മസ്തിഷ്കമരണം സംഭവിച്ച ഭർത്താവിന്റെ ഹൃദയം മറ്റൊരാൾക്കു പകുത്തു നൽകാൻ സന്നദ്ധത കാട്ടിയ ലത ശർമയ്ക്ക് മതമൈത്രി പുരസ്കാരം.
2015 ൽ മസ്തിഷ്കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി അഡ്വ. നീലകണ്ഠ ശർമയുടെ ഹൃദയമാണ് അന്ന് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന മാത്യു അച്ചാടനു നൽകിയത്.
ചാവറ കൾച്ചറൽ സെന്ററും കേരള ദർശനവേദിയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ അന്നത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറമാണ് ലത ശർമയ്ക്കു പുരസ്കാരം സമർപ്പിച്ചത്.
ഹൃദയം മറ്റൊരാൾക്കു നൽകുന്നതും അതിനു സമ്മതം നൽകുന്ന കുടുംബവും നന്മയുടെ പ്രതീകമാണെന്ന് ഡോ. ജോസ് ചാക്കോ അഭിപ്രായപ്പെട്ടു. ആദ്യമായാണു ഒരു ഹൃദയം തിരുവനന്തപുരത്തുനിന്ന് വ്യോമമാർഗം കൊച്ചിയിലെത്തിച്ചത്.
ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകാനും വിജയകരമാക്കാൻ സാധിച്ചതിലും അന്ന് അതിനു സമ്മതം നൽകിയ ലതാ ശർമ്മയെ നേരിൽ കാണാനും അവരെ ആദരിക്കാൻ സാധിച്ചതിലും സന്തോഷമുണ്ട്. ഇതൊരു ചരിത്രനിയോഗമാണ്. മറ്റുള്ള അനേകർക്ക് ഇതു പ്രചോദനമാണെന്നും ഡോ. പെരിയപ്പുറം പറഞ്ഞു.
ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. മെട്രോ റെയിൽ മാനേജിംഗ് ഡയറക്ടറും മുൻ ഡിജിപിയുമായ ലോക്നാഥ് ബഹറ, ഡോ. എം.സി. ദിലീപ് കുമാർ, കേരള ദർശനവേദി ചെയർമാൻ എ.പി. മത്തായി, കെഎസ്ആർടിസി മുൻ ഡയറക്ടർ സലിം പി. മാത്യു, ദർശനവേദി ഡയറക്ടർ ടോമി മാത്യു, ജനറൽ സെക്രട്ടറി കുമ്പളം രവി, ലത ശർമ എന്നിവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അവയവദാനം. തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സ്ഥിരീകരിച്ച കിളിമാനൂർ സ്വദേശി ജയി ജയകുമാറിന്റെ(35) അവയവങ്ങളാണ് ദാനംചെയ്യുന്നത്.
ഹൃദയം ഉൾപ്പെടെ ജയി ജയകുമാറിന്റെ അഞ്ച് അവയവങ്ങൾ ദാനംചെയ്യും. ഹൃദയം തിരുവനന്തപുരം കിംസ് ആശുപത്രിയിൽനിന്ന് എറണാകുളം ലിസി ആശുപത്രിയിലേക്ക് എയർ ആംബുലൻസ് വഴി കൊണ്ടുപോകും.
ഏപ്രിൽ രണ്ടിനാണ് ജയി ജയകുമാറിനെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു.
National
ലക്നോ: ലക്നോയിൽ കഴിഞ്ഞമാസം രക്തദാനക്യാന്പിൽ പങ്കെടുത്ത 19 പേർക്കു ഹെപ്പറ്റൈറ്റിസ് ബി രോഗബാധ സ്ഥിരീകരിച്ചു. പ്രാഥമിക പരിശോധനയിൽ രോഗം കണ്ടെത്തിയവർക്കായി ഞായറാഴ്ച വീണ്ടും പരിശോധന നടത്തുമെന്ന് ലക്നോ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.എൻ.ബി. സിംഗ് പറഞ്ഞു. ലക്നോയിലെ മലിഹാബാദിൽ മൂന്ന് ഗ്രാമങ്ങളിലായി കഴിഞ്ഞമാസം 27 നാണ് ക്യാന്പുകൾ നടത്തിയത്.
NRI
മയാമി: ഷിക്കാഗോ സീറോമലബാര്‍ കാത്ത്ലിക് കോണ്‍ഗ്രസ് മയാമി ചാപ്റ്ററിന്റെ (ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്ത്ലിക് ഫോറോന ചര്‍ച്ച്) നേതൃത്വത്തില്‍ ക്രിസ്മസ് സമ്മാനമായി ഇടുക്കിയില്‍ നൂറ്റിയമ്പതില്‍പരം കുടുംബങ്ങള്‍ക്ക് ആവശ്യമായ നിത്യോപയോഗ - പലവ്യഞ്ജന സാധനങ്ങള്‍ വാങ്ങുന്നതിനായുള്ള സൗജന്യ കൂപ്പണുകള്‍ വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പാരീഷ് ഹാളില്‍ നടത്തിയ പൊതുയോഗത്തില്‍ ഇടുക്കി ജില്ല എഡിഎം ഷൈജു പി. ജേക്കബ് ഉദ്ഘാടനം ചെയ്തു.
Business
കൊച്ചി: ദക്ഷിണേന്ത്യൻ പരസ്യമേഖലയിലെ ഏറ്റവും വലിയ പുരസ്കാരമായ പെപ്പർ ക്രിയേറ്റീവ് അവാർഡ് ദാനത്തിന്റെ 19-ാമത് പതിപ്പ് നാളെ വൈകുന്നേരം 6.30 മുതൽ കൊച്ചി ലെ മെറിഡിയനിൽ നടക്കും.
ഒഗിൽവി ഇന്ത്യയുടെ മുൻ വൈസ് ചെയർമാൻ സോണൽ ഡബ്രാൾ ചടങ്ങിൽ മുഖ്യാതിഥിയാകും. ഈ വർഷത്തെ ജൂറി അംഗങ്ങളിൽ ഒരാളായ ബാങ് ഇൻ ദ് മിഡിൽ സഹസ്ഥാപകനും സിസിഒയുമായ പ്രതാപ് സുതൻ, ഒഗിൽവി ഇന്ത്യയുടെ മുൻ നാഷണൽ ക്രിയേറ്റീവ് ഡയറക്ടർ രാജീവ് റാവു എന്നിവരും പങ്കെടുക്കും.
ഏജൻസി ഓഫ് ദി ഇയർ, റീജൺ സ്പെസിഫിക് ഏജൻസി ഓഫ് ദി ഇയർ, അഡ്വർടൈസർ ഓഫ് ദി ഇയർ അവാർഡ്, സ്പെഷൽ അവാർഡുകൾ എന്നിവയുൾപ്പെടെയുള്ളവയാണ് വിതരണം ചെയ്യുന്നത്.
Business
ന്യൂയോർക്ക്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് റിക്കാർഡ് സംഭാവനയുമായി പ്രമുഖ ഓഹരി നിക്ഷേപകനായ വാറന്‍ ബഫറ്റ്. ബഫറ്റ് ബെർക്ക്ഷെയർ ഹാത്ത്വേയിലെ ആറു ബില്യണ്‍ ഡോളർ (600 കോടി രൂപ) ഗേറ്റ്സ് ഫൗണ്ടേഷനും നാല് കുടുംബ ചാരിറ്റികൾക്കും സംഭാവന ചെയ്തു. ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് മുന്‍പ് തന്റെ സന്പത്ത് ദാനം ചെയ്യാൻ തുടങ്ങിയതിനുശേഷം അദ്ദേഹം നൽകുന്ന ഏറ്റവും വലിയ വാർഷിക സംഭാവനയാണിത്.
ഏകദേശം 12.36 മില്യണ്‍ ബെർക്ക്ഷെയർ ക്ലാസ് ബി ഓഹരികൾ സംഭാവന ചെയ്തതോടെ ബഫറ്റിന്റെ ചാരിറ്റികൾക്കുള്ള മൊത്തം സംഭാവന 60 ബില്യണ്‍ ഡോളറിലധികം ആയി.
ഗേറ്റ്സ് ഫൗണ്ടേഷന് 9.43 മില്യണ്‍ ഓഹരികളും, സൂസൻ തോംസണ്‍ ബഫറ്റ് ഫൗണ്ടേഷന് 943,384 ഓഹരികളും, മക്കളായ ഹൊവാർഡ്, സൂസി, പീറ്റർ എന്നിവർ നേതൃത്വം നൽകുന്ന മൂന്ന് ചാരിറ്റികൾക്കും 660,366 ഓഹരികളും അദ്ദേഹം സംഭാവന ചെയ്തു. 94 വയസുള്ള ബഫറ്റ് 2006 മുതലാണ് തന്റെ സന്പത്ത് ദാനം ചെയ്യാൻ തുടങ്ങിയത്.
ബെർക്ക്ഷെയറിന്റെ ഓഹരികളിൽ 13.8 ശതമാനം ഇപ്പോഴും വാറൻ ബഫറ്റിന്റെ കൈവശമുണ്ട്.
ഫോബ്സ് മാസികയുടെ കണക്കനുസരിച്ച്, ഈ സംഭാവനകൾക്കു മുന്‍പ് അദ്ദേഹത്തിന്റെ 152 ബില്യണ്‍ ഡോളറായിരുന്നു. ഇത് അദ്ദേഹത്തെ ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും ധനികനായ വ്യക്തിയാക്കി.
പുതിയ സംഭാവനകൾക്കു ശേഷം ബഫറ്റ് സന്പന്നരുടെ പട്ടികയിൽ ആറാം സ്ഥാനത്തെത്തും. കഴിഞ്ഞ ജൂണിൽ അദ്ദേഹം സംഭാവന 5.3 ബില്യണ്‍ ഡോളറിന്റെയും നവംബറിൽ കുടുംബ ചാരിറ്റികൾക്ക് 1.14 ബില്യണ്‍ ഡോളർ കൂടി സംഭാവന ചെയ്തു. ജൂണിലെ സംഭാവനയെയാണ് ഇപ്പോൾ മറികടന്നത്.
സ്വത്തിന്റെ 99.5 ശതമാനവും മരണശേഷം മക്കളുടെ മേല്‍നോട്ടത്തിലുള്ള ചാരിറ്റബിള്‍ ട്രസ്റ്റിലേക്ക് സംഭാവന ചെയ്തു കൊണ്ട് തന്റെ വില്പത്രം അദ്ദേഹം തിരുത്തി എഴുതിയത് കഴിഞ്ഞ വര്‍ഷമാണ്.
തന്റെ മരണത്തോടെ ഗേറ്റ്സ് ഫൗണ്ടേഷനുള്ള സംഭാവനകള്‍ നിര്‍ത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ബഫറ്റ് കഴിഞ്ഞ ജൂണില്‍ പറഞ്ഞിരുന്നു. മക്കളായ സൂസി ബഫറ്റിന് 71 വയസും ഹോവാര്‍ഡ് ബഫറ്റിന് 70 വയസും പീറ്റര്‍ ബഫറ്റിന് 67 വയസുമാണ് ഉളളത്. വാറന്‍ ബഫറ്റിന്റെ സ്വത്ത് വിതരണം ചെയ്യാന്‍ അവര്‍ക്ക് ഒരു പതിറ്റാണ്ടോളം സമയമെടുക്കുമെന്നാണ് കരുതുന്നത്.
Charity News
കോട്ടയം: വൃക്കമാറ്റിവയ്ക്കലിന് ചികിത്സാ സഹായം തേടിയ കുമാരനല്ലൂർ പരുത്തിക്കാട് വീട്ടിൽ ടെൽസണ്‍ ദീപിക വായനക്കാർ നൽകിയ സഹായത്തിന്റെ നാലാംഘട്ടം കൈമാറി. 52,000 രൂപയാണ് നാലാംഘട്ടത്തിൽ നൽകിയത്. ഇതോടെ നാല് ഘട്ടമായി 3.80 ലക്ഷം രൂപ ടെൽസണ്‍ കൈമാറി.
രാഷ്ട്രദീപിക ചീഫ് ഫിനാൻസ് മാനേജർ എം.എം. ജോർജാണ് നാലാംഘട്ട തുകയുടെ ചെക്ക് നൽകിയത്. വായനക്കാരുടെ സഹായത്തിന് കുടുംബം നന്ദി അറിയിച്ചു.
ഓട്ടോറിക്ഷ ഡ്രൈവറായ ടെൽസൺ ദീർഘകാലമായി വൃക്കരോഗത്തിന്റെ പിടിയിലാണ്. നിർധന കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന ഗൃഹനാഥന് ലഭിച്ചിരുന്ന ഏക വരുമാനം ഉപയോഗിച്ചാണ് രണ്ടു കുട്ടികളും ഭാര്യയും ഉൾപ്പെട്ട കുടുംബത്തെ അല്ലലില്ലാതെ പോറ്റിയിരുന്നത്.
എട്ടു വർഷം മുൻപാണ് വൃക്കരോഗം സ്ഥിരീകരിച്ചത്. പിന്നീട് സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെ ചികിത്സകൾ പുരോഗമിച്ചു വരികയായിരുന്നു. മരുന്നുകൾക്ക് മാത്രമായി പ്രതിമാസം ഏഴായിരം രൂപയോളം കുടുംബം കണ്ടെത്തേണ്ടി വരുന്ന സ്ഥിതിയാണ്.
കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ വൃക്കമാറ്റിവയ്ക്കാതെ ഇനി മുന്നോട്ടുപോകാൻ കഴിയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. ഇതോടെയാണ് കുടുംബം പ്രതിസന്ധിയിലായത്. വൃക്ക വലുതാകുന്ന സാഹചര്യമുള്ളതിനാൽ രണ്ടു ഓപ്പറേഷനുകൾ ആവശ്യമാണെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നത്.
ഭാര്യ റീന വൃക്ക നൽകാൻ തയാറാണെങ്കിലും ഓപ്പറേഷനും അനുബന്ധ ചിലവുകൾക്കുമായി ലക്ഷങ്ങളാണ് കുടുംബം കണ്ടത്തേണ്ടിയിരുന്നത്. സ്വന്തം വീടുപോലുമില്ലാതെ വാടക വീട്ടിൽ കഴിയുന്ന കുടുംബം നിത്യചിലവിന് പോലും പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സ്ഥിതിയിലാണ്. ഡിഗ്രി വിദ്യാർഥിയായ എബിന്റെയും ആറാം ക്ലാസുകാരൻ ആൽബിന്റെയും പഠനം സാമ്പത്തിക പരാതീനതകളെ തുടർന്ന് പ്രതിസന്ധിയിലായിരുന്നു.
രോഗാവസ്ഥ മാറി കുടുംബത്തിന്റെ തണലാകണമെന്ന് ആഗ്രഹിക്കുന്ന ടെൽസണ്‍ ജീവിതത്തിലേക്ക് മടങ്ങിയെത്താനാണ് സുമനസുകളുടെ മുന്നിൽ കൈകൾ നീട്ടിയത്.
Charity News
എട്ടാം വയസിൽ അർബുദ ബാധിതനായി വേദനകളോട് മല്ലിടുന്ന ജെറമിയ പ്രശാന്തിന് ദീപിക ഡോട്ട്കോം വായനക്കാരുടെ സഹായവർഷം. ചികിത്സാ ചിലവുകൾക്കായി ബുദ്ധിമുട്ടിയിരുന്ന കുടുംബത്തിന്റെ ദുരിതകഥയറിഞ്ഞ് നിരവധി സുമനസുകളാണ് കൈത്താങ്ങായി മുന്നോട്ടുവന്നത്. വായനക്കാർ നൽകിയ 2.50 ലക്ഷം രൂപ രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടർ ഫാ. ബെന്നി മുണ്ടനാട്ട് കുട്ടിയുടെ പിതാവിന് കൈമാറി. സുമനസുകളുടെ സ്നേഹത്തിന് കുടുംബം നന്ദി അറിയിച്ചു.
കോട്ടയം ജില്ലയിലെ വാഴൂർ പഞ്ചായത്തിൽ കൊടുങ്ങൂർ, ഒന്നാം മൈലിൽ പ്രശാന്ത് ജോസഫ് - അനുപമ ദമ്പതികളുടെ രണ്ടുമക്കളിൽ മൂത്തവനാണ് ജെറമിയ. തോളിന് കടുത്ത വേദനയും കൈകൾ ഉയർത്താൻ സാധിക്കാതെ വന്നതും മറ്റു ചില ശാരീരിക അസ്വസ്ഥതകളുമായി വൈദ്യസഹായം തേടിയപ്പോഴാണ് കുട്ടിക്ക് രക്താർബുദം ആണെന്ന് സ്ഥിരീകരിച്ചത്.
ആരോഗ്യസ്ഥിതി തീർത്തും മോശമായതിനാൽ തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിൽ ജെറമിയയുടെ ചികിത്സ ആരംഭിച്ചു. വേദനകൾക്കിടയിലും അവൻ ആഗ്രഹിക്കുന്നത് എത്രയും വേഗം ആശുപത്രിക്കിടക്കയിൽ നിന്നും രോഗവിമുക്തനായി പുറത്തിറങ്ങി കൂട്ടുകാർക്കും കൂടെപ്പിറപ്പിനുമൊപ്പം കളിച്ചും ചിരിച്ചും പഠിച്ചും മുന്നേറണമെന്നാണ്.
പ്രാഥമിക ചികിത്സകൾക്കായി ഏഴുലക്ഷം രൂപ ചിലവാകുമെന്നാണ് ആശുപത്രിയിൽ നിന്നും അറിയിച്ചത്. രോഗം സ്ഥിരീകരിച്ച് ഒരു മാസം പിന്നിട്ടപ്പോൾ തന്നെ നാലുലക്ഷം രൂപയിലധികം ചിലവായിക്കഴിഞ്ഞു. സ്വന്തമായി വീടോ സ്ഥലമോ ഒന്നുമില്ലാത്ത പ്രശാന്തും കുടുംബവും വാടകയ്ക്കാണ് താമസിക്കുന്നത്.
സാന്പത്തിക ബുദ്ധിമുട്ടുകൾ ഇവരെ വരിഞ്ഞുമുറുക്കുന്പോഴും തന്റെ കുഞ്ഞിനായി ഈ മാതാപിതാക്കൾ അവർക്കാകുന്ന പോലെ പണമുണ്ടാക്കി ചികിത്സിച്ചു. എങ്കിലും മുന്നോട്ടുള്ള ചികിത്സക്ക് ഇനിയും ലക്ഷങ്ങൾ കണ്ടെത്താനുണ്ട് എന്നത് ഇവരെ ആശങ്കപ്പെടുത്തുകയാണ്. നിർധരരായ ഈ കുടുംബത്തിന് ചികിത്സാ ചിലവുകൾ താങ്ങാൻ കഴിയാതെ വന്നതോടെയാണ് സുമനസുകൾക്ക് മുന്നിൽ കൈനീട്ടിയത്.